Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിവൃത്തിയുണ്ടെങ്കിൽ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്‌നാട്ടിലെ കോഴി ഫാമുകളിൽ തൂക്കം കൂട്ടാൻ കുത്തിവയ്ക്കുന്നത് മലയാളിയെ നിത്യരോഗിയാക്കുന്ന ഹോർമോണുകൾ; തുരിശു നൽകിയും ചിലയിടങ്ങളിൽ തൂക്കം കൂട്ടുന്നു; പരാതി ഇല്ല എന്നതിനാൽ പരിശോധിക്കാൻ വയ്യെന്നു ഭക്ഷ്യസുരക്ഷാവകുപ്പ്

നിവൃത്തിയുണ്ടെങ്കിൽ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്‌നാട്ടിലെ കോഴി ഫാമുകളിൽ തൂക്കം കൂട്ടാൻ കുത്തിവയ്ക്കുന്നത് മലയാളിയെ നിത്യരോഗിയാക്കുന്ന ഹോർമോണുകൾ; തുരിശു നൽകിയും ചിലയിടങ്ങളിൽ തൂക്കം കൂട്ടുന്നു; പരാതി ഇല്ല എന്നതിനാൽ പരിശോധിക്കാൻ വയ്യെന്നു ഭക്ഷ്യസുരക്ഷാവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒരു ശരാശരി മലയാളിയുടെ തീൻ മോശയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത ആഹാരവസ്തു ആയി മാറിയിരിക്കുകയാണ് ഇറച്ചിക്കോഴികൾ. എന്നാൽ നിത്യോപയോഗത്തിന് ആവശ്യയമായി വരുന്ന അളവിൽ ഇറച്ചി കോഴികൾ കോരളത്തിൽ ഇല്ലെന്നതും യാഥാർത്ഥ്യമാണ്. അന്യസംസ്ഥാനത്തുനിന്നാണ് കോഴികൾ കോരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളിൽ തൂക്കം വർധിപ്പിക്കാൻ വിവിധ തരം ഹോർമോണുകൾ കുത്തിവയ്ക്കുന്നു എന്നാണ് പുതിയ കണ്ടെത്തലുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോഴികളിൽ കുത്തിവയ്ക്കുന്നത്.

കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയിൽ ഇഞ്ചക്ഷൻ കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇൻസ്ട്രജൻ ഹോർമോൺ, കെമിക്കൽ സ്റ്റെബിലൈസറുകൾ എന്നിവ അടങ്ങിയ ഇൻജക്ഷൻ നൽകുമ്പോൾ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങൾ ബലൂൺ പോലെ വീർക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താൽ ഇരുപതു മുതൽ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികൾക്ക് രണ്ടര മുതൽ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാൽപ്പത്തഞ്ചു ദിവസം കഴിഞ്ഞാൽ ഇൻഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകും

നാടൻ കോഴികളെ അപേക്ഷിച്ച് ബ്രോയിലർ കോഴികളുടെ ആയുസ് 45 മുതൽ 60 ദിവസം വരെയാണ്. 15 മുതൽ 45 ദിവസത്തിനുള്ളിലാണ് ഇവ പൂർണവളർച്ചയെത്തുന്നത്. സാധാരണ ഗതിയിൽത്തന്നെ കോഴികൾക്ക് 3 മുതൽ 4.5 കിലോഗ്രാം വരെ തൂക്കം വർധിക്കും. കുത്തിവയ്ക്കുന്നതോടൊപ്പം തന്നെ തീറ്റയോടൊപ്പം ചിലയിടങ്ങളിൽ തുരിശ് (കോപ്പർ സൾഫേറ്റ്) പോലുള്ള മിശ്രിതങ്ങൾ നൽകുന്നതായും ആരോപണമുണ്ട്. മണ്ണിൽ കാലങ്ങളോളം അലിയാതെ കിടക്കുന്ന വസ്തുകൂടിയായ തുരിശ് റബ്ബർ കൃഷി ചെയ്യുന്നവർ പട്ട ചീയാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ലായനികൂടിയാണ്.

തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില വൻകിട കോഴി ഫാമുകളിലാണ് ഇത്തരം ഹോർമോണുകൾ കൂടുതലായും കുത്തിവയ്ക്കുന്നത്. ഇത്തരം ഇറച്ചി കഴിക്കുന്നവരിൽ മാരകമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോർമോണുകൾ കുത്തിവയ്ക്കുന്നതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് അടുത്തിടെ നടത്തിയ പഠന റിപോർട്ടിൽ കണ്ടെത്തിയിരുന്നു. കൂടാതെ ആരോഗ്യ വെബ്സൈറ്റായ എത്ത്നിക് ഹെൽത്ത് കോർട്ട് വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഹോർമോൺ വളർച്ചയ്ക്ക് ഇത്തരം ഇറച്ചികൾ കാരണമാവുന്നുണ്ട്. കുട്ടികളിൽ അമിത തൂക്കം വയ്ക്കുന്നതിനും ഹോർമോൺ കുത്തിവച്ച മാംസം കാരണമാവുന്നു.

എന്നാൽ ആരോപണത്തി ൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു പരാതിയും ലഭിച്ചില്ലെന്നാണു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP