1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ശിശുദിനത്തിൽ ചരിത്രമെഴുതി ആകാശവാണി മഞ്ചേരി എഫ്.എം; അവതാരകരായി കുട്ടികൾ മാത്രം; 13 മണിക്കൂർ ദൈഘ്യമുള്ള തത്സമയ റേഡിയോ പ്രക്ഷേപണവും നടത്തിയത് കുട്ടികളായ അവതാരകർ

November 14, 2017 | 10:23 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: ഈ വർഷത്തെ ശിശുദിനം ആകാശവാണിക്ക് ചരിത്രദിനമായിരുന്നു. മഞ്ചേരി എഫ് എമ്മിൽ 13 മണിക്കൂർ നീണ്ട പ്രക്ഷേപണം നയിച്ചത് കുട്ടിപ്രതിഭകൾ. പുലർച്ചെ 6.23ന് തുടങ്ങിയ പ്രക്ഷേപണം അവസാനിച്ചത് രാത്രി പത്തു മണിക്ക്.

ഇതിനു മുമ്പ് അന്താരാഷ്ട്ര പ്രക്്‌ഷേപണ ദിനവുമായി ബന്ധപ്പെട്ട് ആകാശവാണിയിൽ കുട്ടികൾ അവതാരകരായി തത്സമയം എത്തിയിട്ടുണ്ടെങ്കിലും മുഴുവൻ സമയവും പ്രത്യേക പ്രക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിലെ റേഡിയോ നിലയങ്ങളിൽ കുട്ടികൾ തന്നെ മുഴുനീള അവതാരകരായി എത്തിയതും നടാടെ.

ആകാശവാണിയുടെ ചിരപരിചിതമായ അവതരണസംഗീതവും വന്ദേമാതരവും പ്രക്ഷേപണം ചെയ്തു കൊണ്ടാണ് ശിശുദിനപരിപാടികൾ ആരംഭിച്ചത്. മലപ്പുറം എം.എസ്‌പി.ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്-1 വിദ്യാർത്ഥിനി എം.ഹിനയാണ് ശ്രോതാക്കൾക്ക് നമസ്‌കാരം പറഞ്ഞുകൊണ്ട് പ്രക്ഷേപണം തുടങ്ങിയത്. ആകാശവാണി മഞ്ചേരി എഫ്.എം ലൈവ് സ്റ്റുഡിയോയിൽ നിന്നായിരുന്നു ഈ ശുഭാരംഭം.

മുഴുവൻ തത്സമയ പ്രക്ഷേപണവും കുട്ടികളായ അവതാരകർ തന്നെ വിജയകരമായി നടത്താനായത് ആകാശവാണിക്ക് അഭിമാനകരമായ നേട്ടമായി. ഒട്ടേറെ പരിശീലനത്തിനു ശേഷമായിരുന്നു ഈ പരീക്ഷണം. ജില്ലയിലെ വിവിധ സ്‌ക്കൂളുകളിൽ നി്ന്നുള്ള കൊച്ചു മിടുക്കർ ഇതിൽ പങ്കുചേർന്നു.

നറുകര നസറത്ത് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയും ചലച്ചിത്ര താരം കൂടിയായ അനിഘ സുരേന്ദ്രൻ, പന്തലൂർ എച്ച്.എച്ച്.എസിലെ പത്താംക്‌ളാസ് വിദ്യാർത്ഥി കെ. മുഹമ്മദ് ഇർഷാദ്, എരഞ്ഞിമങ്ങാട് ഗവ.യു.പി.എസിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥി സി.എസ്.ധന്യമോൾ, വേങ്ങര ഊരകം സെന്റ് അൽഫോൻസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി എ. എം. ബാലുകൃഷ്ണ , അമരമ്പലം സൗത്തിലെ ഗവ.യു.പി.എസിലെ ഏഴാം ക്‌ളാസുകാരി എ.രഞ്ജിമ, നെല്ലിക്കുത്ത് ഗവ.എൽ.പി.എസിലൈ മൂന്നാം ക്‌ളാസുകാരി ശ്രേയ ബാബു എന്നിവരായിരുന്നു ചരിത്രമായി മാറിയ പ്രക്ഷേപണത്തെ യാഥാർത്ഥ്യമാക്കി മാറ്റിയ അവതാരകർ.

നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പി.ഷഹന ഷെറിൻ രാത്രി പത്തു മണിക്ക് വാർത്താ ബുള്ളറ്റിനും വായിച്ച്, 'ശുഭരാത്രി'യും'ജയ്ഹിന്ദും'ആശംസിച്ച് സ്റ്റുഡിയോ മൈക്ക് ഓഫ് ചെയ്തതോടെ കേരളത്തിലെ റേഡിയോപ്രക്ഷേപണത്തിൽ പുതിയചരിത്രം എഴുതിച്ചേർക്കപ്പെട്ടു.

രാവിലെ 6.30 മുതൽ രാത്രി 9.57 വരെയുള്ള 12 എഫ്.എം. വാർത്താ ബുള്ളറ്റിനുകളും, രാവിലെ 9.15നും വൈകീട്ട് 5 മണിക്കുമുള്ള വികസനവാർത്താബുള്ളറ്റിനായ''നാട്ടുവൃത്താന്ത'വും ഉൾപ്പെടെയുള്ള പരിപാടികൾകുട്ടികൾ അവതരിപ്പിച്ചു. രാവിലെ 8.15നും വൈകീട്ട് 4.02നും 'ചിത്രമഞ്ജരി''പ്രത്യേക ഫോൺ-ഇൻചലച്ചിത്രഗാനപരിപാടികളുടെ അവതാരകരും കുട്ടികളായിരുന്നു. വിവിധ സമയങ്ങളിൽ പ്രക്ഷേപണം ചെയ്ത, ചരിത്രപഥം, തീവണ്ടിസമയം, കാർഷികവൃത്താന്തം, കാലാവസ്ഥ, ചിന്താവിഷയം, ചോദ്യം,ഉത്തരം, സേവനവാർത്തകൾ, ദൃഷ്ടി, ഇന്നത്തെ പരിപാടികൾ, വൈദ്യുതി അറിയിപ്പുകൾ, വിപണി, ജാലകം,തൊഴിൽ വാർത്ത തുടങ്ങിയ എല്ലാ തത്സമയ പരിപാടികളും കുട്ടികൾതന്നെ സ്റ്റുഡിയോയിൽ അവതരിപ്പിച്ചു.

ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവുമാരായ സെവിൽ ജിഹാനും മുനീർ ആമയൂരുമാണു കുട്ടികളുടെ ഈ പ്രത്യേക പ്രക്ഷേപണത്തിനു നേതൃത്വം നൽകിയത്Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ