Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമങ്ങളോട് നിഷേധിച്ച ചിന്താ ജെറോ സ്വന്തം ഫെയ്‌സ് ബുക്കിൽ പോലും വിശദീകരണം ഇട്ടില്ല; 'വ്യാജ പ്രൊഫൈൽ' ഉണ്ടാക്കിയവർക്കെതിരെ കേസ് കൊടുക്കാൻ മടി; ചാവറ മാട്രിമോണിയിൽ വിവാഹപ്പരസ്യം നൽകിയത് വീട്ടുകാർതന്നെയെന്ന് സൂചന: സിപിഎമ്മിലെ സുരേഷ് ഗോപി പിടിച്ചത് പുലിവാല് തന്നെ

മാദ്ധ്യമങ്ങളോട് നിഷേധിച്ച ചിന്താ ജെറോ സ്വന്തം ഫെയ്‌സ് ബുക്കിൽ പോലും വിശദീകരണം ഇട്ടില്ല; 'വ്യാജ പ്രൊഫൈൽ' ഉണ്ടാക്കിയവർക്കെതിരെ കേസ് കൊടുക്കാൻ മടി; ചാവറ മാട്രിമോണിയിൽ വിവാഹപ്പരസ്യം നൽകിയത് വീട്ടുകാർതന്നെയെന്ന് സൂചന: സിപിഎമ്മിലെ സുരേഷ് ഗോപി പിടിച്ചത് പുലിവാല് തന്നെ

കൊല്ലം: ചാവറ മാട്രിമോണി ഡോട്ട് കോം എന്ന വൈവാഹിക വെബ്‌സൈറ്റിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട വരനെ ആവശ്യപ്പെട്ട് പരസ്യം നൽകിയെന്ന വിവാദത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയാതെ സിപിഐ എം യുവനേതാവും, സംസ്ഥാന യുവജന കമ്മീഷൺ ചെയർപേഴ്‌സണുമായ ചിന്ത ജെറോം കുഴങ്ങുന്നു. ലത്തീൻ കത്തോലിക്ക വൈദികരുടെ ചാവറ മാട്രിമോണിയൽ പരസ്യത്തിൽ ചിന്താ ജെറോമിന്റേതെന്ന രീതിയിൽ പ്രചരിച്ച പേജ് കമ്മ്യൂണിസ്റ്റ് വിരുദധരും, സാമൂഹിക മാദ്ധ്യമങ്ങളും ആഘോഷിക്കുകയാണ്.

ചിന്താജെറോമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിവാഹ പരസ്യത്തിനെതിരേ സിപിഐ എം നേതാക്കൾ പ്രതികരിക്കാൻ തയാറാകാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് ഇതിനെതിരേ മറുപടി പറയാൻ ചിന്തയോട് ആവശ്യപ്പെട്ടതായും, എന്നിട്ടും അവർ പ്രതികരിക്കുന്നില്ലെന്നുമാണ് സൂചന. എന്തായാലും, അടുത്ത സിപിഐ എം, ഡിവൈഎഫ്‌ഐ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിൽ 'ചിന്താ ജെറോമിന്റെ  വിവാഹം' ഒരു ചർച്ചാ വിഷയമാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ. വ്യാജ പ്രൊഫൈൽ ആണെങ്കിൽ ചിന്താ ജെറോമിന് കേസ് നൽകാം. അതും ചെയ്തിട്ടില്ല.

ഇതോടെ ഔദ്യോഗീകമായി ഒരു പ്രതികരണവും നടത്താതെ ചിന്ത ജെറോം ഒളിച്ചോടുകയാണെന്ന ആക്ഷേപം ഡിവൈഎഫ് ഐയിൽ പോലും സജീവമാകുന്നത്. വിവരം അറിഞ്ഞ് അന്വേഷിക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ വിളികൾപോലും അവഗണിച്ച് അവർ രക്ഷപ്പെടുന്നതായാണ് ആക്ഷേപം. അതേസമയം ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്ത മറുനാടൻ മലയാളിയോട് പ്രതികരിക്കാൻ അവർ തയാറായി. 'താനോ, കുടുംബക്കാരോ ഇത്തരത്തിൽ ഒരു വിവാഹപ്പരസ്യം നൽകിയിട്ടില്ല' എന്നാണ് ചിന്ത മറുനാടൻ മലയാളിയോട് പറഞ്ഞത്.

28 വയസുകാരിയായ ചിന്ത വരനെ തേടി നൽകിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോര പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നൽകിയപ്പോൾ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യൽ മീഡിയയുടെ വിമർശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റർ ഉയരമുള്ള ചിന്ത ആർ സി ലത്തീൻ കത്തോലിക്ക എന്ന് ജാതിക്കോളത്തിൽ കൃത്യമായി പൂരിപ്പിച്ചു നൽകിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചമുതൽ പ്രചരിച്ച ഈ വാർത്തയ്‌ക്കെതിരേ വ്യാഴാഴ്ച ഇറങ്ങിയ പാർട്ടി പത്രത്തിലോ, ചിന്തയുടെ ഫേസ്‌ബുക്ക് പേജിലോ വിശദീകരണം നൽകിയിട്ടില്ല. ഇതിന്റെ അർത്ഥം, ജാതി, മത ചിന്തകൾക്കെതിരേ ഘോര,ഘോരം പ്രസംഗിക്കുന്ന ചിന്താ ജെറോം എന്ന കമ്യൂണിസ്റ്റ് യുവജന നേതാവ്, സ്വന്തം ജീവിതത്തിലേക്ക്, സ്വന്തം സമുദായത്തിൽനിന്നുതന്നെയുള്ള വരനെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നാണ്. 

സാധാരണ തനിക്കെതിരേ ഇത്തരം പ്രചരണങ്ങൾ വരുമ്പോൾ, ഫേസ്‌ബുക്കിലൂടെയാണ് ചിന്താ ജെറോം അതിനുള്ള മറുപടി നൽകുന്നത്. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നുമാത്രമല്ല, ദേശാഭിമാനിയിലൂടെയും വിശദീകരണം നൽകിയില്ല. താൻ ജീവിതത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണെന്നും, വിവാഹം കഴിക്കുകയാണെങ്കിൽ അതൊരു മനുഷ്യനെയായിരിക്കുമെന്നും ചിന്ത മറുനാടനോട് പറഞ്ഞു. എന്നാൽ ചാവറ പിതാവിന്റെ പേരിലുള്ള വൈവാഹിക വെബ്‌സൈറ്റിനെ തള്ളിപ്പറയാനോ, അതിൽവന്ന പരസ്യത്തിന്റെ സാങ്കേതിക വശങ്ങളെ ചോദ്യം ചെയ്യാനോ ചിന്ത തയാറായിട്ടില്ല. 

ചിന്തയുടെ വിവാഹപ്പരസ്യത്തെക്കുറിച്ച് തള്ളിപ്പറയാൻ ചാവറ മാട്രിമോണിയും തയാറായിട്ടില്ല. അതേസമയം പാർട്ടി തണലിൽ 'സുരേഷ് ഗോപി' ചമഞ്ഞ് വിലസുന്ന അവസരവാദികളെ ഒറ്റപ്പെടുത്തണമെന്ന് സിപിഐ എമ്മിൽ ആവശ്യം ഉയർന്നിട്ടുണ്ട്. പിണറായി വിജയൻ നയിക്കുന്ന പാർട്ടി ഔദ്യോഗീക പക്ഷത്തിനെ ശക്തയായ പോരാളിയാണ് ചിന്താ ജെറോം. അതുകൊണ്ടുതന്നെ കൊല്ലം പാർലമെന്റ് മണ്ഡലത്തിലും, കുണ്ടറ നിയമസഭാ മണ്ഡലത്തിലും ചിന്തയെ മത്സരിപ്പിക്കാൻ ചിലർ ശ്രമിച്ചിരുന്നു.

കൊല്ലം ജില്ലയിലെ പ്രകടമായ വിഭാഗീയത കാരണം ഈ നീക്കം തടസപ്പെടുകയായിരുന്നു. വരുംനാളുകളിൽ സിപിഐ എമ്മിന് കൊല്ലം ജില്ലയിലെ വനിതാ സാന്നിധ്യം ചിന്താ ജെറോം ആയിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ പുതിയ വിവാദം ഉപയോഗപ്പെടുത്താനാണ് വിമതപക്ഷത്തിന്റെ നീക്കം. ഒരു മന്ത്രിയുൾപ്പെടെ ഈ നീക്കത്തിന് പിന്തുണ നൽകുന്നതായാണ് സൂചന. കെ എസ് മനോജ്, സിന്ധുജോയ്, അബ്ദുള്ളക്കുട്ടി എന്നിവരേപ്പോലെ ചിന്താജെറോമും ഭാവിയിൽ സിപിഐ എമ്മിനെ തള്ളിപ്പറഞ്ഞ് പോകുമെന്ന വാദക്കാരാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP