Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം-ഇടുക്കി-എറണാകുളം ജില്ലകളിലും മലബാറിലെ മലയോര പ്രദേശങ്ങളിലും മനോരമയുടെ സർക്കുലേഷനിൽ വൻ ഇടിവ്; ക്രിസ്മസ് വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി പരിഹാരം ഉണ്ടാക്കാൻ മനോരമ; കെസി നാരായണനെതിരെ നടപടിയെടുക്കാനും സമ്മർദ്ദം; ആരും പിന്തുണക്കാതെ വന്നപ്പോൾ ജീവനിൽ പേടിച്ച് ക്ഷമാപണം നടത്താൻ ഒരുങ്ങി ചിത്രകാരൻ

കോട്ടയം-ഇടുക്കി-എറണാകുളം ജില്ലകളിലും മലബാറിലെ മലയോര പ്രദേശങ്ങളിലും മനോരമയുടെ സർക്കുലേഷനിൽ വൻ ഇടിവ്; ക്രിസ്മസ് വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി പരിഹാരം ഉണ്ടാക്കാൻ മനോരമ; കെസി നാരായണനെതിരെ നടപടിയെടുക്കാനും സമ്മർദ്ദം; ആരും പിന്തുണക്കാതെ വന്നപ്പോൾ ജീവനിൽ പേടിച്ച് ക്ഷമാപണം നടത്താൻ ഒരുങ്ങി ചിത്രകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൈസ്തവ ആഭിമുഖ്യമായിരുന്നു മനരോമയുടെ യഥാർത്ഥ കരുത്ത്. പ്രാദേശിക സാഹചര്യം തിരിച്ചറിഞ്ഞ് വിപണയിലെ സാധ്യതകൾ പരമാവധി ചേർത്ത് ഇന്ത്യയിലെ ഒന്നാമത്തെ പ്രാദേശിക പത്രമാക്കി മനോരമയെ മാറ്റിയതിന്റെ അടിസ്ഥാനം ക്രൈസ്തവ മേഖലയുടെ മനസ്സ് അനുകൂലമായതായിരുന്നു. കേരളത്തിലൂട നീളം ക്രൈസ്ത വിശ്വാസികൾ മനോരമയെ തന്നെയാണ് തങ്ങളുടെ പ്രധാന പത്രമായി കണ്ടത്. കേരളത്തെ മൂന്ന് മേഖലയായി തിരിച്ച് പ്രത്യേക സമീപനങ്ങൾ നടപ്പാക്കിയ പത്രമായിരുന്നു മനോരമ. മാതൃഭൂമിയെ പിന്തള്ളി പ്രചാരത്തിൽ ഒന്നാമനായ മലയാള പത്രമായി മനോരമ മാറിയതും അങ്ങനെയായിരുന്നു. എന്നാൽ ഇതിന് മാറ്റം വരികെയാണ്. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളായ കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും മനോരമയുടെ സർക്കുലേഷൻ കുറയുകയാണ്. പകരം ദീപിക അടിച്ചു കയറുന്നു. ഇത് തന്നെയാണ് മലബാറിലെ മലയോര പ്രദേശത്തേയും അവസ്ഥ. ഇതിനെ എങ്ങനെ മറികടക്കണമെന്ന് മനോരമയ്ക്ക് ഇനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല.

ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം മനോരമയുടെ ഭാഷാപോഷിണിയിൽ അടിച്ചു വന്നതാണ് പ്രശ്‌നത്തിന് കാരണം. ക്രൈസ്തവ വിശ്വാസത്തെ മനോരമ തകർത്തുവെന്ന ആരോപണവുമായി വിശ്വാസികൾ തെരുവിലെത്തി. പത്രത്തിനെതിരെ കത്തോലിക്കാ സഭയും പ്രതിഷേധവുമായി കത്ത് നൽകി. ഇതോടെ ക്രൈസ്തവ ഏജന്റുമാർ പത്രത്തെ കൈവിട്ടു. അവർ നേരിട്ട് പ്രതിഷേധ കത്തെഴുതി. വിവാദ ഭാഷാപോഷണി പിൻവലിച്ചതിന് അപ്പുറം മനോരമ ഒന്നും ചെയ്തില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഭാഷാപോഷണിയുടെ ചുമതലക്കാരനായ കെസി നാരായണനെ പുറത്താക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മനോരമയുടെ കുടുംബാഗത്തെ പോലെ കരുതി പണിയെടുക്കുന്ന നാരായണനെ കൈവിടാൻ മനോരമ തയ്യാറല്ലെന്ന വസ്തുതയാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ഇതോടെ പ്രതിഷേധം തെരുവിലെത്തി. ക്രൈസ്തവ പത്രമായി തന്നെ അറിയപ്പെടുന്ന ദീപിക ഇതിന്റെ നേട്ടമുണ്ടാക്കാൻ എത്തിയെന്നതും ശ്രദ്ധേയമാണ്.

വിവാദത്തിൽ പെട്ടുപോയത് ടോം വട്ടക്കുഴിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചർച്ചകൾ എങ്ങും സജീവമാണ്. എന്നാൽ വട്ടക്കഴിയുടെ ചിത്രത്തെ പിന്തുണയ്ക്കാൻ പുരോഗമന സാഹിത്യകാന്മാർ ആരും എത്തിയില്ല. ദേശീയ ഗാനത്തിന്റെ വിവാദങ്ങളിൽ നിറഞ്ഞവരും ഇത് കണ്ടില്ലെന്ന് നടിച്ചു. സിപിഐ(എം) പോലും അനുകൂല പ്രതികരണവുമായി എത്തിയില്ല. ആരും ക്രൈസ്തവ സഭയെ ശത്രുസ്ഥാനത്താക്കാൻ ആഗ്രഹിക്കുന്നില്ല. ഈ തിരിച്ചറിവ് ടോം വട്ടക്കുഴിയെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിൽ പരസ്യമായ ക്ഷമാപണത്തിന് ടോം വട്ടക്കുഴി തയ്യാറെടുക്കുകയാണ്. പരസ്യമായി മാപ്പു പറഞ്ഞ് വിവാദം ഒഴിവാക്കാൻ താൻ തയ്യാറെടുക്കുന്നതായി അടുത്ത സുഹൃത്തുക്കളോട് ടോമും പറഞ്ഞു കഴിഞ്ഞു. തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് എന്ന അദ്ധ്യാപകന്റെ കൈവെട്ടിയെടുത്തത് പോലുള്ള പ്രതികാരം തനിക്കെതിരെ ഉണ്ടാകുമോ എന്ന ഭയം ടോമിനുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് കൂടിയാണ് മാപ്പു പറയാൻ ഒരുങ്ങുന്നത്.

ഇതിനിടെയാണ് സർക്കുലേഷൻ കുറയലിന്റെ ഭീതി മനോരമയെ പിടികൂടുന്നതും. ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, താമരശ്ശേരി, മാനന്തവാടി രൂപതകളാണ് വലിയ തോതിൽ മനോരമയ്‌ക്കെതിരായ വികാരം പ്രചരിപ്പിക്കുന്നത്. ഇവിടെങ്ങളിൽ നൂറ് കണക്കിന് പേരാണ് മനോരമ ഒഴിവാക്കി ദ്ീപികയിലേക്ക് കൂടുമാറിയത്. മലയോര മേഖലകളിലെല്ലാം ഇതിന്റെ ക്ഷീണം മനോരമ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ് വാർത്തകൾ നിറച്ച് സർക്കുലേഷനിലെ ഇടിവ് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ രൂപതകൾ അതിനിരട്ടി പ്രതിഷേധവുമായി രംഗത്തുവരുന്നു. കെസി നാരായണനെ പുറത്താക്കാതെ ഒത്തു തീർപ്പില്ലെന്ന വാശിയിലാണ് ഇവരെല്ലാം. അതിന് കഴിയില്ലെന്ന് മനോരമയും പറയുമ്പോൾ ഒത്തുതീർപ്പുകൾ അകലുകയാണ്.

ഭാഷാ പോഷണിയിലെ ചിത്രം ചിത്രം ക്രൈസ്തവരെ അവഹേളിക്കുന്നവയാണെന്ന് ആരോപിച്ച് ഹൈറേഞ്ച് മേഖലയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മലയോര മേഖലയയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധവുമായി വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങൾ റോഡുകളിൽ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങൾ സംഘടിപ്പിച്ചുമുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങുന്നത്. ചില പള്ളികളുടെ നേതൃത്വത്തിൽ പത്രസ്ഥാപനത്തിന്റെ മാപ്പു പോലും വകവെക്കാതെ പ്രതിഷേധം സംഘടിപ്പിക്കുന്നതും വ്യാപകമാണ്. വായ്മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ക്രൂശിതരൂപവുമേന്തി പ്രതിഷേധം നടത്തി. ഏജന്റുമാർ മനോരമ പ്രസിദ്ധീകരണങ്ങൾ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. പള്ളികളിൽ വിശുദ്ധ കുർബാന മധ്യേ പുരോഹിതർ മനോരമ നടപടിയെ നിശിതമായി വിമർശിച്ചു പ്രസംഗം നടത്തിയിരുന്നു. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മനോരമയ്ക്കെതിരെ ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിലൊരു പ്രതിസന്ധി മനോരമയ്ക്ക് ആദ്യമായാണ് നേരിടേണ്ടി വരുന്നതെന്നതാണ് യാഥാർത്ഥ്യം. ക്രൈസ്തവ വായനക്കാർക്കൊപ്പം മറ്റ് മതവിഭാഗങ്ങളെ ചെപ്പടി വിദ്യയിലൂടെ ഒപ്പം നിർത്തിയുള്ള പ്രചാര വർദ്ധനവിനാണ് ഈ പ്രതിഷേധങ്ങൾ വിലങ്ങ് തടിയാകുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നായിരുന്നു. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകരുതൽ സ്വീകരിച്ചു. അത് ഫലം കണ്ടില്ലെന്നാണ് ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത്.

ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു ഈ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചു. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു. അന്ത്യത്താഴത്തിൽ യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധ നഗ്നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ചിത്രമാണ് ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചത്.

യേശുവിന്റെ ഇരുവശത്തുമായി ആറുശിഷ്യർ വീതം അത്താഴത്തിരിനിരിക്കുന്ന വിഖ്യാതചിത്രമാണ് ഡാവിഞ്ചിയുടേത്. ടോം വട്ടക്കുഴിയുടെ അത്താഴമേശയുടെ നടുവിൽ ക്രിസ്തുവിന് പകരം ചുവന്ന പുറങ്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറ് തുറന്നിരിക്കുന്ന രൂപമാണ്. ക്രിസ്തുവിന്റെ മുഖഭാവത്തിന് തുല്യമാണ് മാതാഹരിയുടേയും. ഈ താരതമ്യം തന്നെയാണ് ക്രൈസ്തവ വിശ്വാസികളെ ചൊടിപ്പിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP