Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂരിഭാഗം തൊഴിലാളികളും സിഐടിയുവിനൊപ്പമുള്ളപ്പോൾ മാനേജ്‌മെന്റിനൊപ്പം നിൽക്കുന്നതെങ്ങനെ ? സംഭവത്തിൽ ആദ്യം ഇടപെട്ടതും ലേബർ കമ്മീഷനിലുൾപ്പടെ പരാതി നൽകിയതും തങ്ങൾ തന്നെ; ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസിലെ സമരത്തിൽ സിഐടിയുവിന് പറയാനുള്ളത്

ഭൂരിഭാഗം തൊഴിലാളികളും സിഐടിയുവിനൊപ്പമുള്ളപ്പോൾ മാനേജ്‌മെന്റിനൊപ്പം നിൽക്കുന്നതെങ്ങനെ ? സംഭവത്തിൽ ആദ്യം ഇടപെട്ടതും ലേബർ കമ്മീഷനിലുൾപ്പടെ പരാതി നൽകിയതും തങ്ങൾ തന്നെ; ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസിലെ സമരത്തിൽ സിഐടിയുവിന് പറയാനുള്ളത്

അരുൺ ജയകുമാർ

തിരുവനന്തപുരം:ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസിൽ നിന്നും ജീവനക്കാരെ പിരിച്ച് വിടാനും പുതിയ കമ്പനി രൂപീകരിക്കാനും മാനേജ്‌മെന്റിന് സിഐടിയുവിന്റെ ഒത്താശയുണ്ടെന്ന് എഐടിയുസി ഉൾപ്പടെയുള്ള സംഘടനകളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് സിഐടിയു ഭാരവാഹികൾ. തൊഴിലാളി വിരുദ്ധ തീരുമാനങ്ങൾക്ക് സിഐടിയു കൂട്ടു നിന്നുവെന്ന ആരോപണം ശരിയല്ലെന്നും സിഐടിയു പറയുന്നു.

കമ്പനി വെട്ടിമുറിച്ച് പുതിയ ഒന്നു കൂടി രൂപീകരിച്ച് പഴയ കമ്പനിയിലെ ജീവനക്കാരെ പുതിയതിലേക്ക് മാറ്റി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് കമ്പനി നീക്കത്തിനഎതിരെ ആദ്യം രംഗത്ത് വന്നതും സിഐടിയുവാണ്. സജീവമായി സമര രംഗത്ത് തങ്ങളുണ്ടെന്നും തൊഴിലാളി പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് തന്നെയണ് ലക്ഷ്യമെന്നും സിഐടിയു നേതാക്കളായ അജയകുമാർ, സുരേഷ് കുമാർ എന്നിവർ മറുനാടനോട് പറഞ്ഞു.

എഐടിയുസിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിലെ സിഐടിയു നേതാക്കൾ മറുനാടനോടു പറഞ്ഞു. മാനേജ്മെന്റുമായി സിഐടിയു സഹകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും ലേബർ കമ്മീഷനിലും തൊഴിൽവകുപ്പിനും പരാതി നല്കി ആദ്യം സമരവുമായി രംഗത്തുവന്നതും ഇപ്പോൾ സജീവമായി സരമരംഗത്തു നിൽക്കുന്നതും സിഐടിയുവാണെന്നും നേതാക്കൾ പറഞ്ഞു. തങ്ങൾ തൊഴിലാളികൾക്കൊപ്പം തന്നെയാണെന്നും മാനേജ്മെന്റുമായി ഒത്തുതീർപ്പിലല്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.ഏഷ്യാനെറ്റ് കേബിൾ ടിവി, ഇന്റർനെറ്റ് കണക്ഷൻ, എസിവി ലോക്കൽ ചാനലുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ കീഴിൽ വരുന്നത്.

പുതിയ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിലളികളെ കൃത്യമായി അറിയിച്ചുവെന്ന രീതിയിൽ മാനേജ്‌മെന്റ് നടത്തിയ പരാമർശങ്ങളും ശരിയല്ലെന്ന് സിഐടിയു പറയുന്നു. ശമ്പള പരിഷ്‌കരണമോ കരാറോ എന്നിവയിൽ തൊഴിലാളി താൽപര്യം സംരക്ഷിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സിഐടിയു പറയുന്നു.പുതിയ കമ്പനി രൂപീകരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ വളരെ ലാഘവത്തോടെ പറഞ്ഞ് പോയ മാനേജ്‌മെന്റ് രീതി ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ഭൂരിഭാഗം ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമ്പോൾ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഗണ്യമായി കുറയുമെന്ന ആശങ്കയാണ് ജീവനക്കാർക്ക്. ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രണ്ടാമത്തെ കമ്പനി നിലവിൽ വരുന്നത്.ഏഷ്യാനെറ്റ് കേബിൾ ടിവി, എസിവി ലോക്കൽ ചാനലുകൾ എന്നിവ പുതിയ കമ്പനിക്ക് കീഴിൽ വരും. ഇന്റർനെറ്റ് സർവ്വീസുകൾക്ക് മാത്രമായി ഉപയോഗിക്കുന്ന കമ്പനിയായി ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസ് മാറുകയും ചെയ്യും. പുതിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആയിട്ടാണ് രൂപീകരിക്കുന്നത്. 2015ൽ പുതിയ കമ്പനി രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞത് സിഐടിയുവായിരുന്നു.

സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും ചേർത്ത് ഏകദേശം രണ്ടായിരത്തോളം ജീവനക്കാരാണ് ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസിലുള്ളത്. പുതിയ കമ്പനി രൂപീകരിക്കുവാനും ഇന്റർനെറ്റ് സർവ്വീസ് ഒഴികയുള്ളവയുടെ പ്രവർത്തനം പുതിയ കമ്പനിയിൽ നടത്തിക്കാനുമാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 600ൽപ്പരം ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കമാണ് മാനേജ്‌മെന്റ് ആദ്യം ചെയ്തത്. പ്രൊഡക്റ്റിവിറ്റി കൗൺസിൽ നടത്തിയ പരിശോധനയിലും തുടർന്നുള്ള റിപ്പോർട്ടിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം വരികയും ചെയ്തു. എന്നാൽ മൊത്തം ജീവനക്കാരിൽ ഭൂരിഭാഗവും സിഐടിയു പ്രവകർത്തകരാണെന്നിരിക്കെ തങ്ങൾ സമരത്തിൽ സജീവമല്ലെന്ന് പറയുന്നതെങ്ങനെയെന്നും സിഐടിയു ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP