Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ ചെയ്തത് തെറ്റാണ്, ഇനി മേലിൽ ആവർത്തിക്കില്ല'; ബൈക്ക് യാത്രയ്ക്കിടെ പൊലീസുകാരൻ മറ്റൊരു ബൈക്ക് യാത്രികനുമായി സംസാരിച്ചത് മജിസ്‌ട്രേറ്റ് കണ്ടു; കോടതിയിലേക്ക് വിളിച്ചുവരുത്തി ഇമ്പോസിഷൻ ശിക്ഷ വിധിച്ചു

'ഞാൻ ചെയ്തത് തെറ്റാണ്, ഇനി മേലിൽ ആവർത്തിക്കില്ല'; ബൈക്ക് യാത്രയ്ക്കിടെ പൊലീസുകാരൻ മറ്റൊരു ബൈക്ക് യാത്രികനുമായി സംസാരിച്ചത് മജിസ്‌ട്രേറ്റ് കണ്ടു; കോടതിയിലേക്ക് വിളിച്ചുവരുത്തി ഇമ്പോസിഷൻ ശിക്ഷ വിധിച്ചു

എം പി റാഫി

മലപ്പുറം: ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചെന്നു കാണിച്ച് കഴിഞ്ഞ മാസം രണ്ടു പൊലീസുകാരെ കോടതിയിൽ വിളിച്ചു വരുത്തി ഇമ്പോസിഷൻ ശിക്ഷ നൽകിയ സംഭവത്തിനു പിന്നാലെ മലപ്പുറത്തും പൊലീസുകാരന് ജഡ്ജിയുടെ വക ഇമ്പോസിഷൻ ശിക്ഷ. ഇന്നലെയായിരുന്നു സംസാരിച്ചു കൊണ്ട് ബൈക്കോടിച്ച തിരൂർ ട്രാഫിക് യൂണിറ്റിലെ പൊലീസുകാരനെ വിളിച്ചു വരുത്തി തിരൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ശ്രീജ ഇമ്പോസിഷൻ ശിക്ഷ നൽകിയത്.

കഴിഞ്ഞ മാസം 14ന് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തിയ ജസ്റ്റിസ് പിഡി രാജനോട് ആളറിയാതെ തർക്കത്തിനു മുതിർന്ന തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനിലെ കെ.ആർ രാജീവ് നാഥ്്, സജീവ് ബാബു എന്നീ പൊലീസുകാരെയാണ് കോടതിയിൽ വിളിച്ചു വരുത്തി പൊലീസ് മാനുവലിലെ പൊലീസിന്റെ കടമ എന്ന ഭാഗം ഇമ്പോസിഷനായി എഴുതാൻ ജസ്റ്റിസ് പിഡി രാജൻ നിർദ്ദേശിച്ചത്. ഇതിനു പിന്നാലെ പൊലീസുകാരന്റെ ഭാര്യയുടെ പേരിൽ ജഡ്ജിക്കെഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിട്ടപ്പോഴാണ് മലപ്പുറം തിരൂർ കോടതിയിലും ജഡ്ജി പൊലീസുകാരന് ഇമ്പോസിഷൻ ശിക്ഷയായി നൽകിയ വാർത്ത പുറത്തു വന്നിരിക്കുന്നത്.

തിരൂർ ട്രാഫിക് യൂണിറ്റിലെ പൊലീസുകാരനായ ഡ്രൈവർ മനോജിനാണ് തിരൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിൽ നിന്നും ഇമ്പോസിഷൻ ശിക്ഷ ലഭിച്ചത്. തകരാറിലായ ട്രാഫിക് എസ്.ഐയുടെ വാഹനം പൊലീസ് ലൈനിലുള്ള വർക്ക്‌ഷോപ്പിൽ കൊണ്ടു പോയ ശേഷം മോട്ടോർ സൈക്കിളിൽ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ നിയമലംഘനം നടത്തിയതായി കാണിച്ചാണ് മജിസ്‌ട്രേറ്റ് പൊലീസുകാരനെ കോടതിയിലേക്ക് വിളിപ്പിച്ചത്. ബൈക്ക് യാത്രക്കിടെ വർക്ക്‌ഷോപ്പിലെ ജീവനക്കാരായ മറ്റൊരു ബൈക്ക് യാത്രികനുമായി പൊലീസുകാരൻ സംസാരിച്ചത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ മനോജിനെ കോടതിയിലേക്ക് വിളിപ്പിച്ചത്.

യൂണിഫോമിൽ ബൈക്കോടിച്ച് പോയിരുന്ന പൊലീസുകാരന് മനോജ് പുറകിൽ മജിസ്‌ട്രേറ്റിന്റെ വാഹനം ഉണ്ടെന്നുള്ള വിവരം അറിഞ്ഞിരുന്നില്ല. അൽപ നേരം സംസാരിച്ചു ബൈക്കോടിച്ച ശേഷം മനോജ് സ്റ്റേഷനിലേക്ക് പോയി. എന്നാൽ തിരൂർ ഒന്നാം ക്ലാസ് കോടതി ജഡ്ജി ശ്രീജ ബൈക്ക് നമ്പർ നോട്ട് ചെയ്യുകയും ഇതുപ്രകാരം ട്രാഫിക് സ്റ്റേഷനിലെത്തിയ പൊലീസുകാരനെ കോടതിയിൽ വിളിച്ചു വരുത്തുകയുമായിരുന്നു.

തുടർന്ന് കോടതിയിൽ കൂടിനിന്ന ആൾക്കൂട്ടത്തിനു നടുവിൽ വച്ച് മജിസ്‌ട്രേറ്റ് പൊലീസുകാരനെ ശകാരിക്കുകയും സംഭവം ചേദ്യം ചെയ്യുകയും ചെയ്തു. കുറ്റം ഏറ്റു പറഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും മജിസ്‌ട്രേറ്റ് വിട്ടില്ല. മൂന്ന് ശിക്ഷകളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് ചെയ്താൽ മാത്രമെ പോകാൻ പറ്റൂ എന്ന് ജഡ്ജിയും പറഞ്ഞു. തുടർന്ന് ശിക്ഷകൾ ഒരോന്നായി ജഡ്ജി പറഞ്ഞി. ഒന്ന് അഞ്ച് മണിവരെ കോടതി മുറിക്കുള്ളിൽ തടവ് അല്ലെങ്കിൽ നൂറ് പേർക്ക് സമൻസ് വിതരണം ചെയ്യൽ ഡ്യൂട്ടി അതുമല്ലെങ്കിൽ 25 പ്രവശ്യം ഇമ്പോസിഷൻ എന്നിങ്ങനെയായിരുന്നു മൂന്ന് ശിക്ഷകൾ.

തെല്ലും സംശയിക്കാതെ പൊലീസുകാരൻ ഇമ്പോസിഷൻ ശിക്ഷ തെരഞ്ഞെടുത്തു. തുടർന്ന് കോടതിയിൽ വച്ച് 25 തവണ ഇമ്പോസിഷൻ എഴുതാൻ ട്രാഫിക് പൊലീസുകാരൻ മനോജ് നിർബന്ധിതനാകുകയായിരുന്നു. ഞാൻ ചെയ്തത് തെറ്റാണെന്നും മേലിൽ തെറ്റ് ആവർത്തിക്കില്ലെന്നും 25 തവണ ഇമ്പോസിഷൻ എഴുതി ജഡ്ജിയെ കാണിച്ച ശേഷം മാത്രമാണ് പൊലീസുകാരൻ മനോജിന് കോടതിയിൽ നിന്നും പുറത്തു പോകാൻ അനുവാദം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP