Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടക്കൂ പുറത്ത്.. എന്നതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; അതേപ്പറ്റി പലതും പറയാനുണ്ട്, മാധ്യമ പ്രവർത്തകർ ക്ഷണിക്കാത്ത സ്ഥലത്തു പോകരുത്, അപ്പൊ ശരി.. എന്നു പറഞ്ഞ് വാർത്താ സമ്മേളനം നിർത്തി; പിന്നാലെ എല്ലാവരും കഴിച്ചിട്ടേ പോകാവൂ എന്ന് ക്ഷണവും: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ ക്ലൈമാക്സ് ഇങ്ങനെ

കടക്കൂ പുറത്ത്.. എന്നതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; അതേപ്പറ്റി പലതും പറയാനുണ്ട്, മാധ്യമ പ്രവർത്തകർ ക്ഷണിക്കാത്ത സ്ഥലത്തു പോകരുത്, അപ്പൊ ശരി.. എന്നു പറഞ്ഞ് വാർത്താ സമ്മേളനം നിർത്തി; പിന്നാലെ എല്ലാവരും കഴിച്ചിട്ടേ പോകാവൂ എന്ന് ക്ഷണവും: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ ക്ലൈമാക്സ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുമായി അത്രയ്ക്ക് സുഖത്തിലല്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരോടെ കടക്ക് പുറത്ത്.. എന്നു പറയാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. ഒന്നിലേറെ തവണ അദ്ദേഹം മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് പറഞ്ഞു കഴിഞ്ഞു. എന്തായാലും കാലം കുറച്ചു കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഈ ചോദ്യം ഉയർന്നു. ഇത്തവണ കേരളത്തിൽ ആയിരുന്നില്ല. ഡൽഹിയിൽ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കടക്ക് പുറത്തിനെ കുറിച്ചുള്ള ചോദ്യം ഉയർന്നത്.

ഡൽഹിയിലെത്തി അഞ്ച് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ചിട്ടും അനുവദിക്കാതിരുന്ന നടപടിയെ വിമർശിച്ചു കൊണ്ട് ഡൽഹി കേരളാ ഹൗസിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് സന്ദർശനാനുമതി നൽകാതിരുന്ന മോദിക്ക് നേരെ കടുത്ത വിമർശനം ഉയർത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുരോഗമിക്കുന്നു. കേരളത്തോട് മാത്രമാണ് കേന്ദ്രസർക്കാരിന് ഇത്രയും വിവേചനം. സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങൾ മുൻനിർത്തി പലതവണ കാണാൻ ശ്രമിച്ചെങ്കിലും അനുമതി തന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ വിഹിതവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. വകുപ്പ് മന്ത്രിയെ കാണാനായിരുന്നു മോദിയുടെ മറുപടി. വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വേണ്ടത്ര പിന്തുണ നൽകുന്നില്ല. ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ കേന്ദ്രം തയ്യാറാകണം. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് നാടിന്റെ വളർച്ചയ്ക്ക് തടസം നിൽക്കുകയാണ്. റെയിൽ വികസനത്തിന് സ്ഥലം നൽകുന്നില്ലെന്ന കേന്ദ്ര ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇങ്ങനെ വാർത്താസമ്മേളനം പുരോഗമിച്ച് മാധ്യമപ്രവർത്തകർ ഓരോന്നായി ചോദ്യങ്ങൾ ചോദിച്ചു.

ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് കടക്ക് പുറത്ത് എന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യം ഒരു മാധ്യമപ്രവർത്തകൻ ഉന്നിയിച്ചത്. ചോദ്യം ഇങ്ങനെയായായിരുന്നു കടക്കൂ പുറത്തിനെപ്പറ്റി എന്താണ് പറയാനുള്ളത്? അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മുഖം മാറി. ഇഷ്ടമില്ലാത്ത ചോദ്യം വന്നതിന്റെ അനിഷ്ടം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: അതേപ്പറ്റി പലതും പറയാനുണ്ട്. മാധ്യമപ്രവർത്തകർ ക്ഷണിക്കാത്ത സ്ഥലത്തു പോകരുത്. അപ്പൊ ശരി. എന്നു പറഞ്ഞ് വാർത്താസമ്മേളനം നിർത്തി എഴുനേറ്റു. ഇതിന് തൊട്ടുപിന്നാലെ , ഉച്ചഭക്ഷണം ഉണ്ടെന്നും എല്ലാവരും കഴിച്ചിട്ട് പോകണമെന്നും മുഖ്യമന്ത്രിയുടെ ക്ഷണം.

ഒരു പത്രത്തിന്റെ ലേഖകനായിരുന്നു ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാത്തതിനെ 'കടക്കു പുറത്തു'മായി താരതമ്യം ചെയ്യുന്ന വിധത്തിൽ അൽപ്പം പരിഹാസ്യം കലർത്തിയായിരുന്നു ചോദ്യം വന്നത്. ഈ ചോദ്യം മുഖ്യമന്ത്രിക്കൊട്ടു ഇഷ്ടമായതുമില്ല. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞാണ് ഡൽഹിയിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്. ഇതിനിടെയാണ് രണ്ട് വർഷത്തിനിടെ നടന്ന കടക്കു പുറത്തു സംഭവത്തെ കുറിച്ചും ചോദ്യം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP