1 usd = 64.70 inr 1 gbp = 90.46 inr 1 eur = 79.50 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.03 inr

Feb / 2018
26
Monday

മുഖ്യമന്ത്രിക്ക് മകളുടെ സൗജന്യ ഉപദേശം, ലക്ഷങ്ങളുടെ ലാഭം കൊയ്ത് പിതാവും! ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ അച്ഛന് ഹോർട്ടികോർപിന്റെ പച്ചക്കറി വിതരണ കരാർ; കർഷകർക്ക് ലക്ഷങ്ങൾ കുടിശ്ശിക നൽകാനുള്ളപ്പോൾ ഗോപിനാഥിന്റെ കമ്പനിക്ക് നൽകുന്നത് റൊക്കം പണം; ഉപദേശത്തിന്റെ മറവിൽ അഴിമതി കൃഷിയോ?

May 24, 2017 | 11:14 AM | Permalinkഅരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ചർച്ചയായ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിന്റെ നിയമനം. സാമ്പത്തിക ഉപദേഷ്ടാവാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകൾ അടങ്ങിയെങ്കിലും ഗീതാ ഗോപിനാഥ് വീണ്ടും വിവാദത്തിലെത്തുന്നു. ഇക്കുറി ഹോർട്ടികോർപിനു പച്ചക്കറി നൽകുന്ന കരാറുകാരനായി ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥൻ എത്തിയതാണ് പുതിയ വിഷയം. ഉന്നതബന്ധങ്ങളുള്ളവർക്കു മുന്നിൽ മുട്ടുമടക്കാത്ത ചട്ടങ്ങളുണ്ടാകില്ലെന്നു തെളിയിച്ചാണ് ഗോപിനാഥനു ഹോർട്ടി കോർപ് കരാർ നൽകിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഹോർട്ടികോർപ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ കിട്ടാത്ത പച്ചക്കറി മാത്രമാണ് അന്യസംസ്ഥാനത്ത് നിന്നും ഹോർട്ടികോർപ്പിന് വാങ്ങാൻ കഴിയുകയുള്ളൂ. ഇതിന് സുതാര്യത ഉറപ്പ് വരുത്തണം. കൃഷിയുമായി ബന്ധപ്പെട്ട് വെട്ടുകത്തി മുതലുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന അഗ്രോ സൂപ്പർമാർക്കറ്റുകൾ തിരുവനന്തപുരത്തെ ആനയറയിലും തൃശൂരിലും കോഴിക്കോടും ആരംഭിക്കുമെന്നും സുനിൽകുമാർ പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത ഉടനെ ആനയറ ഹോർട്ടികോർപ്പിൽ മന്ത്രി നടത്തിയ പരിശോധനക്കിടെ വൻ ക്രമക്കേട് നടക്കുന്നുവെന്നും കേരളത്തിലെ കർഷകരിൽ നിന്നും പച്ചക്കറി സംഭരിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഹോർട്ടികോർപ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെ പിരിച്ചുവിടുകയായിരുന്നു. ഇതിന് സമാനമായ കള്ളക്കളിയാണ് ഗീതാ ഗോപിനാതിന്റെ അച്ഛന് വേണ്ടി നടക്കുന്നത്.

സൗജന്യമായി ഉപദേശങ്ങൾ നൽകുന്നതിന്റെ മറവിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ അച്ഛന് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാനുള്ള കൈസഹായമാണ് സംസ്ഥാന സർക്കാർ ചെയ്തുകൊടുത്തിരിക്കുന്നതെന്നാണ് പുതിയ ചർച്ച. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പച്ചകറികൾ മാത്രമേ ഹോർട്ടികോർപ്പിലൂടെ വിൽപ്പന നടത്തുകയുള്ളുവെന്ന കൃഷി വകുപ്പിന്റെ ഉറപ്പാണ് ഇപ്പോൾ പാഴ്‌വാക്കായിരിക്കുന്നത്. സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിച്ചു വിതരണം ചെയ്യണമെന്ന ചട്ടമാണ് ഗോപിനാഥനുവേണ്ടി ഹോർട്ടികോർപ് അട്ടിമറിച്ചിരിക്കുന്നത്. ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള മൈസൂരിലെ രയിതമിത്ര സംരംഭത്തിൽനിന്നാണ് ലക്ഷക്കണക്കിനു രൂപയുടെ പച്ചക്കറികൾ ഹോർട്ടികോർപ് സംഭരിക്കുന്നത്. 2016 ഡിസംബറിൽ മാത്രമാണ് രയിതമിത്ര എന്ന സംരംഭം രൂപീകൃതമായത്. ഡിസംബർ മുതൽ തന്നെ ഹോർട്ടികോർപ്പിന് ഇവർ പച്ചക്കറി വിതരണം ചെയ്ത് തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ സംസ്ഥാന സർക്കാരുമായി നേരിട്ട് ഒരു വിപണന പങ്കാളിത്തത്തിലെത്തണമെങ്കിൽ നിരവധി നൂലാമാലകൾ കടക്കണമെന്നിരിക്കെയാണ് ഒരു കമ്പനി രൂപീകരിച്ച് അതേ മാസം തന്നെ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകാനും തുടങ്ങിയത്.

കർഷകരിൽനിന്നും നേരിട്ട് പച്ചക്കറി വാങ്ങാൻ മാത്രമേ ഹോർട്ടികോർപ്പിന് അവകാശമുള്ളു. എന്നാൽ അതിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു സംഘം കർഷകരുടെ പേരിലാണ് രയിതമിത്ര എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർഷകന്റെ സുഹൃത്ത് എന്നാണ് രയിതമിത്ര എന്ന വാക്കിന്റെ അർഥം. ഒരു സംസ്ഥാനത്തെ കർഷകരെ രക്ഷിക്കുകയെന്ന ആത്യന്തികലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കം. ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് ഒരു കുടിശ്ശികപോലും ബാക്കി വയ്ക്കാതെ ഹോർട്ടികോർപ്പ് രയിതമിത്രയുമായി നടത്തിയത്. ലക്ഷകണക്കിന് രൂപയാണ് പച്ചക്കറി ശേഖരിച്ച ഇനത്തിൽ സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാനുള്ളത്. സ്വന്തം സംസ്ഥാനത്തെ കർഷകർക്ക് ബാധ്യതകൾ കൊടുത്ത് തീർക്കാനുള്ളപ്പോഴാണ് ഫീസില്ലാ ഉപദേശത്തിന് ലക്ഷങ്ങളുടെ വഴിവിട്ട സഹായം. ഈ വിഷയം കോൺഗ്രസ് നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്നുവെന്ന കാര്യം ഗോപിനാഥ് തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ട് റിപ്പോർട് തേടിയങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.

അതേസമയം ഹോർട്ടികോർപ്പ് ചെയർമാനും സംവിധായകനുമായ വിനയൻ പറയുന്നത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ്. ജൈവകൃഷി നടത്തിയ പച്ചക്കറികളാണ് സംഭരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടെന്നും വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അൻപത്തിയൊന്നോളം ഇനം പച്ചക്കറികൾ ആവശ്യമുള്ള സംസ്ഥാനത്ത് കൃഷി നടക്കുന്നത് 15ൽ താഴെ മാത്രം ഇനങ്ങളുടെ കൃഷി മാത്രമാണ്. സംസ്ഥാനത്തിന് പുറത്തുള്ള പച്ചക്കറികൾ സംഭരിക്കില്ലെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും വിനയൻ പറയുന്നു. ഇക്കാര്യത്തിൽ ഇനി വ്യക്തത വരുത്തേണ്ടത് കൃഷി മന്ത്രിയാണ്. സർക്കാർ നയമെന്ന തരത്തിൽ ആനയറയിൽ മന്ത്രി പറഞ്ഞതൊക്കെയാണ് അട്ടിമറിക്കപ്പെടുന്നത്. അതുകൊണ്ട് ഹോർട്ടികോർപ്പിലെ ഉന്നതർക്കെതിരേയും നടപടി വേണമെന്നാണ് ആവശ്യം. ഇത് ഗീതാ ഗോപിനാഥിന്റെ അച്ഛനാണെന്നത് ആരോപണത്തിന്റെ വ്യാപ്തിയും കൂട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവായി ഹാർവാഡ് യൂണിവേഴ്‌സിറ്റി അദ്ധ്യാപികയായ ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഭാത് പട്‌നായിക് രംഗത്തെത്തിയിരുന്നു. അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്ബത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതിൽ എന്താണ് തെറ്റ്. സർക്കാർ നിലപാട് വ്യക്തമായതിനാൽ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹാർവാഡ് സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കടുത്ത വിമർശനം ഇടതുപക്ഷത്ത് നിന്ന് തന്നെ ഉയർന്നിരുന്നു.

മന്മോഹൻ സിങിന്റെ നേതൃത്വത്തിൽ 1990കളിൽ രാജ്യത്ത് നടപ്പാക്കിയ ആഗോളവൽക്കരണ നയങ്ങളെയും, ബിജെപിയുടെ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്ബത്തിക നയങ്ങളെയും പിന്തുണക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ്. ഗീത ഗോപിനാഥിന്റെ പേരിൽ സി.പി.എം അണികൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് പുതിയ വിവാദവും സജീവമാകുന്നത്. 2010ൽ 38ാം വയസ്സിലാണ് ഹാർവാർഡിൽ ഗീത സ്ഥിരം പ്രൊഫസറായത്. നോബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഈ സർക്കാരിന്റെ കാലാവധിവരെ നിലനിൽക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഹാർവഡ് സർവകലാശാലയിൽ തുടർന്നുകൊണ്ടു തന്നെയാണ് ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവിന്റെ ജോലി നിർവഹിക്കുന്നത്.

കണ്ണൂർ മയ്യിൽ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഗീത ഗോപിനാഥ്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദം നേടിയ ഗീത ഗോപിനാഥ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഡൽഹി ലേഡി ശ്രീറാം കോളേജിലായിരുന്നു ബിരുദ പഠനം. 1990-91 കാലഘട്ടത്തിൽ നവ ഉദാരവൽക്കരണ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയയുടെ സാമ്പത്തിക വിഷയങ്ങളിലും ഗീതാ ഗോപിനാഥ് ജനപക്ഷത്ത് നിന്ന് അഭിപ്രായം പറഞ്ഞു. മൈസൂരിൽ ബിസിനസ്സുകാരനായിരുന്നു ഗീതയുടെ അച്ഛൻ ടിവി ഗോപിനാഥ്. മൈസൂരിലായിരുന്നു ഗീതയുടെ കുടുംബം. സഹപാഠിയായിരുന്ന ഇഖ്ബാൽ ദാലിവാൾ ആണ് ഭർത്താവ്.

മൈസൂരിൽ കച്ചവടം നടത്തുന്ന ഗീതയുടെ അച്ഛൻ സംസ്ഥാന സർക്കാരുമായി ഇതുവരെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹോർട്ടികോർപ്പിലെ പുതിയ ഇടപാട് വിവാദം കൊഴുപ്പിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തി മെഹന്ദി ചടങ്ങിലും സജീവമായി; വിവാഹ സൽക്കാരം കഴിഞ്ഞ് ബന്ധുക്കളിൽ പലരും മടങ്ങിയപ്പോഴും ശ്രീദേവിയും കുടുംബവും അവിടെ തന്നെ നിന്നു; കുഴഞ്ഞ് വീണ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു: അന്ധേരിയിലെ വീടിനു മുന്നിലേക്ക് ജനം ഒഴുകി എത്തുന്നു: എംബാം ചെയ്ത മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മുംബൈയിലേക്ക് കൊണ്ടു വരും; കണ്ണീർ വാർത്ത് ഇന്ത്യൻ സിനിമാ ലോകം
ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന്റെ അപ്രതീക്ഷിത മരണം എമിറേറ്റ്സ് ഹോട്ടൽ ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്; ദുബായ് റാഷിദ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; ശ്രീദേവിയുടെ മരണകാരണം ബാത്ത്റൂമിലെ വീഴ്ചയോ ഹൃദയാഘാതമോ എന്ന കാര്യത്തിൽ അവ്യക്തത; എല്ലാറ്റിനും ഉത്തരം പറയുക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ബർദുബായ് പൊലീസ് കേസെടുത്തു; ഭൗതികശരീരം മുംബൈയിൽ എത്തിക്കുക നാളെ
ബോളിവുഡിലെ താരറാണിയായി തിളങ്ങി നിൽക്കവേ മിഥുൻ ചക്രവർത്തിയുമായി കടുത്ത പ്രണയം; രഹസ്യമായി വിവാഹം കഴിച്ചെന്ന് പോലും ഗോസിപ്പുകൾ; പ്രണയത്തകർച്ചയിൽ താങ്ങായ നിർമ്മാതാവ് ബോണി കപൂറുമായുള്ള വിവാഹവും വിവാദങ്ങൾ നിറച്ചു; ബോണി ശ്രീദേവിയെ വിവാഹം ചെയ്തത് ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുമ്പ് അതീവ രഹസ്യമായി
ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ പൊലിഞ്ഞത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായിക; ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയ വേളയിൽ; ഹൃദയാഘാതം ഉണ്ടായത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേ രാത്രി 11.30തോടെ; മരണസമയത്ത് സമീപത്തുണ്ടായിരുന്നത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും
പവർയോഗയും ടെന്നീസും പ്രാക്ടീസ് ചെയ്ത് ജങ്ക് ഫുഡുകളെ പടിക്കുപുറത്ത് നിർത്തിയ താരം എല്ലായ്‌പോഴും പ്ലാസ്റ്റിക് സർജറി വാർത്തകൾ ഗോസിപ്പുകളായി ചിരിച്ചുതള്ളി; വിടാതെ പിടികൂടിയ പാപ്പരാസികളുടെ കൺവെട്ടത്ത് അഴകളവുകൾ കാത്തുസൂക്ഷിക്കാൻ പെടാപ്പാട് പെട്ടു; പ്രായത്തെ തോൽപിക്കാൻ കഴിച്ച മരുന്നുകളും വഴങ്ങിയ സർജറികളും ശ്രീദേവിയുടെ ആയുസ് കവർന്നെന്ന ചർച്ചകളുമായി സോഷ്യൽ മീഡിയ
തമിഴ്‌നാട്ടിലെ ശിവകാശിക്കാരി ശ്രീഅമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ഇന്ത്യൻ സിനിമ കീഴടക്കിയത് വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കി; കമൽഹാസൻ ജോഡിയായപ്പോൾ തെന്നിന്ത്യയിൽ പിറന്നത് നിരവധി സൂപ്പർഹിറ്റുകൾ ഹിറ്റുകൾ; നായികയായി അവസരം നൽകിയ മലയാള സിനിമയോട് എ്ന്നും പ്രേമം; ഹിമ്മത്വാലയിലെ അഭിനയത്തോടെ ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറായി
സ്ത്രീകൾ മുലയൂട്ടുന്നിടത്ത് ഉൾപ്പെടെ പള്ളിക്കകത്ത് മുപ്പത്താറ് ഹൈടെക്ക് രഹസ്യ ക്യാമറകൾ സ്ഥാപിച്ചതെന്തിന്? എന്തുകൊണ്ട് അയ്യങ്കാന താമസിക്കുന്ന പള്ളിമേടയിൽ ക്യാമറ വച്ചില്ല? രണ്ടുകൊല്ലമായി എട്ടുകോടി രൂപയുടെ വരുമാനത്തിന്റെ കണക്ക് ഇടവക കമ്മറ്റിയിൽ അവതരിപ്പിക്കാത്തത് എന്ത്? സ്ഥലക്കച്ചവടങ്ങളിൽ ബിഷപ്പ് താഴത്തിന്റെ ബിനാമിയാണ് വികാരി അയ്യങ്കാനയെന്നും ആക്ഷേപം; ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് നിയമനടപടിയിലേക്ക് നീങ്ങി ഒല്ലൂർ ഫൊറോന പള്ളി സംരക്ഷണ സമിതി
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
90 കളിൽ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം'; കുടൽമാല പുറത്താക്കി മണ്ണ് വാരി ഇട്ടും മുഖം വെട്ടിക്കീറിയും കൊലകൾ; ദേഹമാസകലം പഴുത്തുള്ള ക്രൂര മരണം ഒഴിവാക്കൻ എസ് കത്തിയെത്തി; ഷുഹൈബിനെ കൊന്നത് അക്രമ രാഷ്ട്രീയം തലക്കു പിടിച്ച് അഴിഞ്ഞാടുന്ന ചാവേറുകൾ; കാൽവെട്ടി വൈകല്യം വരുത്താനുള്ള തീരുമാനം അട്ടിമറിച്ചത് സിഐടിയുക്കാരനും; മട്ടന്നൂരിലെ കൊലയിൽ ജില്ലാ നേതൃത്വം ഒന്നും അറിഞ്ഞില്ലെന്ന് ജയരാജൻ; സിബിഐയെ എത്തിക്കാനുറച്ച് സുധാകരനും
ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?