Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വലിയതുറയിൽ കൈക്കുഞ്ഞുമായി അലഞ്ഞു നടന്ന യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി; രാജസ്ഥാനിൽ നിന്നുമെത്തിയ കുടുംബവുമായുള്ള പുനസ്സമാഗമത്തിനു മുഖ്യമന്ത്രിയും സാക്ഷി; യാത്രാച്ചെലവും കുട്ടിക്കു പഠനോപകരണങ്ങളും വസ്ത്രങ്ങളും നല്കി യാത്രയയപ്പ്

വലിയതുറയിൽ കൈക്കുഞ്ഞുമായി അലഞ്ഞു നടന്ന യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി; രാജസ്ഥാനിൽ നിന്നുമെത്തിയ കുടുംബവുമായുള്ള പുനസ്സമാഗമത്തിനു മുഖ്യമന്ത്രിയും സാക്ഷി; യാത്രാച്ചെലവും കുട്ടിക്കു പഠനോപകരണങ്ങളും വസ്ത്രങ്ങളും നല്കി യാത്രയയപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം:നഷ്ടപ്പെട്ടുവെന്ന് കരുതിയ കുടുംബജീവിതം തിരിച്ചു കിട്ടിയ രാജസ്ഥാൻ സ്വദേശി രാഞ്ചോഡ് ലാൽ ഖരാടിയുടെ സന്തോഷത്തിനു സെക്രട്ടറിയറ്റും മുഖ്യമന്ത്രിയും സാക്ഷിയായി. ഭാര്യയെയും മകനെയും ഏതാണ്ട് ഒന്നര വർഷത്തിനുശേഷം കണ്ട രാഞ്ചോഡ് ലാൽ ഖരാടിയുടെ ജീവിതത്തിൽ വീണ്ടും തെളിഞ്ഞ വെളിച്ചം നമ്മെ സന്തോഷിപ്പിക്കുന്നതാണ്. കേരളത്തിന് അഭിമാനകരവുമാണ്.

2016 ജനുവരി 9 നാണ് റമീല ദേവിയെ തിരുവനന്തപുരം വലിയതുറ മേഖലയിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഒരു വർഷത്തെ ചികിത്സയെത്തുടർന്ന് റമീല ദേവിയുടെ രോഗം ഭേദപ്പെട്ടു. തുടർന്ന് ഇവർ നൽകിയ വിവരം അനുസരിച്ച് സർക്കാർ രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെട്ടു. അതിന്റെ ഫലമായാണ് രാജസ്ഥാനിലെ ബിച്ച വാഡ ഗ്രാമത്തിൽ നിന്ന് റാഞ്ചോഡ് ലാൽ കേരളത്തിൽ എത്തിയത്.

റമീല ദേവിയുടെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിലാണ് ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതെന്ന് പറയപ്പെടുന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ കുടുംബത്തിന് സംരക്ഷണം നൽകാൻ രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെടും. തിരിച്ചുപോകുന്നതിനു മുമ്പ് ശിശുക്ഷേമ സമിതി പ്രവർത്തകർക്കും മാനസികാരോഗ്യകേന്ദ്രം ജീവനക്കാർക്കും സാമൂഹ്യ നീതി ഉദ്യോഗസ്ഥർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കുമൊപ്പമായിരുന്നു ഇവർ വന്നത്. ട്രെയിൻ ടിക്കറ്റ്, യാത്രാ ചെലവ്, പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെ നൽകിയാണ് ഇവരെ യാത്ര അയച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP