Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണം കൊടുത്ത് വിഷം വാങ്ങി കുടിക്കുന്നതെന്തിന്? മലം കലർന്ന് കുടിവെള്ളമെന്ന് കണ്ടെത്തിയത് കിങഫിഷറും കൊക്കക്കോളയും കിൻലേയും അടക്കമുള്ള കുപ്പിവെള്ള കമ്പനികൾ; കമ്പനികളുടെ പേര് മറച്ച് വച്ച് പതിവ് പോലെ മാദ്ധ്യമങ്ങൾ

പണം കൊടുത്ത് വിഷം വാങ്ങി കുടിക്കുന്നതെന്തിന്? മലം കലർന്ന് കുടിവെള്ളമെന്ന് കണ്ടെത്തിയത് കിങഫിഷറും കൊക്കക്കോളയും കിൻലേയും അടക്കമുള്ള കുപ്പിവെള്ള കമ്പനികൾ; കമ്പനികളുടെ പേര് മറച്ച് വച്ച് പതിവ് പോലെ മാദ്ധ്യമങ്ങൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: കോളറയും വയറിളക്കവും വരുമെന്ന് പേടിച്ച് വെളിയിലിറങ്ങമ്പോൾ കുടിക്കാനായി കുപ്പിവെള്ളം വാങ്ങുന്നവരുടെ കൂടെയാണോ നിങ്ങളും എങ്കിൽ അറിഞ്ഞോളു പൈപ്പ് വെള്ളത്തിനെകാൾ അപകടമാണ് കുപ്പിവെള്ളം വരുത്തുന്നത്.പൈപ്പിൽ ക്ലോറിനെങ്കിൽ കുപ്പി വെള്ളത്തിൽ കലർത്തി തരുന്നത് മനുഷ്യ വിസർജനം തന്നെയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് മലിനീകരണ ബോർഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട രേഖകളിൽ സൂചിപ്പിക്കുന്നത്. വാങുന്ന കാശിന് ശുദ്ധമായ ഭക്ഷണവും ജലവും നൽകണമെന്ന സാമാന്യ മര്യാദപോലും കാറ്റിൽ പറത്തിയാണ് അന്താരാഷ്ട്ര കുത്തക കമ്പനികൾ പോലും കുപ്പിവെള്ളം വിൽക്കുന്നത്. മനുഷ്യ വിസർജ്യമുൾപ്പടെയുല്ലള്ളവയിൽ നിന്നും കലരുന്ന കോളീഫോം ബാക്റ്റീരിയയുടെ സാന്നിധ്യമാണ് കുപ്പിവെള്ളത്തിൽ കണ്ടെത്തിയത്.മനുഷ്യൻ ഉൽപ്പെടെയുള്ള ഉഷ്മ രക്ത ജീവികളുടെ മല വിസർജന്യങ്ങളിൽ നിന്നുമാണ് പ്രധാനമായും കോളീഫോം ബാക്റ്റീരിയ ഉണ്ടാകുന്നത്.

കുപ്പിവെള്ളത്തിൽ കോളീഫോം ബാക്റ്റീരിയയുടെ സാന്നിധ്യം മരണം വരെ സംഭവിക്കാവുന്ന ജലജന്യ രോഗങ്ങൾക്ക് കാരണമാവുന്ന ഒന്നാണ്. മാരകമായ അണുബാധ, വയറിളക്കം, കടുത്ത പനി, നിമോണിയ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകുമെന്നാണ് വിവിധ ശാസ്ത്രീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ശ്വാസകോശരോഗങ്ങൾക്കും ഇവ കാരണമാകാറുണ്ട്. കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കുപ്പിവെള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. കിങ്ഫിഷർ, കിൻലെ, പ്യൂവർ ഡ്രോപ്‌സ്, ചന്ദ്രിക, ഗോപിക, ഹോൺ ബിൽ എന്നിവയുടെ കുപ്പിവെള്ളത്തിലാണു കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. കിങ്ങ്ഫിഷർ, കിൻലെ ഉൾപ്പടെയുള്ള വൻകിട കമ്പനികളുടെ പേര് എല്ലാ മാദ്ധ്യമങ്ങളും മറച്ച് വച്ചപ്പോഴും അല്ലെങ്കിൽ അവരുടെ പേര് പരാമർശിക്കാൻ പലരും മടിച്ചപ്പോൾ ജൂലൈ 23ന് നൽകിയ വാർത്തയിൽ എല്ലാ കമ്പനികളുടേയും പേര് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.

കുപ്പിവെള്ളത്തിലെ ശുചിത്വമില്ലായ്മ നേരത്തെയും മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. സ്വന്തം വീട്ടിലെ കിണറിലെ വെള്ളം പോലും ശുചിത്വമല്ലാത്തതാണെന്ന പല ടെസ്റ്റുകളിലും തെളിഞ്ഞ സാഹചര്യത്തിൽ കുപ്പിവെള്ളം എന്നപേരിൽ നാം വാങ്ങി കുടിക്കുന്നവയുടെതും പരിശോധിക്കേണ്ടതാണെന്ന് 2016 മാർച്ച് 22ന് നൽകിയ വാർത്തയിൽ മറുനാടൻ മലയാളി സൂചിപ്പിച്ചിരുന്നു. കുപ്പിവെള്ളത്തിലെ അപകടവും മറ്റു വാർത്തകളും മറുനാടൻ മലയാളി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ വ്യാപകമായാണ് ഫേസ്‌ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹ്യ മാദ്ധ്യമങ്ങളിൽ അന്ന് അവ ഷെയർ ചെയ്യപ്പെട്ടത്.

സ്വന്തം വീട്ടിലെ കിണറിലെ വെള്ളം പോലും ശുദ്ധമല്ല എന്ന സ്ഥിതിയാണ്. കടുത്ത രാസവള/രാസകീടനാശിനി പ്രയോഗങ്ങൾ മണ്ണിനെയും ജലത്തെയും ഒരുപോലെ വിഷലിപ്തമാക്കുന്നു.ഇതേ അവസ്ഥ തന്നെയാണ് മാർക്കറ്റിൽ ലഭ്യമാകുന്ന കുടിവെള്ളത്തിനും.അണുവിമുക്തമാക്കാൻ പയറ്റുന്ന സംഗതികൾ മനുഷ്യന് അപകടകരമായാണു ഭവിക്കുന്നത്. അണുനാശിനി ആയി കാത്സ്യം ഹൈപ്പോക്ലോറേറ്റ്, വെള്ളം തെളിയാൻ 'ആലം' അഥവാ ഇരട്ട സൽഫേറ്റുകൾ, സോഡിയം ഹൈഡ്രോക്‌സൈഡ് അഥവാ കാസ്റ്റിക് സോഡാ തുടങ്ങിയവയാണു പാക്കേജ്ഡ് വാട്ടറിൽ ഉപയോഗിക്കുന്നത്. ഇതു മാത്രമല്ല, അണുനാശിനി ആയി ഉപയോഗിക്കുന്ന ക്ലോറിൻ അളവ് പലപ്പോഴും ഔട്ട്പുട്ടിൽ വരുന്ന വെള്ളത്തിൽ അനുവദനീയ അളവിലും കൂടിയ നിലയിലുമാണ്. അപ്പോൾ ക്ലോറിൻ അംശം ടെസ്റ്റിൽ കിട്ടാതിരിക്കാൻ ഒരു രാസപദാർത്ഥം ചേർക്കുകയാണ് കമ്പനികളുടെ പതിവ്.

കുപ്പിവെള്ളത്തിലെ അപകടങ്ങളെ കുറിച്ച് അറിയാനായി അവയിൽ ആർക്കും നടത്താവുന്ന ടെസ്റ്റുകളെകുറിച്ച് കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലെ സജീവാംഗമായ കിരൺ കൃഷ്ണ ഷെയർ ചെയ്ത ടിപ്പുകളും അന്ന് മറുനാടൻ വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു. 'ഒരു ലിറ്റർ കുപ്പിവെള്ളം തണുപ്പിക്കാതെ വയ്ക്കുക. ആ കുപ്പിയിലെ കുറച്ചു വെള്ളം പുറത്തു കളയുക. ശേഷം ആ കുപ്പി ശകതിയായി നന്നായി കുലുക്കുക, വെള്ളം ഇളകിതെറിച്ചു കുലുങ്ങട്ടെ. പെട്ടെന്ന് അടപ്പ് തുറന്ന ശേഷം മണത്തു നോക്കുക... നല്ല ക്ലോറിൻ ഗന്ധം കിട്ടുന്നുണ്ട് എന്ന് പറയാൻ വരട്ടെ. കുലുക്കാത്ത വെള്ളത്തിൽ ഈ ഗന്ധം ഇല്ലല്ലോ? എവിടെനിന്ന് വന്നു ഈരൂക്ഷ ഗന്ധം?' രണ്ടാമത്തെ ടെസ്റ്റ് ഇങ്ങനെയാണ്: 'കുപ്പിയിലെ വെള്ളം വേഗം ഒരു തുള്ളി നാവിൽ ഒഴിച്ച് രുചിച്ചു ഇറക്കൂ... നല്ല കരിക്കിൻവെള്ളം കുടിക്കുന്ന ഫീൽ കിട്ടും. ആ മണവും ഒരു ചെറുരുചിയും. അതെവിടെനിന്ന് വന്നു അല്ല ഈ ഓഡർലെസ്സ്, കളർലെസ്സ്, ടെസ്റ്റ്‌ലെസ്സ് വെള്ളത്തിൽ എവിടുന്നാണ് ഇതെല്ലം വന്നത്?' ഈ രണ്ടു ടെസ്റ്റും ചെയ്താൽ നിങ്ങള്ക്ക് പിടികിട്ടും ഇന്നലെവരെ തൊണ്ടനനച്ചത് വെള്ളം കൊണ്ടല്ല വിഷം കൊണ്ടാണ് എന്നു കിരൺ വ്യക്തമാക്കിയിരുന്നു.

കോളീഫോം ബാക്റ്റീരിയയുടെ അംശം കണ്ടെത്തിയ കുപ്പി വെള്ള സാമ്പിളുകൾ പരിശോധിച്ച ഫലം പുറത്ത് വന്നതോടെ വിപണിയിൽ നിന്ന് ഇത് അടിയന്തരമായി പിൻവലിക്കാൻ കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശം നൽകി. ഇവ കൂടാതെ ആറു കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ സാമ്പിളുകൾ വീണ്ടും പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര പ്രശ്‌നം കണ്ടെത്തിയിരുന്നു. ഈ കമ്പനികൾ എല്ലാം തന്നെ ഐ എസ് ഐ അംഗീകാരം ഉള്ളവയായിരുന്നു.മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുപ്പിവെള്ളത്തിന്റെ ഏത് ബാച്ചുകളിലാണോ ബാക്ടീരിയയെ കണ്ടെത്തിയത് ആ ബാച്ചുകളുടെ വിപണനം ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ച് ഉത്തരവിറക്കി.

ഈ കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ വിവിധ ബാച്ച് ഉൽപന്നങ്ങൾ വീണ്ടും പരിശോധിക്കും. ഇതിൽ സുരക്ഷിതമല്ലെന്ന് വീണ്ടും കണ്ടെത്തിയാൽ ഈ ബ്രാൻഡുകളുടെ വിൽപന നിരോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടിയന്തര ഉത്തരവിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP