Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്‌ളാറ്റ് വാങ്ങാനെന്നും വാങ്ങി നൽകാമെന്നും പറഞ്ഞ് കോളേജ് പ്രിൻസിപ്പാൾ കോടികൾ പിരിച്ചു; പണം നൽകിയവരിൽ നിന്നും മാസങ്ങളായി ഒളിച്ച് നടന്നു; ഒടുവിൽ കിട്ടാനുള്ള പണം ചോദിച്ച് ബന്ധു കോളേജിലെത്തി കുത്തിയിരുന്നപ്പോൾ വിദ്യാർത്ഥികളും പിന്തുണച്ചു; ചുള്ളിമാനൂർ സ്വദേശിയായ ഡോ.ആസിഫിന്റെ സ്ഥാനം കോളേജിന് പുറത്തായത് ഇങ്ങനെ

ഫ്‌ളാറ്റ് വാങ്ങാനെന്നും വാങ്ങി നൽകാമെന്നും പറഞ്ഞ് കോളേജ് പ്രിൻസിപ്പാൾ കോടികൾ പിരിച്ചു; പണം നൽകിയവരിൽ നിന്നും മാസങ്ങളായി ഒളിച്ച് നടന്നു; ഒടുവിൽ കിട്ടാനുള്ള പണം ചോദിച്ച് ബന്ധു കോളേജിലെത്തി കുത്തിയിരുന്നപ്പോൾ വിദ്യാർത്ഥികളും പിന്തുണച്ചു; ചുള്ളിമാനൂർ സ്വദേശിയായ ഡോ.ആസിഫിന്റെ സ്ഥാനം കോളേജിന് പുറത്തായത് ഇങ്ങനെ

അരുൺ ജയകുമാർ

പാങ്ങോട്: മന്നാനിയ കോളേജ് പ്രിൻസിപ്പാൾ ഡോ.ആസിഫിനെതിരെ സാമ്പത്തിക ക്രമക്കേടിൽ പരാതിയുമായി കോളേജിലെത്തിയത് ഇയാളുടെ ബന്ധുവായ സ്ത്രീ. കഴിഞ്ഞ ബുധനാഴ്ചയാണ് ഡോ. ആസിഫിനെ കോളേജ് പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തത്.പുലിപ്പാറ അജ്മൽ കോട്ടേജിൽ ജാൻസാ ബീവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ.ആസിഫിനെ കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും നീക്കിയത്. ഒൻപത് മാസം മുൻപ് ജാൻസാബീവിയിൽ നിന്നും ആസിഫ് 13.75 ലക്ഷം രൂപ വാങ്ങിയിരുന്നു. ഓൺലൈൻ ബിസിനസിനായിട്ടാണ് തുക വാങ്ങിയത്, ഇതിൽ ഒരു ലക്ഷം രൂപ തിരികെ നൽകിയിരുന്നു.ബാക്കി തുക വാങ്ങാൻ ബമധനാഴ്ച കോളേജിലെത്താൻ പറയുകയായിരുന്നു. എന്നാൽ ജൻസാ ബീവി കോളേജിൽ എത്തിയപ്പോൾ ആസിഫ് കോളേജിൽ ഉണ്ടായിരുന്നില്ല.ഇയാളുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് വേറെയും പരാതികളുള്ളതായി ബന്ധുകൂടിയായ ജൻസാ ബീവി പറയുന്നു.

ജൻസാ ബീവിയുടെ സഹോദരന്റെ മകളെയാണ് ഡോ.ആസിഫിന്റെ സഹോദരൻ വിവാഹം ചെയ്ത്ത് ഇങ്ങനെയാണ് ഇവർ തമ്മിൽ പരിചയം. ആസിഫിന് ഒരു ഫ്‌ലാറ്റ് വാങ്ങുന്നതിനായിട്ടാണ് ഇത്രയം തുക കടമായി നൽകിയത്. മുൻപും പല തവണ പണം വാങ്ങിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം കൃത്യമമായി പണം തിരികെ നൽകിയതിനാലാണ് കഴിഞ്ഞ നവംബറിൽ ഇത്രയും പണം നൽകിയത്. ജൻസാ ബീവിയുടെ ബന്ധുവായ ഒരു കുട്ടി ഇതേ കോളേജിൽ അവസാന വർഷ ബിരുദ വിധ്യാർഥിയാണ്. കോളേജിലെത്തി പണം വാങ്ങുന്നതിനായി ആസിഫിനെ തിരക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്ന് കോളേജ് അധികൃതരോട് തിരക്കിയപ്പോൾ എപ്പോൾ വരുമെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

കോളേജ് അധികൃതരിൽ നിന്നും ഇങ്ങനെയൊരു മറുപടി ലഭിച്ചപ്പോൾ ഉടൻ തന്നെ ജൻസാ ബീവി പാങ്ങോട് പൊലീസ് സ്‌റ്റേഷനിൽ എത്തുകയും എസ്‌ഐ ഇന്ദ്രരാജിന് നേരിട്ട് പരാതി നൽകുകയുമായിരുന്നു. പരാതി നൽകിയ ശേഷം കോളേജിൽ തിരികെയെത്തി പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. ജൻസാ ബീവി ഓഫീസിന് മുന്നിൽ കുത്തിയിരിക്കുന്നത് കണ്ട ചില വിദ്യാർത്ഥികൾ അടുതെത്തി കാര്യം തിരക്കുകയായിരുന്നു. സാമ്പത്തികമായി ആസിഫ് കബളിപ്പിക്കുകയായിരുന്നുവെന്ന കാര്യം പറഞ്ഞപ്പോൾ ആരോപണവിധേയനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവിശ്യവുമായി കുട്ടികളും അവിടെ കുത്തിയിരിക്കുകയായിരുന്നു.തുടർന്നാമ് ഡോ.ആസിഫിനെ സസ്‌പെന്ഡ് ചെയ്ത വിവരം കോളേജ് അധികൃതർ അറിയിച്ചത്.

പലരിൽ നിന്നും പണം വാങ്ങിയ ശേഷം അത് തിരികെ നൽകാനാകാതെ ഡോ. ആസിഫ് ഒളിച്ച് നടക്കുകയാണെന്നാണ് അറിഞ്ഞതെന്നും ഇയാളുടെ ബന്ധു എന്ന നിലയ്ക്കാണ് തനിക്ക് ഇക്കാര്യം മനസ്സിലായതെന്നും ജൻസാ ബീവി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഇയാൾ താമസിക്കുന്നത് തിരുവനന്തപുരം നഗരത്തിലെ പേരൂർക്കടയെന്ന സ്ഥലത്താണെന്നും പക്ഷേ താൻ അവിടെ ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്തയാണെന്നും ജൻസാ ബീവി പറയുന്നു. നെടുമങ്ങാട് ചുള്ളിമാനൂർ എന്ന സ്ഥലത്തെ ഇയാളുടെ കുടുംബ വീട്ടിൽ തിര്കകിയെങ്കിലും ഇയാളുടെ പിതാവിനും ആസിഫിനെകുറിച്ച് വിവരമൊന്നും ലഭ്യമായിരുന്നില്ലെന്നും അവർ പറയുന്നു. ഇയാൾക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാങ്ങോട് എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

പാങ്ങോട് ഉളിയൻകോട് സ്വദേശി സിദ്ദീക്കിന് ഡോ. ആസിഫ് 1.8 കോടി രൂപ നൽകാനുണ്ടെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്. ആസിഫും സുഹൃത്തും ചേർന്ന് ഫ്‌ലാറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് സിദ്ദിഖിൽ നിന്നും പണം വാങ്ങിയത്. തുടർന്ന് അന്വേഷണം വെഞ്ഞാറംമൂട് സർക്കിൾ ഇൻസ്‌പെക്ടർ വിജയനെ ഏൽപ്പിക്കുകയായിരുന്നു. ഈ കേസിൽ അന്വേഷണം തുടരുകയാണെന്ന് വെഞ്ഞാറംമൂട് സർക്കിൽ ഇൻസ്‌പെക്ടർ മഫുനാടനോട് പറഞ്ഞു. എന്നാൽ ഇയാൾക്കെതിരെ ഈ രണ്ട് പരാതികളല്ലാതെ വേറെയൊന്നും

ഡോ. ആസിഫിനെ കുറിച്ച് കോളേജിൽ തിരക്കിയെങ്കിലും സസ്‌പെൻഷൻ നൽകിയ ശേഷം ഇയാളുടെ ഫോൺ നമ്പറിൽ പല തവണ വിളിച്ചെങ്കിലും നമ്പർ നിലവിലില്ലെന്നാണ് കോളേജ് അധികൃതരുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP