Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രിവാൻഡ്രം ക്ലബിലെ കലാപരിപാടിയിൽ അംഗമായ ലക്ഷമി നായരെ കളിയാക്കി സ്‌കിറ്റ്; കേട്ടുകൊണ്ടിരുന്ന ഭർത്താവും സുഹൃത്തുക്കളും ബഹളമുണ്ടാക്കി; നർമ്മ കൈരളി സംഘം ഇടയ്ക്ക് വച്ച് പരിപാടി നിർത്തി സ്ഥലം വിട്ടു; ക്ഷമാപണവുമായി സിനിമ സംവിധായകൻ വിജി തമ്പി

ട്രിവാൻഡ്രം ക്ലബിലെ കലാപരിപാടിയിൽ അംഗമായ ലക്ഷമി നായരെ കളിയാക്കി സ്‌കിറ്റ്; കേട്ടുകൊണ്ടിരുന്ന ഭർത്താവും സുഹൃത്തുക്കളും ബഹളമുണ്ടാക്കി; നർമ്മ കൈരളി സംഘം ഇടയ്ക്ക് വച്ച് പരിപാടി നിർത്തി സ്ഥലം വിട്ടു; ക്ഷമാപണവുമായി സിനിമ സംവിധായകൻ വിജി തമ്പി

തിരുവനന്തപുരം:ലോ അക്കാദമി വിവാദവും കുട്ടികളോടുള്ള പ്രിൻസിപ്പാൾ ലക്ഷമി നായരുടെ പെരുമാറ്റവും പ്രമേയമായ സ്‌കിറ്റിനെ ചൊല്ലി ട്രിവാൻഡ്രം ക്ലബ്ബിൽ തർക്കവും വാക്കേറ്റവും. ലക്ഷ്മിനായരും ഭർത്താവും അംഗമായ ക്ലബിൽ ഇന്നലെ രാത്രി അരങ്ങേറിയ സ്‌കിറ്റ് ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം നിർത്തിവച്ചു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും അംഗങ്ങൾക്കായി ട്രിവാൻഡ്രം ക്ലബിൽ പ്രത്യേക കലാപരിപാടികൾ നടത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലെയും പരിപാടി അവതരിപ്പിച്ചത്.

തിരുവനന്തപുരം നർമ്മ കൈരളിയുടെ തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. സ്‌കിറ്റിന്റെ തിരക്കഥ തയ്യാറാക്കിയ തോമസ് മാത്യുവും ക്ലബ്ബിലെ അംഗമാണ്. ക്ലബിലുണ്ടായിരുന്ന ലക്ഷമി നായരുടെ ഭർത്താവ് ബോബിയും സുഹൃത്തുക്കളും ഇത് തടയുകയും എതിർക്കുകയും ചെയ്തതോടെ പരിപാടി പാതി വഴിയിൽ നിർത്തി സംഘം മടങ്ങുകയായിരുന്നു.

ക്ലബിൽ പരിപാടി അവതരിപ്പിച്ചത് പുറമേ നിന്നുള്ള സംഘമാണെന്നും ലക്ഷമി നായരും ഭർത്താവും ക്ലബിലെ അംഗങ്ങളാണെന്ന് പരിപാടി അവതരിപ്പിച്ചവർക്ക് അറിയില്ലായിരുന്നുവെന്നുമാണ് ചലച്ചിത്ര സംവിധായകനും ട്രിവാൻഡ്രം ക്ലബ് സെക്രട്ടറിയുമായ വിജി തമ്പി പറഞ്ഞത്. നർമ്മ കൈരളി എന്ന സംഘടനയിലെ കലാകാരന്മാരാണ് പരിപാടി അവതരിപ്പിച്ചതെന്നാണ് മാദ്ധ്യമങ്ങളോടും വിജി തമ്പി പറഞ്ഞത്. ക്ലബിലെ അംഗങ്ങളെ പരസ്യമായി അവഹേളിക്കുന്ന രീതിയിൽ സ്‌കിറ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ സ്‌കിറ്റ് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടികളുടെ ഹോസ്റ്റലിലും പെൺകുട്ടികളുടെ ടോയ്ലറ്റിലേക്കുമെല്ലാം ക്യാമറ സ്ഥാപിച്ചിരിക്കുന്നുവെന്നും അതിനെന്താ കുഴപ്പം ടോയ്ലെറ്റിനകത്തേക്കൊന്നുമല്ലല്ലോ അതിന്റെ സൈഡിലല്ലേ സ്ഥാപിച്ചിട്ടുള്ളു എന്നുള്ള ലക്ഷമി നായരുടെ മറുപടിയുമെല്ലാം ഇന്നലെ അവതരിപ്പിച്ച സ്‌കിറ്റിൽ ഇടം പിടിച്ചതായും ഇതാണ് ലക്ഷമി നായരുടെ ഭർത്താവിനെ ചൊടിപ്പിച്ചതെന്നുമാണ് വിവരം. ഭർത്താവും സുഹൃത്തുക്കളും ഉടൻ തന്നെ ഇടപെടുകയായിരുന്നു.

പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്‌കിറ്റ്. ലക്ഷമി നായരും ഭർത്താവ് നായർ ബോബി എന്നറിയപ്പെടുന്ന അജയകൃഷ്ണനും ക്ലബിലെ അംഗങ്ങളാണെന്ന കാര്യം സ്‌കിറ്റ് അവതരിപ്പിച്ച സംഘത്തിന് അറിയില്ലായിരുന്നുവെന്നാണ് ക്ലബ് ഭാരവാഹികൾ പറഞ്ഞത്. സ്‌കിറ്റ് നടക്കുമ്പോൾ ലക്ഷ്മി നായരുടെ ഭർത്താവ് അജയ് കൃ്ഷണൻ ക്ലബിലുണ്ടായിരുന്നു. അംഗങ്ങളെ കളിയാക്കുന്ന പരിപാടി ക്ലബിൽ അവതരിപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം വിമർശിച്ചതോടെ സ്‌കിറ്റ് പൂർത്തിയാക്കാതെ ഭാരവാഹികൾ ഇടപെട്ട് നിർത്തിക്കുകയായിരുന്നു.ക്ലബ് സെക്രട്ടറി വിജി തമ്പി ക്ഷമാപണം നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

എന്തായിരിക്കും വിഷയം എന്ന് സ്‌കിറ്റ് അവതരിപ്പിച്ച സംഘം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ക്ലബ് സെക്രട്ടറി വിജി തമ്പി പറഞ്ഞു. വിവാദ സ്‌കിറ്റിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് ഭാരവാഹികളുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ക്ലബിലെ തന്നെ അംഗങ്ങൾ പരസ്പരം വിഴുപ്പലക്കുകയായിരുന്നുവെന്നും ഇരു ഭാഗത്തേയും ന്യായീകരിച്ച് കൂടുതൽ ആളുകൾ രംഗതെത്തി സംഭവം വിവാദമാകുന്നത് ഒഴിവാക്കാനാണ് സെക്രട്ടറി പഴി കലാകാരന്മാരിൽ ചാരി രക്ഷപ്പെട്ടത്. സംഗതി അറിഞ്ഞ മാദ്ധ്യമങ്ങൾ കാര്യം ആരാഞ്ഞപ്പോൾ യഥാർത വസ്തുത മറച്ച് വയക്കുകയും കൂടുതൽ വിവാദമുണ്ടാക്കാതിരിക്കാനുമാണ് ക്ലബ് അധികൃതർ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP