Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടാതിരിക്കാൻ പനി ബാധിച്ച് മരിച്ച പാർട്ടി അംഗത്തെ അമിത മദ്യപാനിയാക്കി; രണ്ടായിരം രൂപ അടച്ച് ദേശാഭിമാനി വരിക്കാരനായിട്ടു ജ്യേഷ്ടനെ അപമാനിച്ചു വാർത്ത വന്നതിൽ അമർഷത്തോടെ അനുജൻ; സി.പി.എം മുഖപത്രത്തിനെതിരെ കോടതിയിൽ പോകാൻ ഒരുങ്ങി കമ്മ്യൂണിസ്റ്റ് കുടുംബം

സർക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടാതിരിക്കാൻ പനി ബാധിച്ച് മരിച്ച പാർട്ടി അംഗത്തെ അമിത മദ്യപാനിയാക്കി; രണ്ടായിരം രൂപ അടച്ച് ദേശാഭിമാനി വരിക്കാരനായിട്ടു ജ്യേഷ്ടനെ അപമാനിച്ചു വാർത്ത വന്നതിൽ അമർഷത്തോടെ അനുജൻ; സി.പി.എം മുഖപത്രത്തിനെതിരെ കോടതിയിൽ പോകാൻ ഒരുങ്ങി കമ്മ്യൂണിസ്റ്റ് കുടുംബം

ആലപ്പുഴ: പനി ബാധിച്ച് മരിച്ച യുവാവിനെ അമിതമദ്യപാനിയെന്ന് ആക്ഷേപിച്ച് ദേശാഭിമാനി പത്രത്തിൽ ഇന്നലെ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ മുഹമ്മ, കഞ്ഞികുഴി പഞ്ചായത്ത് 15 -ാം വാർഡിൽ പുത്തൻവെളിയിൽ ജയപ്രസാദ് (35) ആണ് കഴിഞ്ഞ ദിവസം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പകർച്ച പനി ബാധിച്ചവരുടെ പട്ടികയിൽപ്പെടുത്തി പ്രസാദിന്റെ മരണം മുഴുവൻ പത്രങ്ങളിലും അച്ചടിച്ചു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ദേശാഭിമാനി മറ്റ് പത്രങ്ങളിൽ വന്ന വാർത്ത തെറ്റാണെന്ന് കാണിച്ച് മരണ കാരണം വിശദമാക്കിക്കൊണ്ട് വാർത്ത നൽകിയത്.

ജയപ്രസാദ് മരിച്ചത് പനിബാധിതനായല്ലെന്നും കടുത്ത മദ്യപാനികൾക്കുണ്ടാകുന്ന 'വിട്രോവൽ സിൻഡ്രം' എന്ന രോഗം ബാധിച്ചാണ് മരിച്ചതെന്നുമാണ് ദേശാഭിമാനി കണ്ടെത്തിയിട്ടുള്ളത്. മരണം പനിമൂലമെന്ന് കാണിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാം ലാൽ നൽകിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രമുഖ പത്രങ്ങളെല്ലാം ഇയാളുടെ ചിത്രമുള്ളപ്പെടെ ഒന്നാം പേജിൽ വാർത്ത നൽകിയിരുന്നു. വാർത്തയെ കുറിച്ച് കുടുംബക്കാർ ദേശാഭിമാനി എഡിറ്റോറിയൽ വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ നിന്നും
ലഭിച്ച വിവരം അനുസരിച്ചാണ് വാർത്ത നൽകിയതെന്നാണ് അറിയിച്ചത്.

അതേസമയം സൂപ്രണ്ട് നൽകിയ സർട്ടിഫിക്കറ്റ് ബന്ധുക്കൾ മാധ്യമ പ്രവർത്തകർക്ക് നൽകി. ഇതിൽ മെനിഞ്ചൈറ്റിസ് ബാധ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജയപ്രസാദിനെ വിറയലിനെ തുടർന്ന് മുഹമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അവിടെനിന്നും ഡോക്ടർമാരുടെ നിർദ്ദേശം പ്രകാരം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ ജയപ്രസാദിനെ കഴിഞ്ഞ ആഴ്ച പനിബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിടുകയും ചെയ്തു.

എന്നാൽ തന്റെ സഹോദരൻ അമിത മദ്യപാനിയല്ലായിരുന്നെന്നും ഡ്രൈവർ പണിയിലേർപ്പെടുന്ന ആളായിരുന്നെന്നും മുഹമ്മ എസ് എൻ പുരം സി പി എം ബ്രഞ്ച് സെക്രട്ടറി വിപിൻ ദാസ് പറഞ്ഞു. ആശുപത്രി വ്യക്തമായി മരണകാരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശാഭിമാനിക്ക് തന്റെ ജേഷ്ഠനോട് കൊടുക്രൂരത കാണിക്കാനുണ്ടായ കാരണം എന്തെന്ന് മനസിലാകുന്നില്ലെന്നും വിപിൻദാസ് പറയുന്നു. തങ്ങളുടെ കുടുംബത്തിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി മുതൽ സി പി എം ഏരിയ സെക്രട്ടറിമാർ വരെയുണ്ട്.

പത്രധർമ്മം പാലിക്കാനായിരുന്നുവെങ്കിൽ വെറുതെയെങ്കിലും ആരെയെങ്കിലും വിളിക്കാമായിരുന്നു. മാത്രമല്ല പത്രങ്ങളിൽ വന്ന വാർത്തകളിൽ തന്റെ പാർട്ടി പദവി അടക്കം പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളതാണ്. ഇതെങ്കിലും മാനിച്ച് തങ്ങളെ ആരെയെങ്കിലും വിളിച്ച് അന്വേഷിക്കാനുള്ള മര്യാദ പത്രം കാട്ടിയില്ലെന്ന് വിപിൻദാസ് പറഞ്ഞു. ഒരു പെൺകുഞ്ഞും ജയപ്രസാദിന്റെ ഭാര്യയയും ഇനി ജീവിതകാലം മുഴുവൻ ഈ അപമാനം സഹിക്കേണ്ടിവരുമെന്നും അതുക്കൊണ്ടുതന്നെ പത്രത്തിനെതിരെ നിയമനടപടിക്ക് പോകാൻ ആലോചിക്കുന്നുണ്ടെന്നും വിപിൻദാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP