Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബശ്രീയെ തകർക്കാൻ ലീഗ് ഉദ്യോഗസ്ഥരുടെ ഒത്തുകളി; ഡൽഹി അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്വകാര്യ കമ്പനിക്കു വേണ്ടി കുടുംബശ്രീയെ ഒതുക്കി; ഉദ്യോഗസ്ഥർക്കെതിരേ നൽകിയ പരാതി മന്ത്രിയുടെ ഓഫീസ് മുക്കി

കുടുംബശ്രീയെ തകർക്കാൻ ലീഗ് ഉദ്യോഗസ്ഥരുടെ ഒത്തുകളി; ഡൽഹി അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്വകാര്യ കമ്പനിക്കു വേണ്ടി കുടുംബശ്രീയെ ഒതുക്കി; ഉദ്യോഗസ്ഥർക്കെതിരേ നൽകിയ പരാതി മന്ത്രിയുടെ ഓഫീസ് മുക്കി

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണന മേളയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന കുടുംബശ്രീയെ തകർക്കാൻ ലീഗ് അനുഭാവികളായ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയരുന്നു. കുടുംബശ്രീയുടെ മൈക്രോസംരഭങ്ങളുടെ ചുമതലയുള്ള പ്രോഗ്രാം ഓഫീസർ, തീരമൈത്രി സംരഭകരുടെ അധികൃതരും എഫ്രേം മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന കമ്പനി അധികൃതരുമാണ് കുടുംബശ്രീയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.

നവംബറിൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിൽ എഫ്രേം കമ്പനിക്കുവേണ്ടി കുടുംബശ്രീയെ ഒതുക്കാൻ ശ്രമം നടന്നതായി ആരോപിച്ച് ചില യൂണിറ്റുകൾ നൽകിയ പരാതിയാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മുക്കിയത്. തീരമൈത്രി യൂണിറ്റുകളെ പരിശീലിപ്പിക്കുന്ന എഫ്രം മാനേജ്‌മെന്റ് എന്ന സ്വകാര്യ ഗ്രൂപ്പിന് അവസരം നൽകുന്നതിനുവേണ്ടിയാണ് ഉദ്യോഗസ്ഥർ കുടുംബശ്രീയെ തകർക്കുന്നത്.

'കഫേ കുടുംബശ്രീ' യൂണിറ്റുകൾ ഡൽഹി വ്യാപാരമേളയിൽപങ്കെടുക്കുന്നില്ലെന്ന് ഈ ഉദ്യോഗസ്ഥൻ പബ്ലിക് റിലേഷൻസ് വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനെതിരേ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് കുടുംബശ്രീയ്ക്ക് അവസരം നൽകി. എന്നാൽ ഈ ഉദോഗസ്ഥന് താൽപര്യമുള്ള യൂണിറ്റുകൾക്കു മാത്രമാണ് അവസരം നൽകിയത്.

കഴിഞ്ഞ വർഷങ്ങളിലെ വ്യാപാര മേളയിൽ മികച്ച രുചിക്കൂട്ടൊരുക്കി പുരസ്‌കാരം നേടിയ കഫേ കുടുംബശ്രീ ഡൽഹി മേളയിൽ ഏറെ പിന്നിലായതിനുപിന്നിൽ എഫ്രേം ഗ്രൂപ്പ് അധികൃതരുടെ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്. കുടുംബശ്രീയ്ക്കും തീരമൈത്രി യൂണിറ്റുകൾക്കും പരിശീലനം നൽകുന്നത് ഈ സ്വകാര്യ ഗ്രൂപ്പാണ്. തീരമൈത്രി യൂണിറ്റുകളുടെ വിജയത്തിന് എഫ്രം ഗ്രൂപ്പ് അധികൃതരും കുടുംബശ്രീ അധികൃതരും ഒത്തുകളി നടത്തിയെന്നും കുടുംബശ്രീ പ്രവർത്തകർ പറയുന്നു.

ഭക്ഷ്യമേളകളുടെ മേൽനോട്ടത്തിന് ലക്ഷങ്ങൾ മുടക്കി എഫ്രേം ഗ്രൂപ്പിനെ നിരന്തരം ചുമതലപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട്. ഇതിനെതിരേ കുടുംബശ്രീ ഉന്നത ഉദ്യോഗസ്ഥർതന്നെ രംഗത്തുവന്നിട്ടുണ്ട്. പ്രോഗ്രാം ഓഫീസറുടെ ബിനാമിയാണ് എഫ്രേം ഗ്രൂപ്പെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നും ആളുകളെത്തുന്ന അന്താരാഷ്ട്ര മേളകളിൽ കുടുംബശ്രയുടെ തേരോട്ടം അവസാനിപ്പിക്കാനാണ് ഈ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് യൂണിറ്റുകൾ പരാതിയിൽ പറയുന്നു. കഫേ കുടുംബശ്രീയുടെ കാര്യങ്ങൾ നോക്കുന്നതിനുവേണ്ടി പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്തോളംപേർ സർക്കാർ ഫണ്ട് ഉപയോഗിച്ച് ഡൽഹിയിലെത്തി കറങ്ങിയടിക്കുകയാണ് പതിവ്. തങ്ങളുടെ ഒരു കാര്യങ്ങളും ഇവർ അന്വേഷിക്കാറില്ലെന്നും കുടുംബശ്രീ യൂണിറ്റുകൾ പറയുന്നു.

കുടുംബശ്രീയ്ക്കും പരിശീലനം നൽകുന്നത് എഫ്രേം ഗ്രൂപ്പാണ്. ചില ഉദ്യോഗസ്ഥർക്ക് കഫേ കുടുംബശ്രീയുടെ ഭക്ഷ്യമേളകളിൽ എഫ്രേം ഗ്രൂപ്പിനെ ചുമതലപ്പെടുത്തുന്നതിൽ പ്രത്യേക താൽപ്പര്യമായിരുന്നു. ഓരോതവണയും വൻതുക കമ്മീഷൻ വാങ്ങിയാണ് ഈ ഗ്രൂപ്പിനുതന്നെ കഫേ കുടുംബശ്രീയുടെ ചുമതല നൽകുന്നതെന്നും വിവിധ യൂണിറ്റുകൾ ആരോപിക്കുന്നു.

അടുത്തകാലത്ത് ചില അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എഫ്രേം ഗ്രൂപ്പിനെ കുടുംബശ്രീയുടെ പരിശീലനത്തിൽനിന്ന് നീക്കിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോഴും ഈ ഗ്രൂപ്പിന്റെ അംഗങ്ങൾതന്നെയാണ് കുടുംബശ്രീയ്ക്ക് പരിശീലനത്തിനെത്തുന്നത്. പരീശലകർക്ക് വേണ്ടത്ര കഴിവ് ഇല്ലെന്ന് കുടുംബശ്രീ അംഗങ്ങൾക്കുതന്നെ മനസിലായിട്ടുണ്ട്. കമ്പനിയിലെ മികച്ച പരിശീലകരെ തീരമൈത്രിക്കും മറ്റ് സംരഭങ്ങൾക്കുംവേണ്ടി അയച്ചുകൊടുക്കും. മോശം പരിശീലനം ലഭിച്ചതിന്റെ ഫലമായി കുടുംബശ്രീയുടെ പ്രകടനവും മോശമാകുകയാണ്. മോശം പ്രകടനം തുടർന്നാൽ ഭാവിയിൽ അന്താരാഷ്ട്ര മേളകളിൽനിന്നുതന്നെ കുടുംബശ്രീ പുറംതള്ളപ്പെടും. സാധാരണക്കാരായ നിരവധി സ്ത്രീകൾക്കാണ് ഇതിലൂടെ കഷ്ടപ്പാട് അനുഭവപ്പെടുന്നത്.

മന്ത്രി എം കെ മുനീറിന്റെ പക്ഷക്കാരും ലീഗ് അനുഭാവികളുമായ ഉദ്യോഗസ്ഥരെ കുടുംബശ്രീയുടെ തലപ്പത്ത് കുത്തിനിറച്ചിരിക്കുകയാണ്. ഇവരാണ് ഇപ്പോൾ കുടുംബശ്രീയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സാമ്പത്തിക ലാഭത്തിനുവേണ്ടി കുടുംബശ്രീയെ ഈ ഉദ്യോഗസ്ഥർ ചേർന്ന് കുറച്ചുകാലമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പ്രവർത്തകരുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP