Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാങ്ങിയ അന്നുതന്നെ കാറിന്റെ എസി കട്ടായി; തൊട്ടടുത്ത ദിവസം എഞ്ചിനിൽനിന്ന് പുകയും; എന്നിട്ടും കമ്പനി ഒരു നടപടിയും എടുത്തില്ല; കോഴിക്കോട് പോപ്പുലർ മാരുതി കാർ ഷോറൂമിനുമുന്നിൽ പ്രതിഷേധവുമായി പൊലീസുകാരനും കുടംബവും: പോപ്പുലറിനെതിരെ സമാന പരാതികൾ ഏറെ

വാങ്ങിയ അന്നുതന്നെ കാറിന്റെ എസി കട്ടായി; തൊട്ടടുത്ത ദിവസം എഞ്ചിനിൽനിന്ന് പുകയും; എന്നിട്ടും കമ്പനി ഒരു നടപടിയും എടുത്തില്ല; കോഴിക്കോട് പോപ്പുലർ മാരുതി കാർ ഷോറൂമിനുമുന്നിൽ പ്രതിഷേധവുമായി പൊലീസുകാരനും കുടംബവും: പോപ്പുലറിനെതിരെ സമാന പരാതികൾ ഏറെ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് സിവിൽസ്റ്റേഷന് സമീപത്തെ പോപ്പുലർ മാരുതി കാർ ഷോറൂമിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇവിടെനിന്ന് വാങ്ങിയ കാർ വീട്ടിലത്തെും മുമ്പ് തന്നെ കേടായതിനത്തെുടർന്ന് അത് മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞുടക്കം ഒരു കുടുംബം ഷാറൂമിന് മുന്നിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ സമാനമായ പരാതിയുമായി മാവൂർ സ്വദേശിയും രംഗത്തത്തെി.

നടവുണ്ണൂർ സ്വദേശിയും ടൗൺ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനുമായ ഫൈസൽ എന്ന യുവാവാണ് സെപ്റ്റംബർ പത്തിന് ഷോറൂമിൽ നിന്ന് മാരുതി സെലേറിയോ കാർ വാങ്ങിയത്.പുതുതായി വാങ്ങിയ വണ്ടിയുമായി വീട്ടിലേക്ക് പോകും വഴി കാറിന്റെ എ സി കട്ടാവുകയും ചൂടു വായു അടിച്ചു കയറുകയും ചെയ്തു. തൊട്ടടുത്ത ദിവസം വണ്ടി ഓടിച്ചപ്പോൾ എഞ്ചിനിൽ നിന്ന് പ്രത്യക ശബ്ദം വന്നു. ഇക്കാര്യങ്ങൾ ഷോറൂമിൽ വിളിച്ചു പറഞ്ഞപ്പോൾ കുഴപ്പമില്ല എന്ന് ഷോറൂം അധികൃതർ മറുപടി നൽകി. എന്നാൽ കുറച്ച് ഓടുമ്പോഴേക്കും വണ്ടിയുടെ ഗിയർ ബോക്‌സ് തകരാറാവുകയും എഞ്ചിനിൽ നിന്ന് പുക വരികയും ചെയ്തു. ഇതോടെ വണ്ടി ഷോറൂമിൽ തിരികെയത്തെിച്ചു. നിർമ്മാണത്തിൽ വന്ന അപാകതയാണെന്ന് ഷോറൂം അധികൃതർ എഴുതി നൽകുകയും ചെയ്തു. പക്ഷെ വണ്ടി മാറ്റിത്തരാൻ പറഞ്ഞപ്പോൾ മാറ്റിത്തരാൻ കഴിയില്ലെന്നെ മറുപടിയാണ് ലഭിച്ചത്. എന്നാൽ വാങ്ങിയ ഉടൻ തന്നെ തകരാർ വന്നതുകൊണ്ട് വണ്ടി നന്നാക്കിക്കിട്ടിയിട്ട് കാര്യമില്‌ളെന്നും മാറ്റിത്തരണമെന്നും വാഹന ഉടമ വ്യക്തമാക്കുന്നു.

ഷോറൂം അധികൃതർ നിഷേധ സമീപനം തുടർന്നതോടെയാണ് വാഹനം വാങ്ങിയയാൾ നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇക്കാര്യത്തിൽ ഒരു നടപടി സ്വീകരിക്കണമെന്ന് ഷോറൂം അധികൃതരോട് എസ് ഐ ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ ഒരു മറുപടി ഷോറൂം അധികൃതർ നൽകിയില്ല. ഇതോടെയാണ് ഫൈസലും ഭാര്യ റസീനയും കുട്ടിയും ഷോറൂമിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടായില്ലങ്കെിൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇവരുടെ തീരുമാനം.

സമാനമായ അവസ്ഥയിൽ തന്നെയാണ് മാവൂർ മഞ്ഞക്കൊട് സ്വദേശിയും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ രാജേഷുമുള്ളത്. കഴിഞ്ഞ വർഷം ജൂലൈ 29 നാണ് ഇദ്ദേഹം ഇതേ ഷോറൂമിൽ നിന്ന് സെലേറിയോ കാർ വാങ്ങിയത്. രണ്ടാം സർവീസ് കഴിഞ്ഞപ്പോൾ തേർഡ് ഗിയറിൽ ഗിയർ ലിവർ വൈബ്രേഷൻ അനുഭവപ്പെടുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. ഉടൻ തന്നെ ഷോറൂമിൽ വണ്ടിയത്തെിച്ച് കംപ്‌ളെയിന്റ് ഉറപ്പ് വരുത്തി. അടുത്ത ദിവസം സെലക്ടർ നോബിന് തകരാറുണ്ടെന്ന് പറഞ്ഞ് അത് മാറ്റുവാൻ വേണ്ടി വണ്ടി കൊടുവരുവാൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് സെലക്ട് നോബ് മാറ്റിയിട്ടും പ്രശ്‌നം തീർന്നില്ലന്നെും ഒരാഴ്ച കൂടി സമയം ആവശ്യപ്പെടുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രശ്‌നം മാരുതി കമ്പനിയിൽ അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിർദ്ദേശ പ്രകാരം പ്രശ്‌നം തീർത്തു തരാം എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഏപ്രിൽ 9 ന് പ്രശ്‌നം മാരുതിക്ക് ബോധ്യപ്പെട്ടെന്നും വണ്ടി ഷോറൂമിലത്തെിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് പല ദിവസങ്ങളിലും ഷോറൂമിലത്തെിയെങ്കിലും വണ്ടി കിട്ടിയില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം മെയ് അഞ്ചിന് പ്രശ്‌നം തീർക്കാൻ പറ്റില്ലന്നെും സെലേറിയയ്ക്ക് ഈ പ്രശ്‌നം ഉള്ളതാണെന്നും പോപ്പുലറിന് ഇനിയൊന്നും ചെയ്യൻ കഴിയില്ലെന്നെുമുള്ള മറുപടിയാണ് ഷോറൂം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. വണ്ടിയുടെ നിർമ്മാണ തകരാറാണെന്നും എഴുതി തന്നു. ഇതിനിടെ പല ഘട്ടങ്ങളിലായി രണ്ട് മാസത്തോളം വണ്ടി ഷോറൂമുകാരുടെ കൈയിൽ തന്നെയായിരുന്നു. ഇത്രയും കാലം കാർ കൈയിൽവച്ച് അവസാനം നിർമ്മാണ തകരാർ ആണെന്ന് പറഞ്ഞ് കയ്യാഴിയുകയുമാണ് ഉണ്ടായതെന്നും രാജേഷ് പറയുന്നു.

എന്തായാലും ലക്ഷങ്ങൾകൊടുത്ത് വാഹനം വാങ്ങുന്ന ഉപഭോക്താക്കൾ ഇക്കാര്യത്തിൽ കൂടതുൽ ജാഗ്രത കാട്ടണമെന്നുതന്നെയാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP