Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ചെങ്ങന്നൂർ ആർ ഡി ഒ; പ്രതിക്കൊപ്പം അമ്മയും സഹോദരന്മാരും കേറുന്നത് എങ്ങനെയെന്ന് മറുചോദ്യം; ഭർതൃവീട്ടുകാരുടെ സ്വത്ത് തട്ടലിനെതിരെ നൽകിയ പരാതിയിൽ വർഷം ഒന്നു കഴിഞ്ഞിട്ടും തീരുമാനമില്ല

വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ചെങ്ങന്നൂർ ആർ ഡി ഒ; പ്രതിക്കൊപ്പം അമ്മയും സഹോദരന്മാരും കേറുന്നത് എങ്ങനെയെന്ന് മറുചോദ്യം; ഭർതൃവീട്ടുകാരുടെ സ്വത്ത് തട്ടലിനെതിരെ നൽകിയ പരാതിയിൽ വർഷം ഒന്നു കഴിഞ്ഞിട്ടും തീരുമാനമില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ആർ ഡി ഒ.. എന്നാൽ എങ്ങനെ പ്രതിക്കൊപ്പം ബന്ധുക്കളെ ഇരുത്തിയെന്ന് മറു ചോദ്യം. നീതി തേടി എത്തുന്നവർക്ക് സർക്കാർ ഓഫീസിൽ നീതി കിട്ടില്ലെന്ന് വാദവുമായി സമൂഹ മാദ്ധ്യമങ്ങളിൽ വിഡിയോ വൈറലാകുന്നു. ചെങ്ങന്നൂർ ആർഡിഒയുടെ ഓഫീസിനുള്ളിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഭർത്താവിൽ നിന്ന് നേതി തേടിയ യുവതിക്ക് ആർ ഡി ഒ നീതി നിഷേധം നൽകിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഹിയറിങ്ങിന് ശേഷം ഞങ്ങൾ രേഖാമൂലം വക്കീലിനെ വച്ച് ഹിയറിങ്ങ് നടത്തണമെന്ന അപേക്ഷയുമായി എത്തിയപ്പോൾ ആർ ഡി ഒ പരുഷമായി സംസാരിച്ചുവെന്നാണ് റീജാ ബിനോയിയുടെ ആരോപണം.

ഭതൃവീട്ടുകാരുടെ സ്വാധീനത്തിന് വഴങ്ങി ആർ ഡി ഒ പ്രവർത്തിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും പരാതി കൈമാറിയിട്ടുണ്ട്. ഏഴ് വർഷത്തിലേറേയായി  ഭർത്താവ് ബിനോയിയും, ഭർതൃമാതാവ് വനജാക്ഷിയും അവരുടെ സഹോദരി സാധുജയും, സുചിയും ചേർന്ന് എന്നേയും എന്റെ മകളായ മീരയേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവരികയാണ്. കൂടാതെ രാത്രികാലങ്ങളിൽ വീട്ടിൽ നിന്നും പലതവണ പുറത്താക്കിയിട്ടുള്ളതുമാണ്. ഇതിന്റെ പേരിൽ പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്, മാവേലിക്കര കോടതികളിലും, കുടുംബകോടതിയിലും കേസ് നിലനിൽക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിലാണ് കഴിഞ്ഞ കുറേ വർഷമായി എന്നെയും മകളേയും ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്.

2015ൽ ഭർത്താവ് ബിനോയ് വിദേശത്തായിരിക്കെ ഭർതൃമാതാവ് വനജാക്ഷിയും സഹോദരിമാരായ സാധുജയും, സുചിയും ചേർന്ന് ബിനോയിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മാതാവിന്റെ പേരിലേക്ക് ധനനിശ്ചയപ്രകാരം ആധാരം നടത്തുകയുണ്ടായി. ഒരു മാസത്തെ പിരിയഡിനുള്ളിൽ നോട്ടീസ് നടത്തി പരാതി ഉണ്ടെങ്കിൽ അവ പരിഹരിച്ച് മാത്രമെ പേരിൽ കൂട്ടാവു എന്ന നിയമം നിലനിൽക്കെ ആ കാലയളവിൽ കണ്ടല്ലൂർ വില്ലേജിൽ ഉണ്ടായ വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറും ചേർന്നാണ് പ്രമാണം നടത്തിയ ദിവസം തന്നെ പേരിൽ കൂട്ടിയിട്ടുള്ളത്. ചില കോൺഗ്രസ്സ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് നിയമവിരുദ്ധമായി ആധാരം പേരിൽ കൂട്ടി നൽകിയിട്ടുള്ളത്. എനിക്കും എന്റെ മകൾക്കും അവകാശപ്പെട്ട ഭർത്താവിന്റെ പേരിലുള്ള വീടും സ്ഥലവും അനധികൃതമായി കൈമാറ്റം ചെയ്തതറിഞ്ഞ് കണ്ടല്ലൂർ വില്ലേജ് ഓഫീസർക്കും, കാർത്തികപ്പള്ളി തഹസിൽദാർക്കും, ചെങ്ങന്നൂർ ആർ ഡി ഒ ക്കും  തൊട്ടടുത്ത ദിവസം തന്നെ പേരിൽകൂട്ടിയത് റദ്ദ്‌ചെയ്ത് തരണമെന്ന് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആർഡിഒ ഒത്തുകളിക്കുന്നതെന്നാണ് പരാതി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പ്രസക്ത ഭാഗം ഇങ്ങനെ-2015 ൽ നൽകിയ പരാതിയുടെ തീർപ്പ് കൽപ്പിക്കാനായ് ചെങ്ങന്നൂർ ആർഡിഒ രാജേന്ദ്രൻ ഫെബ്രവരി 16ന് ഹിയറിങ്ങ് നിശ്ചയിച്ച് അറിയിച്ച് നോട്ടീസ് നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഞാനും എന്റെ മകളും എന്റെ സഹോദരൻ മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ആർ സി രാജീവുമൊത്ത് ചെങ്ങന്നൂർ ആർ ഡി ഒ സമക്ഷം എത്തി ഇതേ സമയംതന്നെ ഭർതൃമാതാവ് വനജാക്ഷിയും ഇവരുടെ സഹോദരി സുചിയും രണ്ട് അഭിഭാഷകരും ഇവരുടെ ഗുമസ്തയും ഒപ്പം മറ്റൊരു സഹായിയും ആർ ഡി ഒ സമക്ഷം ഉണ്ടായിരുന്നു. ഞാനും സഹോദരനും മകളും  ആർ ഡി ഒ ഓഫീസിലേക്ക് കടന്ന് ചെന്നപ്പോഴാണ് എതിർകക്ഷികൾ അഭിഭാഷകരുമായാണ് വന്നത് എന്ന് തിരിച്ചറിഞ്ഞതിനെതുടർന്ന് ആർ ഡി ഒ അവർകളേട് അപേക്ഷിക്കുകയുണ്ടായി.



ഞങ്ങൾക്കും അഭിഭാഷകനെ വച്ച് മറ്റൊരു ദിവസത്തേക്ക് ഹിയറിങ്ങ് മാറ്റി തരണമെന്ന്. എന്നാൽ സഹോദരനോട് ഇറങ്ങിപോടൊ എന്ന് പറഞ്ഞ്  ചെങ്ങന്നൂർ ആർ ഡി ഒ  ക്ലാർക്ക് രഞ്ജിത്തിനെ കൊണ്ട് പുറത്താക്കിയതിന് ശേഷം കള്ള പ്രമാണം ഉണ്ടാക്കി വസ്തു കൈക്കലാക്കിയ വനജാക്ഷിക്കും അഭിഭാഷകർക്കൊപ്പം രഞ്ജിത്തും ആർ ഡി ഒയും  ചേർന്ന് എന്നെയും എന്റെ മകളെയും അപമാനിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുകത്തുകയുമാണുണ്ടായത്. ന്യായാധിപൻ കൂടിയായ ആർ ഡി ഓയുടെ ഭാഗത്തുനിന്ന് നീതിയുടേയും ന്യായത്തിന്റെയും യാതൊരു വിധ ഇടപെടലുമുണ്ടായില്ല. സംസാരത്തിലുടനീളം ഗുണ്ടയെപ്പോലെയാണ് സംസാരിച്ചതെന്നും പറയുന്നു.

ഒരു അമ്മക്കും മകൾക്കും ആശ്രയമാകുമെന്ന് കരുതിയ ന്യായാധിപൻ കൂടിയായ  ആർ ഡി ഒ എനിക്ക് സംസാരിക്കുവാൻ പോലും അവസരം നൽകാതെ വീട്ടിൽ നിന്നും പെരുവഴിലേക്ക് ഇറക്കിവിടാനുള്ള നീക്കമാണ് നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരക്ഷിതത്വവുമില്ലാത്ത കാലയളവിലാണ് ആർ ഡി ഒ യും ക്ലാർക്ക് രഞ്ജിത്തും ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിടുവാനുള്ള ശ്രമം നടത്തിയത്. ഈ ഓഫീസിലെ ജീവനക്കാർക്ക് തന്നെ ക്ലാർക്കിന്റേയും, 

ആർ ഡി ഒ യുടേയും പ്രവൃത്തിയിൽ പരക്കെ എതിർപ്പും അഭിപ്രായവ്യത്യാസവുവും ഉണ്ടെന്നും റിജോ പരാതിയിൽ പറയുന്നു. തന്നേയും തന്റെ സഹോദരനേയും ഗുണ്ടകളെ ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇതിന്റെയെല്ലാം പേരിൽ കായംകുളം, കനകകുന്ന്, മാവേലിക്കര, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലനിൽക്കുകണെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP