Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ അള്ളാഹു ഇഷ്ടപ്പെട്ട ഒരേ ഒരു സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രം! 'ഒരു സംഘം ഒഴിച്ച് മറ്റെല്ലാ സംഘങ്ങളും നരകത്തിൽ'; ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ പ്രസംഗം വിവാദമാകുന്നു; സമസ്തയിൽ മെമ്പർഷിപ്പെടുത്താൽ മാത്രമേ സ്വർഗം ലഭിക്കുകയുള്ളോ എന്ന് ചോദിച്ച് പരിഹാസവുമായി സോഷ്യൽ മീഡിയ

കേരളത്തിൽ അള്ളാഹു ഇഷ്ടപ്പെട്ട ഒരേ ഒരു സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രം! 'ഒരു സംഘം ഒഴിച്ച് മറ്റെല്ലാ സംഘങ്ങളും നരകത്തിൽ'; ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ പ്രസംഗം വിവാദമാകുന്നു; സമസ്തയിൽ മെമ്പർഷിപ്പെടുത്താൽ മാത്രമേ സ്വർഗം ലഭിക്കുകയുള്ളോ എന്ന് ചോദിച്ച് പരിഹാസവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ അള്ളാഹു ഇഷ്ടപ്പെട്ട ഒരേ ഒരു സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രമാണെന്നും അതിനാൽ സമസ്ത ഒഴികെയുള്ള സംഘടനകളെല്ലാം നരകത്തിലാണെന്നുമുള്ള വിചിത്ര വാദവുമായി ഇ കെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ.

'കുല്ലുഹും ഫിന്നാർ ഇല്ലാ വാഹിദ ' (ഒരു സംഘം ഒഴിച്ച് മറ്റെല്ലാ സംഘങ്ങളും നരകത്തിലാണ്) എന്ന നബിവചനം വ്യാഖ്യാനിച്ചുകൊണ്ട് പൊതുപരിപാടിയിൽ ജിഫ്രി തങ്ങൾ പ്രസംഗിച്ച വീഡിയോ ക്ലിപ്പിംങാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സ്വർഗത്തിന്റെ അവകാശവാദവുമായി ഇ.കെ സുന്നി നേതാവ് എത്തിയതോടെ മറ്റു മുസ്ലിം സംഘടനകൾ സമസ്തക്കെതിരെ സോഷ്യൽ മീഡിയകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. പരിഹാസ്യ പോസ്റ്റുകൾ വേറെയും നിറഞ്ഞിട്ടുണ്ട്. ഈ മാസം 22നാണ് സമസ്ത ഇ.കെ വിഭാഗത്തിന്റെ പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളെ തെരഞ്ഞെടുത്തത്.

ഒന്നേ മുക്കാൽ മിനുട്ട് ദൈർഘ്യമുള്ള പ്രഭാഷണ ക്ലിപ്പിംങ്ങാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്. സമസ്ത മാത്രമേ അള്ളാഹുവിന് ഇഷ്ടപ്പെട്ട സംഘടനയുള്ളൂവെന്ന് പറയുന്നതോടൊപ്പം, ആശയത്തിൽ മാത്രം യോജിച്ചാൽ പോരെന്നും സമസ്തയിൽ മെമ്പർഷിപ്പെടുത്ത് പ്രവർത്തിച്ചാൽ മാത്രമേ.. സ്വർഗം ലഭിക്കൂ എന്ന് കൂടി പറഞ്ഞു വെയ്ക്കുന്നുണ്ട്. മുകളിൽ പറഞ്ഞ പ്രവാചക വചനം വ്യാഖ്യാനിച്ച് ആ ഒരു സംഘം എന്നത് സ്വന്തം സംഘടന തന്നെയാണെന്ന് അണികൾക്ക് വ്യാഖ്യാനിച്ച് കൊടുക്കുകയും സ്വർഗം ഉറപ്പായ മട്ടിൽ അണികളും സസൂഷ്മം കേട്ടിരിക്കുന്നതും വീഡിയോയിൽ കാണാം..

ഈയിടെയായി നിരവധി മതപ്രഭാഷകരുടെ പ്രസംഗ ക്ലിപ്പുകൾ ചർച്ചയായിരുന്നു. എന്നാൽ അള്ളാഹു ഇഷ്ടപ്പെട്ട സംഘടന സമസ്തയാണെന്നും അവർ മാത്രമേ സ്വർഗത്തിൽ കടക്കൂയെന്നുമുള്ള അവകാശ വാദവുമായി പൊതുവേദിയിൽ ഒരു പണ്ഡിതൻ പ്രസംഗിക്കുന്നത് ആദ്യമായാണ്.

പ്രഭാഷണത്തിന്റെ പൂർണ രൂപം ഇങ്ങനെ:

'അള്ളാഹു ഒരു പണ്ഡിതന്റെ അറിവിനെ ഖബൂൽ ചെയ്തു എന്നതിന് പ്രകടമായ അടയാളമാണ് അള്ളാഹു ഇഷ്ടപ്പെട്ട സംഘടനയിൽ പ്രവർത്തിക്കാനുള്ള മാർഗം ഉണ്ടാക്കിക്കൊടുക്കുകയെന്നത്. ഇവിടെ അള്ളാഹു ഇഷ്ടപ്പെട്ട സംഘടന കേരളത്തിൽ മതരംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയുണ്ടെങ്കിൽ അത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രേ ഉള്ളൂ... വേറൊരു സംഘടനയുമില്ല. അള്ളാഹുവിന് ഇഷ്ടപ്പെട്ട ഒരേ ഒരു സംഘടന ' കുല്ലുഹും ഫിന്നാർ ഇല്ലാ വാഹിദ' എന്ന് നബി വിശേഷിപ്പിച്ച ആ ഒറ്റ പാർട്ടി മാത്രമേ വിജയത്തിന്റെ അവകാശികളുള്ളൂ.. അത് ആശയത്തിൽ മാത്രം നമ്മളോട് യോജിച്ചാൽ പോരാ.. അതിന്റെ പ്രവർത്തന രീതിയിലും യോജിക്കണം. ആശയം സുന്നി ആശയംന്ന് പറഞ്ഞ് നടന്നതുകൊണ്ട് കാര്യല്യ, അതിന്റെ പ്രവർത്തന രീതിയിലും വേണം യോജിക്കാൻ.

നബി ഇവിടെ കാണിച്ചു തന്ന ഒരു രീതിയുണ്ട്. ആ രീതിയിൽ കൂടി പ്രവർത്തിക്കണം. അതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിജയത്തിന്റെ നിദാനം. അള്ളാഹു വ്യക്തികളെ ഇഷ്ടപ്പെടുന്ന പോലെ സംഘടനകളെ ഇഷ്ടപ്പെടും. സംഘടനകളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ആ സംഘടനയെ സംബന്ധിച്ച വിളംബരം അള്ളാഹു വാന ലോകത്ത് വിളിച്ചു പറയും. എല്ലാറ്റിനു മുന്നിലും അള്ളാഹു ഈ സംഘടനയെ സ്വീകര്യത ഉണ്ടാക്കിയെടുക്കും. അങ്ങനെത്തെ ഒരു സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്നത്. '

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP