Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർത്തോമ്മ സഭാ ബിഷപ്പ് ഗീവർഗീസ് മാർ അത്തനേഷ്യസിന്റെ ജീവൻ അപകടത്തിലെന്ന ആരോപണവുമായി ബന്ധുക്കളും വിശ്വാസികളും; ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന ബിഷപ്പിനെ കുമ്പനാട് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം വിവാദത്തിൽ; ആശുപത്രി മാറ്റത്തെ എതിർത്ത ബന്ധുവിനെ 'താനാരാ ഇതൊക്കെ ചോദിക്കാൻ' എന്നു ചോദിച്ച് മെത്രാപ്പൊലീത്ത ഇറക്കി വിട്ടെന്നും ആരോപണം

മാർത്തോമ്മ സഭാ ബിഷപ്പ് ഗീവർഗീസ് മാർ അത്തനേഷ്യസിന്റെ ജീവൻ അപകടത്തിലെന്ന ആരോപണവുമായി ബന്ധുക്കളും വിശ്വാസികളും; ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന ബിഷപ്പിനെ കുമ്പനാട് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം വിവാദത്തിൽ; ആശുപത്രി മാറ്റത്തെ എതിർത്ത ബന്ധുവിനെ 'താനാരാ ഇതൊക്കെ ചോദിക്കാൻ' എന്നു ചോദിച്ച് മെത്രാപ്പൊലീത്ത ഇറക്കി വിട്ടെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: മാർത്തോമ്മ സഭയുടെ റാന്നി- നിലയ്ക്കൽ ഭദ്രാസന ബിഷപ്പ് ഗീവർഗീസ് മാർ അത്തനേഷ്യസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്‌മിറ്റായിരിക്കെയാണ് സഭക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. അത്തനേഷ്യസ് തിരുമേനിയുടെ രോഗാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ബിഷപ്പിന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ എല്ലാ ചികിത്സയും നൽകി വരികയാണ്. ഇതിനിടെയാണ് സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്ക് ചികിത്സ മാറ്റുന്നതായുള്ള വിവരം പുറത്ത് വന്നത്. ഇതിനെതിരെയാണ് ബിഷപ്പിന്റെ കുടുംബം പരാതിയുമായി സഭ നേതൃത്വത്തിന് മുൻപിൽ എത്തിയിരിക്കുന്നത്.

ഗുരുതരാവസ്ഥയിൽ കഴിയുന്ന ബിഷപ്പിന് ചികിത്സാ സൗകര്യങ്ങൾ മികച്ച രീതിയിലാണ് ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ബിഷപ്പിനെ സ്നേഹിക്കുന്ന വിശ്വാസികൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു അറിയിപ്പും നൽകാതെ സഭയുടെ കീഴിലുള്ള കുമ്പനാട് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കമാണ് വിവാദമായത്. മറ്റ് ആശുപത്രികളെ പോലെ ഒരു സൗകര്യങ്ങളും ഇല്ലാത്ത സഭയുടെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് സഭക്കുള്ളിൽ തന്നെ വിവാദമായിരിക്കുന്നത്.

പുറത്തുള്ള ആശുപത്രിയിൽ ഒരുപാട് പണം ചികിത്സക്കായി ചെലവാകുന്നു എന്ന കാരണം പറഞ്ഞാണ് ചികിത്സ മാറ്റുന്നതെന്നാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങളുടെയും തിരുമേനിയെ സ്നേഹിക്കുന്ന സഭാജനങ്ങളുടെയൊന്നും എതിർപ്പിനെ വക വക്കാതെ, യാതൊരു ചികിത്സാ സൗകര്യങ്ങളും ഇല്ലാത്ത കുമ്പനാട് ആശുപത്രിയിലേക്ക് അത്തനേഷ്യസ് ബിഷപ്പിനെ മാറ്റാൻ മെത്രാപ്പൊലീത്താ തീരുമാനിച്ചിരിക്കയാണെന്നാണ് ആരേപണം. ഈ തീരുമാനത്തിന് പിന്നിലുള്ള താല്പര്യങ്ങൾ നിഗൂഢമാണ്. അതീവ രോഗാതുരനായ ബിഷപ്പിന് മതിയായ ചികിത്സ കൊടുക്കേണ്ടത് സഭയുടെ കടമയാണെന്നിരിക്കെ സഭ കാണിക്കുന്ന അനാസ്ഥ ഇപ്പോൾ സഭക്കുള്ളിൽ തന്നെ ചർച്ചയായിരിക്കുകയാണ്.

ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രി തുടർചികിത്സ സൗജന്യമായി നൽകാമെന്ന് ഏറ്റെങ്കിലും അതൊക്കെ അവഗണിച്ച് കുമ്പനാട് പോലെയുള്ള സൗകര്യങ്ങൾ തീരെ കുറവുള്ള ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഉദ്ദേശം ദുരൂഹമാണെന്നാണ് സഭക്കുള്ളിൽ തന്നെ വിശ്വാസികൾ പറയുന്നത്. ഇത് സംബന്ധിച്ച് മെത്രാപ്പൊലീത്തക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഭ വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ തന്നെ വാർത്തകൾ പരക്കുന്നുണ്ട്.

പരസഹായത്താലെ ദിനചര്യ കഴിക്കുന്ന തിരുമേനിക്ക് ഈ മാറ്റം പ്രതികൂലമായി ഭവിക്കുമെന്ന് കുടുംബാംഗങ്ങളും സഭാജനങ്ങളും ഭയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുമേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് ഒരു യോഗം ആശുപത്രിയിൽ കൂടി. മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഈ യോഗത്തിൽ തിരുമേനിയുടെ ബന്ധുവായ റോബിൻ എന്ന ആളിനെയും വിളിച്ചിരുന്നു. അവിടെ വച്ച് കുമ്പനാട് ആശുപത്രിയിലേക്ക് മാറ്റുന്ന തീരുമാനം മെത്രാപ്പൊലീത്ത പ്രഖ്യാപിച്ചു. നിലവിലുള്ള ചികിത്സ സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റുന്നതിന് എതിർത്ത റോബിന് മെത്രാപ്പൊലീത്താ ശാസിച്ചതായും 'താനാരാ ഇതൊക്കെ ചോദിക്കാൻ' എന്നു പറഞ്ഞു കൊണ്ട് ഇറക്കി വിട്ടതായും ആരോപണം ഉണ്ട്.

എന്നാൽ കുടുംബാംഗങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ തുർന്ന് 6 ദിവസം കൂടി നോക്കാമെന്ന് മെത്രാപ്പൊലീത്താ അറിയിച്ചിരിക്കുകയാണ്. ഇതുവരെ കുമ്പനാട് ആശുപത്രിയിൽ യാതൊരു സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടില്ല എന്നും അറിയുന്നു. കുടുംബാംഗങ്ങൾ ഇത് നിയമപരമായി ഉന്നയിച്ചാൽ സഭക്ക് ഈ വിഷയം വളരെയധികം നാണക്കേട് ഉണ്ടാക്കുമെന്ന് യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെ പ്രശ്നം സഭക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെയാണ് വിഷയം പുറത്ത് വരുന്നതും മെത്രാപ്പൊലീത്തക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ വാർത്ത പടർന്നതും.

'മാർത്തോമ്മാ സഭയിൽ 'നിയമനീതി' മാത്രമേ നടക്കൂ എന്ന രീതിയിലുള്ള പോക്ക് സഭയുടെ ഭാവിക്ക് നന്നല്ല എന്നത് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും. ആയതു കൊണ്ട് എല്ലാവരുടെയും ഗൗരവമേറിയ പ്രതികരണങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകണം. ആയത് അരമനകളിൽ മുഴങ്ങി നമ്മുടെ തിരുമേനിക്ക് യുക്തമായ ചികിത്സ ഉറപ്പാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു' എന്ന് പറഞ്ഞുള്ള സന്ദേശമാണ് വാട്സാപ്പ് ഗ്രൂപ്പിലൂടെ വിശ്വാസികൾക്കിടയിൽ പടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP