Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് തോമസിന്റെ 'ചുവപ്പ് കാർഡിനെ' ഏവരും ഭയന്നു; സിങ്കത്തിന്റെ ഇടപെടൽ എക്‌സൈസിലും മാറ്റമുണ്ടാക്കി; പിണറായിയുടെ യാത്ര ശരിയായ ദിശയിൽ തന്നെ; കൈക്കൂലിയിൽ നിന്ന് കേരളം മുക്തമാകുന്നു; അഴിമതി രഹിത ഭരണത്തിലേക്ക് കേരളത്തെ നയിച്ച് ഇടതു സർക്കാർ

ജേക്കബ് തോമസിന്റെ 'ചുവപ്പ് കാർഡിനെ' ഏവരും ഭയന്നു; സിങ്കത്തിന്റെ ഇടപെടൽ എക്‌സൈസിലും മാറ്റമുണ്ടാക്കി; പിണറായിയുടെ യാത്ര ശരിയായ ദിശയിൽ തന്നെ; കൈക്കൂലിയിൽ നിന്ന് കേരളം മുക്തമാകുന്നു; അഴിമതി രഹിത ഭരണത്തിലേക്ക് കേരളത്തെ നയിച്ച് ഇടതു സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത വിവാദമായിരുന്നു ബാർ കോഴ. യുഡിഎഫ് കാലത്ത് ധനമന്ത്രി കെഎം മാണി വിവാദങ്ങളിൽ കുടുങ്ങി രാജിവയും വച്ചു. സോളാറും ഏറെ ചർച്ചയായി. എന്തും ഏതും കേരളത്തിൽ നടക്കണമെങ്കിൽ കൈമടക്ക് നൽകണമെന്ന് വിലയിരുത്തിയ കാലം. ഇതിനെതിരായ ജനവിധിയായിരുന്നു കഴിഞ്ഞ മേയിലുണ്ടായത്. ഒരു വർഷത്തോട് അടുക്കുമ്പോൾ പിണറായി വിജയൻ വിവാദങ്ങളിലൂടെയാണ് സർക്കാരിനെ നയിക്കുന്നത്. അപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പ് ഏറെ ചർച്ചയാക്കിയ അഴിമതിയിൽ കേരളം കരയറുകയാണ്. അതായത് പിണറായി വിജയന്റെ അഴിമതിക്കെതിരായ പരീക്ഷണം ഫലം കണ്ടു.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി. ഇതോടെ ഒരു മറയുമില്ലാതെ കൈക്കൂലി വാങ്ങാൻ ഏവരും ഭയന്നു. അഴിമതിയുടെ കൂത്തരങ്ങായ എക്‌സൈസിനെ നയിക്കാൻ സിങ്കം നേരിട്ടെത്തി. ഋഷിരാജ് സിംഗിന്റെ ഇടപെടൽ അവിടേയും അഴിമതി കുറച്ചു. ബന്ധുത്വ നിയമനം വിവാദത്തിൽ ഇപി ജയരാജന് മന്ത്രികസേര നഷ്ടമായതും അഴിമതിക്കെതിരെ മുഖ്യമന്ത്രി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതു കൊണ്ടാണ്. റ്റെന്തൊക്കെ പ്രശ്‌നങ്ങൾ വർധിച്ച് വരുന്നുവെങ്കിലും പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ അഴിമതിയും കൈക്കൂലിയും കുറയുന്നുവെന്ന് ഏറ്റവും പുതിയ സർവേയും വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈക്കൂലിയും അഴിമതിയും ഉള്ള സംസ്ഥാനായി കർണാടക മാറിയെന്നും ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു.

ഇതിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു-കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും കൈക്കൂലിയുടെ കാര്യത്തിൽ മുന്നിലാണെന്നും ഈ സർവേയിലൂടെ തെളിഞ്ഞിട്ടുണ്ട്. പൊതു സേവനങ്ങൾക്ക് വേണ്ടി ജനം എത്രത്തോളം കൈക്കൂലി നൽകേണ്ടി വരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തിന്റെയും സ്ഥാനം നിർണയിച്ചിരിക്കുന്നത്. സെന്റർ ഫോർ മീഡിയ സ്റ്റഡീസ് എന്ന എൻജിഒ ആണീ സർവേ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണീ സർവേ നടത്തിയത്. ഇതനുസരിച്ച് കേരളം, ഹിമാചൽപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളാണ് അഴിമതിയുടെ കാര്യത്തിൽ ഏറ്റവും പുറകിലുള്ളത്.

പൊതുസേവനങ്ങൾക്കായി കൈക്കൂലി നൽകേണ്ടുന്ന അവസ്ഥ കഴിഞ്ഞ വർഷം മൂന്നിലൊന്ന് കുടുംബങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 2005ൽ 53 ശതമാനം പേർ ഇത്തരത്തിൽ കൈക്കൂലി നൽകേണ്ടി വന്നിട്ടുണ്ടെന്നാണ് അന്ന് നടത്തിയിരുന്ന ഇതേ പഠനത്തിലൂടെ കണ്ടെത്തിയിരുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള 3000 പേരെ ഉൾപ്പെടുത്തിയാണീ സർവേ നടത്തിയത്. നോട്ടുകൾ പിൻവലിച്ച കാലമായ 2016 നവംബറിനും ഡിസംബറിനു ഇടയിൽ പൊതു സേവനങ്ങളിൽ അഴിമതിയും കൈക്കൂലിയും കുറഞ്ഞുവെന്നാണ് ഇവരിൽ 50 ശതമാനത്തിലധികം പേരും പ്രതികരിച്ചിരിക്കുന്നത്.

2017ൽ 20സംസ്ഥാനങ്ങളി പൊതുസേവനങ്ങളിലുമായി കുടുംബങ്ങൾ നൽകിയിരിക്കുന്ന കൈക്കൂലി 6350 കോടിയാണെന്നാണ് ഈ സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ 2005ൽ ഇത് 20,500 കോടിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ പൊതു സേവനങ്ങളിലുള്ള അഴിമതി കുറയ്ക്കാനുള്ള നടപടികൾ ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും ഈ സർവേ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP