Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന്റെ മറവിൽ കേരളത്തിലേക്കുള്ള കാലിക്കടത്ത് തടഞ്ഞ് തമിഴ്‌നാട്ടിലെ പശു സംരക്ഷകർ; വേലന്താവളം കുമളി, നടുപ്പൂണി ചെക് പോസ്റ്റുകളിൽ കേരള പൊലീസിനെ നോക്കി നിർത്തി ലോറികൾ തിരിച്ചയയ്ക്കുന്നു; പണപ്പിരിവും ഭീഷണിയും വേറെ; ഈ നില തുടർന്നാൽ സംസ്ഥാനത്ത് ബീഫ് കിട്ടാക്കനിയാകും

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന്റെ മറവിൽ കേരളത്തിലേക്കുള്ള കാലിക്കടത്ത് തടഞ്ഞ് തമിഴ്‌നാട്ടിലെ പശു സംരക്ഷകർ; വേലന്താവളം കുമളി, നടുപ്പൂണി ചെക് പോസ്റ്റുകളിൽ കേരള പൊലീസിനെ നോക്കി നിർത്തി ലോറികൾ തിരിച്ചയയ്ക്കുന്നു; പണപ്പിരിവും ഭീഷണിയും വേറെ; ഈ നില തുടർന്നാൽ സംസ്ഥാനത്ത് ബീഫ് കിട്ടാക്കനിയാകും

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കശാപ്പു നിയന്ത്രണ പ്രശ്നം കൊടുംമ്പിരി കൊണ്ടിരിക്കെ കേരളത്തിലേക്ക് കാലികളെ കൊണ്ടുവരുന്നത് തമിഴ്‌നാട്ടിലെ ഗോ സംരക്ഷണ സമിതി തടഞ്ഞു. തമിഴ്‌നാട്ടിൽ വ്യാപകമായി കന്നുകാലി ലോറികൾ തടഞ്ഞുനിർത്തി പണപ്പിരിവും ഭീഷണിയും തുടരുകയാണ്. തമിഴ്‌നാട്-കേരള അതിർത്തിയിലെത്തുന്ന കാലിലോറികൾ കേരള പൊലീസിന്റെ മുമ്പിൽതന്നെ തടഞ്ഞുനിർത്തി തിരിച്ചയക്കുകയാണ്. ഇതോടെ സംസ്ഥാനത്തേക്കുള്ള കാലിവരവ് ഏതാണ്ട് നിലച്ച മട്ടാണ്. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ ബീഫ് കേരളത്തിൽ കിട്ടക്കനിയാവും.

വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക് പോസ്റ്റിൽ പോത്തിനെയും കൊണ്ടുവന്ന രണ്ടു ലോറികൾ കേരള പൊലീസ് നോക്കിനിൽക്കേ ഗോ സംരക്ഷണ സമിതി പ്രവർത്തകർ തിരിച്ചുവിട്ടത്. നാമക്കലിൽ നിന്നും കാലികളുമായി എത്തിയ ലോറിയാണ് തിരിച്ചുവിട്ടത്. ഈ കാലികളെ പൊള്ളാച്ചി ചന്തയിലേക്കാണ് കൊണ്ടുപോയത്.

പുലർച്ചെ തന്നെ നാലരയോടെ നടുപ്പൂണി ചെക്ക് പോസ്റ്റിലും ഇതേ അനുഭവമുണ്ടായി. 'തമിഴ് മക്കൾ കച്ചി' എന്ന സംഘടനാ പ്രവർത്തകരാണ് ഇവിടെ ലോറി തടഞ്ഞത്. ഇവിടെയും കേരള പൊലീസ് നോക്കുകുത്തിയായി. കുമളി ചെക്ക് പോസ്റ്റിലും ഇതേ സംഭവം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. തമിഴ് മക്കൾ കച്ചി എന്ന സംഘടനയുടെ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാർ കഴിഞ്ഞ 22ന് തിരുപ്പൂർ ബുൽത്താൻപേട്ടയിൽ കാലികളെയും കൊണ്ടുവന്ന ലോറി തടഞ്ഞിരുന്നു.

കാലികളെ അവിടെ ഇറക്കിയശേഷം ഇവർ ലോറി തിരിച്ചുവിട്ടു. പി.എ.സെന്തിൽ എന്ന ആളുടെ നേതൃത്വത്തിലാണ് ലോറി തടഞ്ഞത്.ഇതേ തുടർന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് എം.എ. സലിം ബുൽത്താൻ പേട്ട പൊലീസിൽ പരാതി നല്കി.കേരളത്തിലേക്ക് കാലികളെകടത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജയലളിത മുഖ്യമന്ത്രിയായിരിക്കെ എം.എ സലിം ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് ചൂണ്ടികാട്ടിയാണ് സലിം പൊലീസിന് പരാതി നല്കിയത്.

കേസ് രജിസ്റ്റർ ചെയ്ത് ബുൽത്താൻ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിനാവശ്യമായ ബീഫിൽ പകുതിയും എത്തുന്നത് തമിഴ്‌നാട്ടിൽനിന്നാണ്. ഇരുപതു ശതമാനം കർണാടകയിൽനിന്നും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കാര്യമായി കാലികൾ എത്തുന്നില്ല. കേരളത്തിൽ അറക്കുന്നതാവട്ടെ മുപ്പതു ശതമാനം കാലികളെ മാത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP