Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയോടും കാമുകിയോടുമുള്ള രഹസ്യ സംഭാഷണങ്ങൾ പുറത്തുവന്നാൽ പാർട്ടി എന്തു ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി; പാർട്ടി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിറ്റയം ഗോപകുമാർ; ആ പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യെന്ന പരാമർശത്തെ ഗൗരവത്തോടെ കണ്ട് സിപിഐ ദേശീയ നേതൃത്വവും

ഭാര്യയോടും കാമുകിയോടുമുള്ള രഹസ്യ സംഭാഷണങ്ങൾ പുറത്തുവന്നാൽ പാർട്ടി എന്തു ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി; പാർട്ടി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിറ്റയം ഗോപകുമാർ; ആ പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യെന്ന പരാമർശത്തെ ഗൗരവത്തോടെ കണ്ട് സിപിഐ ദേശീയ നേതൃത്വവും

അരുൺ ജയകുമാർ

കൊട്ടാരക്കര: ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരെ പാർട്ടിതല നടപടിയുണ്ടായേക്കും. വിവാദ സംഭാഷണം നടത്തിയതിന് മനോജിനോട് പാർട്ടി ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. അതിനിടെ മനോജിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗതെത്തെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

പ്രതിശ്രുത വധുവുമായുള്ള മനോജിന്റെ വിവാദ സംഭാഷണം മറുനാടൻ മലയാളി ഇന്നലെ പുറത്ത് വിട്ടതോടെ സിപിഐക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. നാണക്കേടിൽ നിന്നൊഴിവാകാനായി മനോജിനെതിരെ നടപടി കൂടിയേ തീരൂവെന്നാണ് സംസ്ഥാന നേതൃത്വം പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ഇന്ന് അടിയന്തിര ജില്ലാ സെക്രട്ടേറിയറ്റ വിളിച്ചിട്ടുണ്ട്. അതിനിടെ ജില്ലാ സെക്രട്ടറിയുടെ നിലപാട് മനോജിന് അനുകൂലമാണെന്ന സൂചനയും ഉണ്ട്. ഇതും പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.

വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിൽ പ്രവർത്തിക്കുന്ന കാലം മുതൽ മനോജിനെ നേരിട്ടറിയാമെന്നും ജാതീയമായ ചിന്തകൾ വച്ച് പുലർത്തുന്നയാളാണെന്ന് കരുതുന്നില്ലെന്നും ജില്ലാ സെക്രട്ടറി പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുൾപ്പടെ  നേതൃത്വം നൽകിയ വ്യക്തിയാണ് മനോജെന്നും ജില്ലാ സെക്രട്ടറി പറയുന്നു. ജില്ലയിൽ പാർട്ടിയിലെ രണ്ടാമനായാണ് മനോജ് ചരളേൽ വിലയിരുത്തപ്പെടുന്നത്. അങ്ങനെയിരിക്കെ ഇത്തരമൊരു വിവാദ സംഭാഷണത്തിൽ പാർട്ടി എന്ത് നടപടിയാണ് കൈക്കൊള്ളുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

മനോജിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു സംഭാഷണമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന പറഞ്ഞ ജില്ലാ സെക്രട്ടറി ചോദിക്കുന്നത് ഭാര്യയോടും മറ്റുമുള്ള സംഭാഷണങ്ങൾ എല്ലാവരും ഇങ്ങനെ പുറത്ത് വിടാൻ തുടങ്ങിയാൽ എന്താണ് അവസ്ഥ എന്നതാണ്. ജാതീയതയ്ക്കെതിരെയും മത നിരപേക്ഷതയ്ക്ക് വേണ്ടിയും വാദിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് ജനം നോക്കിക്കാണുന്നതെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും മനോജിന്റെ വിശദീകരണം കേട്ടതിന് ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ജില്ലാ സെക്രട്ടറി പറയുന്നു. മനോജിനോടാണ് ജില്ലാ സെക്രട്ടറിക്ക് താൽപ്പര്യമെന്ന സൂചനയാണ് ഈ വാക്കുകളിലുള്ളത്.

അതിനിടെ തനിക്കെതിരെയുള്ള ജാതീയ പരാമർശത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വത്തമെന്ന് അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിഞ്ഞത് ഇന്നലെ വൈകിയാണെന്നും എന്നാൽ മനോജുമായി തനിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ഇത്തരമൊരു പ്രശ്നമുണ്ടാകേണ്ട സാഹചര്യമില്ലന്നും എംഎൽഎ പറയുന്നു. എന്നാൽ വിഷയത്തിൽ പാർട്ടി നേതൃത്വത്തോട് തന്റെ അതൃപ്തി ചിറ്റയം ഗോപകുമാർ അറിയിച്ചുവെന്നാണ് സൂചന. ഇതുകൂടി പരിഗണിച്ചാണ് നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

പ്രതിശ്രുത വധുവുമായുള്ള സംഭാഷണത്തിൽ സിപിഐ പത്തനംതിട്ട ജില്ലാ അസിസിറ്റന്റ് സെക്രട്ടറി മനോജ് ചരളേൽ ഗോപകുമാറിനെക്കുറിച്ച് പറഞ്ഞത് ആ പന്ന പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്നായിരുന്നു. മനോജ് നത്തിയ സംഭാഷണം മറുനാടൻ മലയാളി ഇന്നലെ പുറത്ത് വിട്ടിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വൻ പൊട്ടിത്തെറിയാണ് പാർട്ടിയിലും ഉടലെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് മനോജിനോട് വിശദീകരണം ചോദിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ മറുനാടനോട് പറഞ്ഞു. സിപിഐ കേന്ദ്ര കമ്മറ്റിയും ഗൗരവത്തോടെയാണ് ഇതിന് കാണുന്നത്. ദളിത് വിഷയങ്ങളുയർത്തി ദേശീയ ശ്രദ്ധ നേടുന്ന സിപിഐയുടെ ഒരു നേതാവിന് ചേരാത്ത പ്രവർത്തിയാണ് ഉണ്ടായതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഈ കാര്യത്തിൽ വലിയ വിയോജിപ്പാണ് സിപിഐ ദേശീയ നേതൃത്വത്തിന്. ജാതീയമായി ചിന്തകൾ വച്ച് പുലർത്തുന്നത് ഒരു രീതിയിലും അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത് നൽകിയതായി സിപിഐയുടെ മുതിർന്ന സംസ്ഥാന നേതാവ് മറുനാടനോട് വെളിപ്പെടുത്തി. സംഭവത്തിൽ എന്തായാലും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയോട് പാർട്ടി ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുരോഗമന ചിന്തകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് അവകാശപ്പെടുമ്പോൾ ഇങ്ങനെയൊരു പ്രശ്നം പാർട്ടി ജില്ലാ നേതൃത്വത്തിൽ രണ്ട് ചേരി തന്നെ രൂപ്പപെട്ടതായും സൂചനയുണ്ട്. മനോജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം ശക്തമായ ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP