Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നൽകണമെന്നും ഇടനിലക്കാർ വേണ്ടെന്നും സർക്കാർ പറയുമ്പോൾ സിപിഎം എന്തിന് ബക്കറ്റ് പിരിവിനിറങ്ങി? രണ്ട് ദിവസം കൊണ്ട് 16.43 കോടി ശേഖരിച്ചെന്ന് കോടിയേരി; രസീതുകൊടുക്കാതെയുള്ള പ്രളയകാലത്തെ പിരിവ് തട്ടിപ്പ് നടത്തില്ലെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് വിവാദത്തിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നൽകണമെന്നും ഇടനിലക്കാർ വേണ്ടെന്നും സർക്കാർ പറയുമ്പോൾ സിപിഎം എന്തിന് ബക്കറ്റ് പിരിവിനിറങ്ങി? രണ്ട് ദിവസം കൊണ്ട് 16.43 കോടി ശേഖരിച്ചെന്ന് കോടിയേരി; രസീതുകൊടുക്കാതെയുള്ള പ്രളയകാലത്തെ പിരിവ് തട്ടിപ്പ് നടത്തില്ലെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർ നിരവധിയാണ്. ദുരിതബാധിതരെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു കൈമാറണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് സിപിഎം പതിവുപോലെ ബക്കറ്റ് പരിവുമായി ഇറങ്ങി ആളുകളിൽ നിന്നും പണം സമാഹരിച്ചത്. എന്തായാലും സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് വലിയ വിജയമായിരിക്കയാണ്. രണ്ട് ദിവസം മാത്രം ബക്കറ്റുമായി പിരിക്കാൻ സിപിഎം പ്രവർത്തകർ ഇറങ്ങിയപ്പോൾ ലഭിച്ചത് 16.43 കോടി രൂപയാണ്.

പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിനെ സഹായിക്കാനാണ് സിപിഎം ഇക്കഴിഞ്ഞ 18, 19 തിയതികളിൽ നടത്തിയ ബക്കറ്റ് പിരിച്ചത്. ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് സിപിഎം ശ്രമം. വലിയ തുക തന്നെ രണ്ട് ദിവസം കൊണ്ട് സമാഹരിക്കാനായെന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്.

ജില്ലകളിൽ നിന്നു കിട്ടിയ തുക: തിരുവനന്തപുരം 2.25 കോടി, കൊല്ലം 1.51 കോടി, കോട്ടയം 44 ലക്ഷം, തൃശൂർ 65 ലക്ഷം, പാലക്കാട് 1.37 കോടി, മലപ്പുറം 1.20 കോടി, കോഴിക്കോട് 1.26 കോടി, വയനാട് 10 ലക്ഷം, കണ്ണൂർ 6.39 കോടി, കാസർകോട് 1.25 കോടി. ദുരന്ത ബാധിത ജില്ലകളായതിനാൽ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിൽ നിന്നും ഫണ്ട് പിരിച്ചിട്ടില്ല.

ഫണ്ട് നൽകി സഹായിച്ച മുഴുവൻ ആളുകളേയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം സൈബർ ലോകത്ത് സിപിഎമ്മിന്റ ബക്കറ്റ് പിരിവിനെതിരെ കടുത്ത വിമർശനങ്ങൾ ചിലർ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി പറഞ്ഞതു പോലെ നേരിട്ട് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുകയായിരുന്നില്ലേ വേണ്ടിയിരുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. രസീത് നൽകാതെ പിരിച്ച പണം പ്രളയകാലത്തെ തട്ടിപ്പെന്ന് പോലും ചിലർ വിമർശനം ഉന്നയിച്ചു.

സൈബർ ലോകത്ത് ഈ വിമർശനം ഉന്നയിക്കുന്നത് ബിജെപി അനുഭാവികളാണെന്നും യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഇതെന്നുമാണ് സിപിഎം പ്രതികരണം. ഇതാദ്യമായല്ല സിപിഎം പണം പിരിക്കുന്നത്. സിപിഎമ്മിന്റെ പിരിവുകൾക്കെതിരെ പരാതി ഉയർന്നിട്ടില്ലെന്നും സഖാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP