Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലാളി പാർട്ടി നേതാവിന്റെ കൂറ് മുഴുവൻ നിംസ് മുതലാളിയോട്! അകാരണമായി നഴ്‌സുമാരെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത യുഎൻഎ നേതാക്കളെ മർദ്ദിച്ച് സി.പി.എം നേതാവ്; ചർച്ചയിൽ തർക്കമുണ്ടായപ്പോൾ 'നീയൊക്കെ ഫൈസലിന്റെ ആശുപത്രി പൂട്ടിക്കുമല്ലേ..' എന്നാക്രോശിച്ച് മർദ്ദനം: ആനാവൂരിനും കോടിയേരിക്കും പരാതി നൽകാൻ ഒരുങ്ങി നഴ്‌സിങ് സംഘടനാ നേതാക്കൾ

തൊഴിലാളി പാർട്ടി നേതാവിന്റെ കൂറ് മുഴുവൻ നിംസ് മുതലാളിയോട്! അകാരണമായി നഴ്‌സുമാരെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത യുഎൻഎ നേതാക്കളെ മർദ്ദിച്ച് സി.പി.എം നേതാവ്; ചർച്ചയിൽ തർക്കമുണ്ടായപ്പോൾ 'നീയൊക്കെ ഫൈസലിന്റെ ആശുപത്രി പൂട്ടിക്കുമല്ലേ..' എന്നാക്രോശിച്ച് മർദ്ദനം: ആനാവൂരിനും കോടിയേരിക്കും പരാതി നൽകാൻ ഒരുങ്ങി നഴ്‌സിങ് സംഘടനാ നേതാക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നഴ്സുമാരെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്യാനെത്തിയ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഭാരവാഹികളെ മർദ്ദിച്ചത് സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ. ആശുപത്രി മാനേജ്മെന്റുമായുള്ള ചർച്ച നടക്കുകയും പിന്നീട് ഇതിൽ ചെറിയ തോതിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തപ്പോഴാണ് നീയൊക്കെ ഫൈസലിന്റെ ആശുപത്രി പൂട്ടിക്കുമല്ലേ എന്ന് ചോദിച്ച് വന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് യുഎൻഎ സംസ്ഥാന വൈസ്പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രാദേശിക നേതാവായ ഷാനവാസെന്നയാളാണ് മർദ്ദിച്ചതെന്നും ഇയാൾക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നൽകുമെന്നും സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

നഴ്സിങ്ങ് സമരം വിജയിച്ചതിന് ശേഷം നിരവധി ആശുപത്രി മാനേജ്മെന്റുകൾ നഴ്സുമാരോട് പ്രതികാര നടപടികൾ സ്വീകരിച്ച് വന്നിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലും പ്രതികാര നടപടികളുമായി മാനേജ്മെന്റുകൾ മുന്നോട്ട് പോകുകയായിരുന്നു. ട്രെയിനിങ്ങ് പിരീഡ് അവസാനിച്ചുവെന്ന് പറഞ്ഞ് മൂന്ന് നഴ്സുമാരെ പറഞ്ഞ് വിടാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നീക്കമുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത് യുഎൻഎ രംഗത്തെത്തിയതും പ്രതികാര നടപടികൾക്ക് കാരണമായെന്നും യുഎൻഎ നേതാക്കൾ പറയുന്നു.

ആശുപത്രിയിൽ കിടക്കകളുടെ എണ്ണവും കുറയ്ച്ച് കൂടുതൽ പേർക്ക് ശമ്പളം നൽകുന്ന നില ഇല്ലാതാക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. മൂന്ന് പേരെ പുറത്താക്കിയിരുന്നു യുഎൻഎ എന്ന സംഘടനയുടെ ആശുപത്രിയിലെ സ്വാധീനം ഇല്ലാതാക്കുകയെന്ന നീക്കവും മാനേജ്മെന്റിനുണ്ടായിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുണമെന്ന് ആവിശ്യപ്പെട്ടുള്ള ചർച്ച നടന്നത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്.ഈ ചർച്ച തെറ്റിപ്പിരിഞ്ഞ സാഹചര്യത്തിൽ ഇനി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ മാത്രമെ ചർച്ചയ്ക്കുള്ളുവെന്ന് യുഎൻഎ നേതാവ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ ഒരു പ്രവർത്തകൻ തന്നെ ഇത്തരത്തിൽ മുതലാളിമാരെ സഹായിക്കുന്നതെന്തിനാണെന്നും സിബി മുകേഷ് ചോദിക്കുന്നു. ഇത്തരക്കാരാണ് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതെന്നും പാർട്ടി നേതൃത്വം ഇയാൾക്കെതിരെ നടപടിയെടുത്ത് നീതി കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും സിബി മുകേഷ് പറയുന്നു. ചർച്ചയിൽ വാക്കേറ്റമുണ്ടായപ്പോൾ ആക്രോശിച്ച് കയറി വന്നപ്പോൾ ആദ്യം കരുതിയത് മാനേജ്മെന്റിന്റെ ആളുകളായിരിക്കുമെന്നാണ്. പിന്നീട് ഇയാൾ തന്നെ സ്വയം പരിചയപ്പെടുത്തിയത് താൻ നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ കൗൺസിലാറാണെന്നാണ് എന്നും സിബി പറയുന്നു.

അസഭ്യം പറഞ്ഞും മർദ്ദിച്ചുമാണ് യുഎൻഎ സംസ്ഥാന ഭാരവാഹികളെ ഷാനവാസിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്തത്.യുഎൻഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുബിയെയും അഭിരാജിനെയും സതീഷിനെയും ആക്രമിക്കാൻ നേതൃത്വം കൊടുത്ത് ഷാനവാസ് ആണ്. എന്നെയും അഭിരാജിനെയും കൈയേറ്റം ചെയ്തതും ഇയാൾ ആണ്.ഇയാൾ സിപിഐ എം കാരൻ ആണ് എന്ന് അനേഷണത്തിൽ മനസിലായിയെന്നും സിബി മുകേഷ് പറയുന്നു. എന്നാൽ കൗൺസിലറെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ തെരഞ്ഞെടുപ്പിൽ തോറ്റയാളാണെന്ന് മനസ്സിലായായും സിബി പറയുന്നു.

ഒരു ഗുണ്ടയായ ഇയാളുടെ സ്വഭാവം നാട്ടുകാർക്ക് നന്നായി അറിയാവുന്നതുകൊണ്ടാകും തോൽപ്പിച്ച് വിട്ടതെന്നും യുഎൻഎ പറയുന്നു. പൊതു പ്രവർത്തകർ സാധാരണക്കാർക്കൊപ്പം നിൽക്കുമ്പോൾ മുതലാളിമാരുടെ പണം വാങ്ങി പാവങ്ങളുടെ മേൽ കുതിരകയറാൻ ഇയാൾക്ക് ആരാണ് അനുവാദം നൽകിയത്. പക്ഷേ മുതലാളിയുടെ കാശിനു വേണ്ടി പൊതു പ്രവർത്തകൻ എന്ന മേലാട അണിഞ്ഞ ഷാനവാസ് എന്ന ഗുണ്ട കാണിച്ച അക്രമം പൊതുജനം അറിയണം. അറിയാം എന്നാ തോന്നണേ അതുകൊണ്ടാകും അല്ലോ തോറ്റ കൗൺസിലർ ആയത്. ഷാനവാസിനോട് മുതലാളിയുടെ കാലുനക്കി പൊതു പ്രവർത്തകൻ ആണ് എന്ന് പറഞ്ഞു നടക്കാതെ പോയി പിച്ച എടുത്തു ജീവിക്കുന്നതാണ് നല്ലതെന്നും യുഎൻഎ നേതാക്കൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP