Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസ് ക്രൂരത വിവരിച്ച് അസ്‌നയെ ഓർമ്മയുണ്ടോ എന്ന് സി.പി.എം; ഓർമ്മയുണ്ട് അസ്‌നയെ മാത്രമല്ല, അസ്‌നയെ ബോംബ് എറിഞ്ഞവരേയും ഓർമ്മയുണ്ട്! കേസിൽ ശിക്ഷിക്കപ്പെട്ട എ അശോകനെ കൂത്തുപറമ്പ് ബ്‌ളോക്ക് പ്രസിഡന്റാക്കിയ പാർട്ടി തന്നെ ജനരക്ഷായാത്രയെ നേരിടാൻ അസ്‌നയുടെ ബോർഡും വച്ചു

ആർഎസ്എസ് ക്രൂരത വിവരിച്ച് അസ്‌നയെ ഓർമ്മയുണ്ടോ എന്ന് സി.പി.എം; ഓർമ്മയുണ്ട് അസ്‌നയെ മാത്രമല്ല, അസ്‌നയെ ബോംബ് എറിഞ്ഞവരേയും ഓർമ്മയുണ്ട്! കേസിൽ ശിക്ഷിക്കപ്പെട്ട എ അശോകനെ കൂത്തുപറമ്പ് ബ്‌ളോക്ക് പ്രസിഡന്റാക്കിയ പാർട്ടി തന്നെ ജനരക്ഷായാത്രയെ നേരിടാൻ അസ്‌നയുടെ ബോർഡും വച്ചു

രഞ്ജിത്ത് ബാബു

കണ്ണൂർ: ബിജെപിയുടെ ജനരക്ഷായാത്ര കൂത്തുപറമ്പിൽ പ്രവേശിച്ചതോടെ ഏറെശ്രദ്ധേയമായത് ഈ ബോർഡാണ്. കൂത്തുപറമ്പ് ബസ്സ് സ്‌ററാൻഡിനു മുന്നിലും മറ്റു പലയിടത്തും സ്ഥാപിച്ചിട്ടുള്ള ഈ ഫ്‌ളക്്‌സ് ബോർഡിൽ വിവരിക്കുന്നത് ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ വലതു കാൽ തകർന്ന അസ്‌നയുടെ ജീവിതമാണ്. സി.പി.എം പോഷക സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപിച്ച ഈ ബോർഡ് ഉയർത്തുന്ന ഓർമ്മകൾ പക്ഷേ ഇന്ന് സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തും

പതിനേഴു വർഷങ്ങൾക്ക് മുമ്പാണ് അതു സംഭവിച്ചത്. 2000 ഡിസംബറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കും അനുജനും കുടുംബാംഗങ്ങൾക്കും നേരേ ബോംബേറുണ്ടായി. പാട്യം ഗ്രാമപഞ്ചായത്തിലെ പൂവത്തൂർ യു പി സ്‌ക്കൂളിലെ പത്താം നമ്പർ ബൂത്തിലാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ബോംബേറു നടത്തിയത്. കോൺഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബൂത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്.

പോളിങ് ആരംഭിച്ച ശേഷം വ്യാജപേരിൽ വോട്ടു ചെയ്യാനെത്തിയ ബിജെപിക്കാരെ കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. അതോടെയാണ് സംഘർഷം ഉണ്ടായത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരി അസ്‌നയ്ക്കും സഹോദരൻ ആനന്ദിനും ബോംബേറിൽ പരിക്കേറ്റു. സ്‌ഫോടനത്തിൽ അസ്‌നയുടെ വലതു കാൽ ചിതറി. ആനന്ദ് രക്തത്തിൽ കുളിച്ചു. അസ്‌നയുടെ അമ്മയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയുടെ പിഞ്ചുകാൽ പിന്നീട് ആശുപത്രിയിൽ വച്ച് മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റി.

അപകടം ഉണ്ടാകുമ്പോൾ ഒന്നാം ്ക്‌ളാസിലായിരുന്ന അസ്‌ന. പിന്നീട് പഠിച്ചു മിടുക്കിയായി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലാം വർഷ വിദ്യാർത്ഥിയാണ് അസ്‌ന ഇപ്പോൾ. കൃത്രിമക്കാൽ ഉപയോഗിക്കുന്ന അസ്‌നയുടെ പഠന സൗകര്യത്തിനായി മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ ആക്രമണത്തിൽ ഒരു കുട്ടി ഇരയാവുന്നത് ആദ്യമായിട്ടായിരുന്നു. അസ്‌നക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട എ അശോകൻ ഇപ്പോൾ സിപിഎമ്മിൽ ആണ്. മാത്രമല്ല, കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ്. അസ്‌നക്കേസിൽ കീഴ്്‌ക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചതിനാൽ മത്സരത്തിന് ആദ്യം അശോകന് അയോഗ്യത ഉണ്ടായിരുന്നു. ബിജെപി ആർഎസ്എസ് പ്രവർത്തകരായ 13 പേരും കുറ്റക്കാരാണെന്ന് തലശ്ശേരി അതിവേഗക്കോടതി അന്ന് കണ്ടെത്തിയിരുന്നു.

കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ് അപ്പീൽ് നല്കി കേസിൽ നിന്ന് ജാമ്യം നേടിയാണ് വർഷങ്ങൾക്കിപ്പുറം അശോകൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിയായി കൂത്തുപറമ്പിൽ മത്സരിച്ച അശോകനെതിരേ പ്രചരണത്തിനായി അസ്‌ന യുഡിഎഫ് വേദികളിൽ എത്തിയതും രാഷ്ട്രീയ കേരളം ശ്രദ്ധിച്ചിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ അസ്‌നയുടെ പേരിൽ് ഈ ബോർഡു വയ്ക്കുമ്പോൾ കേസിലെ പ്രധാന പ്രതി സ്വന്തം പാർട്ടിയിൽ തന്നെയുണ്ട്. മലബാർ ദേവസ്വം ബോർഡു പ്രസിഡന്റായി സി.പി.എം ഉയർത്തിയ ഒ കെ വാസുവിനൊപ്പം സിപിഎമ്മിൽ എത്തിയ എ അശോകനെ സുരക്ഷിതനാക്കി സംരക്ഷിക്കുന്ന പാർട്ടി തന്നെ ദുരന്തത്തിനിരയായവർക്കു വേണ്ടിയും മുതലക്കണ്ണീരൊഴുക്കുന്നു.

അസ്‌നയുടെ ദുരന്താനുഭവങ്ങൾ വിവരിക്കുന്ന ബോർഡിൽ പക്ഷേ ഒരിടത്തും പ്രതികളെ കുറിച്ച് പരാമർശമില്ല. ആർഎസ്എസിന്റെ ക്രൂരതയെ കുറ്റപ്പെടുത്തുന്നു. അസ്‌നയെ ഓർമ്മയുണ്ടോ എന്ന് ബോർഡിൽ ചോദിക്കുന്നു. ഓർമ്മയുണ്ട് അസ്‌നയെ മാത്രമല്ല, അസ്‌നയെ ബോംബ് എറിഞ്ഞവരേയും ഓർമ്മയുണ്ട്, ആരും മറന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP