Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേയറെ ആക്രമിച്ച കൗൺസിലർമാരെ അറസ്റ്റ് ചെയ്‌തേയ്ക്കും; കടുത്ത നടപടികൾ സംഘർഷം ഇരട്ടിയാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; അക്രമം നേരിടുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കടകംപള്ളിയുടെ വിമർശനം ഗൗരവത്തോടെ എടുത്ത് ആഭ്യന്തര വകുപ്പ്; തിരുവനന്തപുരത്ത് എങ്ങും സംഘർഷാവസ്ഥ; കണ്ണൂരിലും ഏറ്റുമുട്ടൽ തുടങ്ങി; സി.പി.എം-ബിജെപി സംഘർഷത്തെ നേരിടാൻ കരുതൽ അറസ്റ്റുകൾക്ക് സാധ്യത

മേയറെ ആക്രമിച്ച കൗൺസിലർമാരെ അറസ്റ്റ് ചെയ്‌തേയ്ക്കും; കടുത്ത നടപടികൾ സംഘർഷം ഇരട്ടിയാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; അക്രമം നേരിടുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കടകംപള്ളിയുടെ വിമർശനം ഗൗരവത്തോടെ എടുത്ത് ആഭ്യന്തര വകുപ്പ്; തിരുവനന്തപുരത്ത് എങ്ങും സംഘർഷാവസ്ഥ; കണ്ണൂരിലും ഏറ്റുമുട്ടൽ തുടങ്ങി; സി.പി.എം-ബിജെപി സംഘർഷത്തെ നേരിടാൻ കരുതൽ അറസ്റ്റുകൾക്ക് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘർഷങ്ങൾ കേരളത്തിലൂടനീളം വ്യാപിക്കുമോ എന്ന് പൊലീസിന് ആശങ്ക. കണ്ണൂരിൽ പ്രത്യേക സുരക്ഷാ മുൻകുരതലുകൾ പൊലീസ് എടുത്തിട്ടുണ്ട്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമർശനം പൊലീസിന് തിരിച്ചടിയുമായി. അതിനിടെ തിരുവനന്തപുരത്ത് സംഘർഷം അതിരൂക്ഷമാകാനുള്ള സാധ്യതയാണ് പൊലീസും മുന്നിൽ കാണുന്നത്. കരുതൽ അറസ്റ്റുകൾ പോലും വേണ്ടി വരുമെന്നാണ് പൊലീസിന്റെ നിഗമനം.

തലസ്ഥാനത്തെ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു മന്ത്രി ആരോപിച്ചിരുന്നു. ഇതിനൊപ്പം പൊലീസിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. തലസ്ഥാനത്തെ അക്രമം നേരിടുന്നതിൽ പൊലീസിനു വീഴ്ച പറ്റി. പൊലീസിന്റെ സാന്നിധ്യത്തിലാണു ബിജെപി അക്രമം അഴിച്ചുവിട്ടത്. നേതൃത്വത്തിന്റെ അറിവോടെ രാഷ്ട്രീയ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. മേയർ പ്രശാന്തിനെ ആക്രമിച്ച കേസിലെ പ്രതികൾ ബിജെപി കൗൺസിലർമാരാണ്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്. എന്നാൽ കൗൺസിലർമാരെ അറസ്റ്റ് ചെയ്യുന്നത് സംഘർഷം ഇരട്ടിയാക്കുമെന്നാണ് പൊലീസിന്റെ ഭാഷ്യം.

മേയർ പ്രശാന്തിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചുവരുത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. കാട്ടക്കടയിലെ എസ് ഡി പി ഐ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കാട്ടാക്കടയിലെ അടിപിടിയിലും ആരേയും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെയാണ് തിരുവനന്തപുരത്ത് ഉടനീളം സി.പി.എം-ബിജെപി സംഘർഷം തുടങ്ങുന്നത്. ഇതിന് കാരണം പൊലീസിന്റെ അലസതയാണെന്നാണ് സി.പി.എം കുറ്റപ്പെടുത്തൽ. പ്രശാന്തിനെ അക്രമിച്ചവരെ പിടിക്കാത്തത് തന്നെയാണ് ഇതിന് കാരണം.

തലസ്ഥാനത്തു ഒരിടവേളയ്ക്കു ശേഷം വീണ്ടും ബിജെപി-സി.പി.എം സംഘർഷം ഉണ്ടാകുന്നത്. രണ്ട് സി.പി.എം പ്രവർത്തകർക്കു വെട്ടേറ്റു. കരിക്കകത്തുണ്ടായ സംഘർഷത്തിൽ പ്രദീപ്, അരുൺദാസ് എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായതോടെ സംഘർഷാവസ്ഥ രൂക്ഷമായി. സംഭവത്തിൽ ഏഴുപേരെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിലെ പല ഭാഗത്തും അക്രമണമുണ്ടായി. ഈ സാഹചര്യത്തിൽ ഇന്ന് സി.പി.എം പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പൊലീസ് വിലയിരുത്തുന്നു. അതീവ ജാഗ്രതയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ, കണ്ണൂരിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി. കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വെള്ളക്കൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. സി.പി.എം പ്രവർത്തകർക്കു നേരെ ബോംബേറുണ്ടായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷിനു പരുക്കേറ്റു. തിരുവല്ലയിലുണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിനു വെട്ടേറ്റു. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരസഭയിലുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണു ഞായറാഴ്ച വൈകിട്ട് നഗരത്തിൽ നടന്നത്. മേയർ വി.കെ.പ്രശാന്തിനെ ബിജെപി കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ചു സി.പി.എം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ കൊടിമരം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഈ സംഘർഷത്തിലാണു സി.പി.എം പ്രവർത്തകർക്കു വെട്ടേറ്റത്.

ഇതിനുശേഷം ബിജെപി പ്രകടനം നടത്തിയതിനു പിന്നാലെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായത്. ഓഫിസിലെ ജനൽച്ചില്ലുകൾ തകർന്നു. സംഘർഷ സ്ഥലങ്ങളിൽ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ബിജെപി അക്രമങ്ങളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി പ്രകടനങ്ങൾ നടത്തുമെന്നു സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. ഇത് പലതും സംഘർഷത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന് ഇനി പൊല്ലാപ്പുകൾ ഏറെയാണ്. കരമനയിലും തിരുവല്ലത്തും കരിക്കകത്തുമെല്ലാം അതീവ ജാഗ്രതയാണ് പൊലീസ് എടുക്കുന്നത്.

മേയർക്കെതിരെയുണ്ടായത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിലുണ്ടായ സംഘർഷത്തിലാണു മേയർക്കു പരുക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP