Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജില്ലാ ഓഫീസുകൾ ആക്രമിച്ച് മേധാവിത്വം നേടാനുള്ള സി.പി.എം-ബിജെപി ശ്രമങ്ങൾ എവിടെ വരെ ? രാഷ്ട്രീയ തർക്കങ്ങൾ സംഘർഷക്കളമാക്കുന്ന തലസ്ഥാനത്ത് പൊലീസ് നടപടി അനിവാര്യം; കൗൺസിൽ യോഗത്തിലെ തർക്കമെന്നതിനപ്പുറം അക്രമങ്ങൾക്കു കാരണം രാഷ്ട്രീയ വൈരാഗ്യം

ജില്ലാ ഓഫീസുകൾ ആക്രമിച്ച് മേധാവിത്വം നേടാനുള്ള സി.പി.എം-ബിജെപി ശ്രമങ്ങൾ എവിടെ വരെ ? രാഷ്ട്രീയ തർക്കങ്ങൾ സംഘർഷക്കളമാക്കുന്ന തലസ്ഥാനത്ത്  പൊലീസ് നടപടി അനിവാര്യം; കൗൺസിൽ യോഗത്തിലെ തർക്കമെന്നതിനപ്പുറം അക്രമങ്ങൾക്കു കാരണം രാഷ്ട്രീയ വൈരാഗ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷങ്ങൾ അസ്വസ്ഥത സൃഷ്ടിച്ച തിരുവനന്തപുരത്ത്, നഗരസഭാ യോഗത്തിൽ അടിപൊട്ടിയതോടെയാണ് ചെറിയ ഒരിടവേളയ്ക്കു ശേഷം സി.പി.എം, ബിജെപി തർക്കത്തിന് വീണ്ടും വഴിയൊരുങ്ങിയത്. ബിജെപി ജില്ലാ ഓഫീസിൽ കയറി അക്രമം കാട്ടിയ സി.പി.എം കൗൺസിലറുടെ നടപടി ഏറെ വിവാദമായിരുന്നു. അതുകൊണ്ടാണ് കൗൺസിൽ യോഗത്തിലെ തർക്കമെന്നതിനപ്പുറം രാഷ്ട്രീയ വൈരാഗ്യമാണ് അടിയിൽ കലാശിച്ചതെന്ന് ഇരുവിഭാഗവും ആരോപിക്കാനുള്ള കാരണം.

പാർട്ടി ഓഫീസുകളും വീടുകളും ആക്രമിച്ച് തുടങ്ങിയിരുന്ന തലസ്ഥാനത്തെ ബിജെപി.സി.പി.എം തർക്കം ശ്രീകാര്യത്തെ ആർഎസ്എസ്. പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിലാണ് അവസാനിച്ചിരുന്നത്. അതിന് ശേഷം സമാധാനം വീണ്ടെടുക്കുന്നതിനിടെയാണ് പുതിയ സംഘർഷം. ഹൈമാസ്റ്റ് ലൈറ്റിന് ഫണ്ട് അനുവദിക്കേണ്ടെന്ന് എംപിമാരോട് ആവശ്യപ്പെടാൻ ഭരണപക്ഷം തീരുമാനിച്ചതാണ് തർക്കത്തിന് കാരണമായി പറയുന്നതെങ്കിലും അതിനപ്പുറം രാഷ്ട്രീയ വൈര്യമെന്നാണ് ആരോപണമുയരുന്നത്.

സി.പി.എം ഭരണസമിതിയുടെ രണ്ടാം വാർഷിക ദിനം അലങ്കോലപ്പെടുത്താൻ ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാൽ ബിജെപി കൗൺസിലർമാരെ ജീവനക്കാരെ ഉപയോഗിച്ച് സി.പി.എം ആക്രമിച്ചെന്ന് ബിജെപിയും ആരോപിക്കുന്നു. ഇരുകൂട്ടരും സമരവുമായി രംഗത്തിറങ്ങിയതോടെ രാഷ്ട്രീയ തർക്കത്തിനും വഴിവയ്ക്കുകയാണ്.

എന്നാൽ പൊലീസിനു വീഴ്ച പറ്റിയെന്ന കടകംപള്ളിയുടെ പരാമർശം സിപിഎമ്മിനു തന്നെ പാരയാണ്.പൊലീസ് വകുപ്പു കൈയാളുന്ന മുഖ്യമന്ത്രിക്കു നേരേ നീളുന്നതാണ് ആ ആരോപണത്തിന്റെ കുന്തമുന .മുൻ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ളി അല്പം കടന്ന ആവേശം കാട്ടി എന്ന സംശയമാണ് ഇവിടെ ഉയരുന്നത്. മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൽ അല്പം കടന്നുപോയെന്നും വിലയിരുത്തുന്നു. പൊലീസിന് ഈ കാര്യത്തിൽ വീഴ്ച പറ്റിയെന്ന ആരോപണം വളരെ ഗൗരവമേറിയതാണ്.

ബിജെപി ജില്ലാ ഓഫീസിനു നേരേ സി.പി.എം ആക്രമണം ഉണ്ടായെങ്കിലും കാര്യമായ പൊലീസ് നടപടികൾ ഒന്നുമുണ്ടായില്ല. അനുദിനം വർദ്ധിച്ചുവന്ന രാഷ്ട്രീയ വൈരം രാജേഷ് എന്ന ആർഎസ്എസ് പ്രവർത്തകന്റെ ജീവനെടുത്തു. അതേ തുടർന്നു നടന്ന സമാധാന ചർച്ചകളിലാണ് ഇരുവിഭാഗവും അടങ്ങിയത്. എന്നാൽ പ്രശ്‌നങ്ങൾ ആളിക്കത്തുന്നത് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ് പൊലീസും

കരിക്കകത്താണ് ഇന്നു രാത്ര സി.പി.എം-ബിജെപി സംഘർഷമുണ്ടായത്. രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. സി.പി.എം ജില്ല കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി.

തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവർത്തകർ ബിജെപിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്തെത്തി.

ഇതേത്തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിക്കകത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുമുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP