Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.പി.എം പതാക കൊണ്ട് പൃഷ്ഠം തുടച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പരസ്യമായ അപമാനത്തിൽ പ്രകോപിതരായ സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ; ഓടക്കാലിയിലെ സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്ക്

സി.പി.എം പതാക കൊണ്ട് പൃഷ്ഠം തുടച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പരസ്യമായ അപമാനത്തിൽ പ്രകോപിതരായ സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ; ഓടക്കാലിയിലെ സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്ക്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: രാഷ്ട്രീയ പാർട്ടികളുടെ പതാക, കൊടിമരം എന്നിവ അതാത് പാർട്ടികൾ പരിപാവനമായാണ് കാണുന്നത്. എതിർ പാർട്ടികൾ പതാകയെ അപമാനിച്ചാണ് പലപ്പോഴും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത്. അത്തരമൊരു സംഭവമാണ് ഓടക്കാലിയിൽ ഉണ്ടായത്. സി.പി.എം പതാകയെ കോൺഗ്രസ് പ്രവർത്തകൻ അവഹേളിച്ചതിനെ ചൊല്ലിയാണ് സംഘർഷം.

പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ അശമന്നൂർ നൂലേലി ചിറ്റേത്തുകുടി വീട്ടിൽ സി.കെ.മൈതീൻ (34)ലും, സി.പി.എം പ്രവർത്തകരായ ഒടക്കാലി പുന്നയം കരയിൽ വസന്ത്(42), നൂലേലി 7-ാം വാർഡ് മെമ്പർ ഇ.എൻ സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് പ്രവർത്തകനായ സി.കെ.മൈതീൻ സി.പി.എം പതാകയെ അവഹേളിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഒടക്കാലി കമ്പനിപ്പടിയിലെ ബസ്റ്റോപ്പിൽനിന്ന് സി.കെ.മൈതീൻ പരസ്യമായി സി.പി.എം പതാകകൊണ്ട് പൃഷ്ഠം തുടക്കുകയും ഇതിന്റെ ചിത്രം എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സി.പി.എം പ്രവർത്തകർ പതാകയെ അവഹേളിച്ചതിന്റെ പേരിൽ കുറുപ്പംപടി പൊലീസിൽ പരാതിനൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ സി.കെ.മൈതീനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി 8.30 ഓടെ ഓടക്കാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സി.പി.എം പ്രവർത്തരും അവിടെ എത്തിയ മൈതീനും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു.

സംഘർഷത്തെിൽ ഇരുകൂട്ടർക്കും സാരമായി പരിക്കേറ്റു. സംഭവം മുന്നണികൾ തമ്മിലുള്ള സംഘർഷത്തിലേക്ക് എത്തുംമുമ്പ് കുറുപ്പംപടി പൊലീസ് എത്തുകയും ഇരുകൂട്ടർക്കും എതിരെ കേസെടുക്കുകയും ചെയ്തു. സംഘർഷം നടന്ന ഹോട്ടലിലെ സി.സി ടി.വി ദ്യശ്യങ്ങളും പൊലീസ് പരിശോധിച്ചു. സംഘർഷത്തിൽ ഹോട്ടലിനും കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP