Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തമാശ ചെയ്തത് ഇത്രയും പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല; ചെയ്ത തെറ്റിന് മാപ്പ്... മാപ്പ്... മാപ്പ്....; മൈതീന്റെ കരച്ചിൽ കേട്ട് മനസ്സലിഞ്ഞ് ഓടക്കാലിയിലെ ലോക്കൽ കമ്മറ്റി; ക്ഷമാപണ കത്തിന് പിന്നാലെ ലോക്കൽ കമ്മറ്റി ഓഫീസിലെത്തിയും തെറ്റ് ഏറ്റുപറഞ്ഞു; പാർട്ടി പതാക കൊണ്ട് പൃഷ്ഠം തുടച്ച് വൈറലാക്കിയ കോൺഗ്രസ് നേതാവിനോട് സിപിഎം പൊറുത്തത് ഇങ്ങനെ

തമാശ ചെയ്തത് ഇത്രയും പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല; ചെയ്ത തെറ്റിന് മാപ്പ്... മാപ്പ്... മാപ്പ്....; മൈതീന്റെ കരച്ചിൽ കേട്ട് മനസ്സലിഞ്ഞ് ഓടക്കാലിയിലെ ലോക്കൽ കമ്മറ്റി; ക്ഷമാപണ കത്തിന് പിന്നാലെ ലോക്കൽ കമ്മറ്റി ഓഫീസിലെത്തിയും തെറ്റ് ഏറ്റുപറഞ്ഞു; പാർട്ടി പതാക കൊണ്ട് പൃഷ്ഠം തുടച്ച് വൈറലാക്കിയ കോൺഗ്രസ് നേതാവിനോട് സിപിഎം പൊറുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ഓടക്കാലിയിൽ സിപിഎം. പതാകയെ അവഹേളിച്ച കോൺഗ്രസ് പ്രവർത്തകൻ സി.കെ. മൈതീൻ മാപ്പ് പറഞ്ഞു. ഓടക്കാലിയിലെ സിപിഎം. ഓഫീസിലെത്തിയാണു മൈതീൻ നേതാക്കളോട് മാപ്പുപറഞ്ഞത്.  തമാശയായി ചെയ്ത കാര്യം ഇത്രയും പ്രശ്‌നമുണ്ടാക്കുമന്നു കരുതിയില്ലെന്നും ചെയ്ത തെറ്റിനു മാപ്പ് ചോദിക്കുന്നതായും മൈതിൻ പറഞ്ഞു. ഒരുമാസം മുൻപാണു സിപിഎം. പതാകകൊണ്ട് മൈതീൻ പരസ്യമായി പിൻഭാഗം തുടയ്ക്കുകയും ഇതിന്റെ ചിത്രം എടുത്ത് സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

മനപ്പൂർവ്വം ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അടിപിടിയിൽ പങ്കാളിയായി എന്നും കാണിച്ചായിരുന്നു കേസ്. ആശുപത്രിയിൽ നിന്ന് ഇറങ്ങി മൈതീൻ പൊലീസ് നടപടി ഭയന്ന് ഒളിവിൽ പോയി. അതിനിടെയാണ് നാടകീയമായ മാപ്പു പറച്ചിൽ. സിപിഎം പതാക കൊണ്ട് പ്യഷ്ഠം തുടയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. ഈ കേസിൽ പിടിയിലായ മൈതീനെ ഒരു ദിവസത്തോളം സ്റ്റേഷനിലിരുത്തി. സി പി എം പ്രവർത്തകർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലിനെത്തുടർന്നായിരുന്നു പൊലീസ് മൈതീനേ ഏറെ നേരം സ്റ്റേഷനിൽ സംരക്ഷിച്ചുവെന്നാണ് ലഭ്യമായ വിവരം. വൈകിട്ടോടെ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സലിം ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളുമെത്തിയതോടെയാണ് മൈതീനെ പൊലീസ് വിട്ടയച്ചത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കുറച്ച് ദിവസത്തേക്ക് നാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് പൊലീസ് മൈതീനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇക്കാര്യം പൊലീസ് സന്ധി സംഭാഷണത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് മൈതീൻ കൊടക്കാലിയിൽ പ്രത്യക്ഷപെട്ടതും സി. പി എം പ്രവർത്തകർ പഞ്ഞിയിട്ടതും. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്ന മൈതീൻ മണിക്കൂറുകൾക്കുള്ളിൽ ഡിസ്ചാർജ്ജ് വാങ്ങി സ്ഥലം വിട്ടു.

ദിവസങ്ങൾക്ക് മുമ്പ് ഒടക്കാലി കമ്പനിപ്പടിയിലെ ബസ്റ്റോപ്പിൽനിന്ന് സി.കെ.മൈതീൻ പരസ്യമായി സിപിഎം പതാകകൊണ്ട് പൃഷ്ടം തുടക്കുകയും ഇതിന്റെ ചിത്രം എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സിപിഎം പ്രവർത്തകർ പതാകയെ അവഹേളിച്ചതിന്റെ പേരിൽ കുറുപ്പംപടി പൊലീസിൽ പരാതിനൽകുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സി.കെ.മൈതീനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി 8.30 ഓടെ ഓടക്കാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവർത്തരും അവിടെ എത്തിയ മൈതീനും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. അടിപിടിയിൽ ഇരുകൂട്ടർക്കും സാരമായി പരിക്കേറ്റിരുന്നു.

പതാകയെ അവഹേളിച്ച സംഭവം വിവാദമായതോടെ മൈതീന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ മൈതീൻ തനിക്കു മാപ്പുനൽകണമെന്ന് അപേക്ഷിച്ച് സിപിഎം. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു കത്തുനൽകി. തുടർന്നു നേതാക്കളുമായി ആലോചിച്ച ശേഷം ഓടക്കാലിയിലെ ഓഫീസിലെത്താൻ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്‌ച്ച പാർട്ടി ഓഫീസിൽ വിളിച്ചുചേർത്ത നേതാക്കളുടെ യോഗത്തിൽ മൈതീനെത്തി സംസാരിക്കുകയും മാപ്പുപറയുകയും ചെയ്തതോടെയാണു ഒരുമാസത്തോളം നീണ്ട പ്രശ്‌നങ്ങൾ അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP