Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനം മുഴുവൻ ചാനലുകളിലൂടെ നേരിട്ടു കണ്ട അതിക്രമത്തിൽ പൊലീസിനെ ന്യായീകരിച്ച് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്; മഹിജയെ റോഡിലൂടെ വലിച്ചിഴച്ചിട്ടും ദേഹോപദ്രവ നടപടി ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ; പിആർഡിയുടെ പരസ്യം പൊളിഞ്ഞു നാണം കെട്ടിട്ടിട്ടും പൊലീസിനു ന്യായീകരണത്തിനു കുറവില്ല

സംസ്ഥാനം മുഴുവൻ ചാനലുകളിലൂടെ നേരിട്ടു കണ്ട അതിക്രമത്തിൽ പൊലീസിനെ ന്യായീകരിച്ച് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്; മഹിജയെ റോഡിലൂടെ വലിച്ചിഴച്ചിട്ടും ദേഹോപദ്രവ നടപടി ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ; പിആർഡിയുടെ പരസ്യം പൊളിഞ്ഞു നാണം കെട്ടിട്ടിട്ടും പൊലീസിനു ന്യായീകരണത്തിനു കുറവില്ല

തിരുവനന്തപുരം: മകന് നീതിതേടി സമരത്തിനിറങ്ങിയ ഒരമ്മയുടെ തീരാ ദുഃഖം കേരളം പലവട്ടം ചർച്ച ചെയ്തതാണ്. മഹിജയ്ക്ക് മുഖ്യമന്ത്രിയടക്കം നല്കപ്പെട്ട ഉറപ്പുകൾ ലംഘിക്കപ്പെടുന്നതാണ് കേരള സമൂഹം കണ്ടത്. ജിഷ്ണു പ്രാണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ സമരത്തിനെത്തിയ മഹിജയെ പൊലീസ് നേരിട്ടത് ചാനലുകളിലൂടെ സമൂഹം നേരിട്ടു കണ്ടതാണ്. ഇപ്പോഴിതാ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനം ഏറെ ചർച്ച ചെയ്ത പ്രതിഷേധളിലൊന്നായിരുന്നു ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിൽ സമരത്തിനെത്തിയ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ബൂട്ടിട്ടു ചവിട്ടുക വരെ ചെയ്തുവെന്ന് മഹിജ വെളിപ്പെടുത്തി. കേരളം മുഴുവൻ ചർച്ച ചെയ്ത പൊലീസ് അതിക്രമത്തിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ നല്കപ്പെട്ടിരിക്കുന്നത്.

മഹിജയ്ക്കും കുടുംബത്തിനുമെതിരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഡിജിപി സെൻകുമാറിന് കൈമാറിയിരിക്കുകയാണ്. മഹിജ ഉൾപ്പെടെയുള്ളവർക്കു നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് ചിലർ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നും സമരത്തിൽ പങ്കെടുത്ത മുഴുവൻപേരും ഡിജിപിയെ കാണണമെന്ന് നിർബന്ധം പിടിച്ചത് ശരിയായില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് മഹിജയുടെ അറസ്റ്റ് സംബന്ധിച്ച പൊലീസ് വാദങ്ങൾ അംഗീകരിക്കുന്നതാണ്. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ പ്രധാനപ്പെട്ട കാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ അഞ്ചിനാണ് മഹിജയും സഹോദരൻ ശ്രീജിത്തും പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിൽ സമരത്തിനെത്തിയത്. മകന്റെ നീതിക്ക് വേണ്ടി സമരം ചെയ്ത തന്നെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും മർദിച്ചെന്നും മഹിജ പറഞ്ഞു. തന്റെ സഹോദരനെയാണ് ആദ്യം മർദിച്ചത്. പിന്നെ തന്നെ നിലത്തിട്ട് വലിച്ചഴിക്കുകയായിരുന്നെന്നും മഹിജ പറഞ്ഞു.

കേരളം മുഴുവൻ ദൃക്‌സാക്ഷിയായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ പിണറായി സർക്കാർ സ്വീകരിച്ചത്. പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളിൽ പരസ്യം വരെ സർക്കാർ നല്കി. ഏറെ വിശ്വസിച്ചിരുന്ന ഇടതു സർക്കാരിൽനിന്ന് തുടർച്ചയായി നേരിട്ട കയ്‌പേറിയ അനുഭവങ്ങളിൽ മഹിജ ഏറെ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP