Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പണമില്ലാത്ത ബാങ്കുകൾക്ക് മുന്നിൽ ജനങ്ങളുടെ സർജിക്കൽ സ്‌ട്രൈക്ക്! കോഴിക്കോട്ട് രണ്ട് ബാങ്കുകളും വയനാട്ടിൽ ഒന്നും ജനം പൂട്ടിച്ചു; ബാങ്കുകളിൽ പണപ്രതിസന്ധി രൂക്ഷം, മലബാറിന്റെ ഗ്രാമീണ മേഖല നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

പണമില്ലാത്ത ബാങ്കുകൾക്ക് മുന്നിൽ ജനങ്ങളുടെ സർജിക്കൽ സ്‌ട്രൈക്ക്! കോഴിക്കോട്ട് രണ്ട് ബാങ്കുകളും വയനാട്ടിൽ ഒന്നും ജനം പൂട്ടിച്ചു; ബാങ്കുകളിൽ പണപ്രതിസന്ധി രൂക്ഷം, മലബാറിന്റെ ഗ്രാമീണ മേഖല നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

കെ.വി നിരഞ്ജൻ

കോഴിക്കോട്: ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിലെ പണത്തിനായുള്ള കാത്തിരിപ്പ് വൻ പ്രതിഷേധത്തിലേക്കും അക്രമത്തിലേക്കും വഴിമാറുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇന്നലെ കോഴിക്കോട് ജില്ലയുടെയും വയനാടിന്റെയും പല ഭാഗങ്ങളിലും ഉണ്ടായത്. അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ നാലുദിവസം കാത്തുനിന്നിട്ടും തുക കിട്ടതെ വന്നതോടെ നാട്ടുകാർ പ്രതിഷേധിച്ച് ചില ബാങ്കുകൾക്ക് ഷട്ടർ ഇടുകയായിരുന്നു.

കോഴിക്കോട് ജില്ലയിൽ ഗ്രാമീൺ ബാങ്കിന്റെ വിലങ്ങാട് ശാഖ, സിൻഡിക്കേറ്റ് ബാങ്കിന്റെ പേരാമ്പ്ര ശാഖ എന്നിവയാണ് ക്ഷുഭിതരായ നാട്ടുകാർ പൂട്ടിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ പേരാമ്പ്രയിലെ സിൻഡിക്കേറ്റ് ബാങ്കിൽ കലാപ സമാനമായ അവസ്ഥയാണ് ഉണ്ടായത്.വെള്ളിയാഴ്ച ബാങ്കിലത്തെിയവർക്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ തിങ്കളാഴ്ചത്തേക്ക് ടോക്കൺ നൽകിയിരുന്നു. എന്നാൽ, പണം എത്തിയിട്ടില്‌ളെന്ന മറുപടിയാണ് ബാങ്ക് അധികൃതർ നൽകിയത്. ചൊവ്വാഴ്ച അതിരാവിലെതന്നെ നൂറോളം പേർ ബാങ്കിലത്തെിയപ്പോഴും പണമില്‌ളെന്ന പല്ലവിയാണ് അധികൃതർ ആവർത്തിച്ചത്. പണം ഏതു ദിവസം, എപ്പോൾ എത്തുമെന്ന് പറയാൻ കഴിയില്‌ളെന്നും ബാങ്ക് മാനേജർ പറഞ്ഞു. ക്ഷുഭിതരായ ജനം പൂട്ട് വാങ്ങിക്കൊണ്ടുവന്ന് ജീവനക്കാരെ അകത്താക്കി ഗ്രിൽ അടക്കുകയായിരുന്നു. പേരാമ്പ്ര എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമത്തെിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. ബാങ്ക് ചെസ്റ്റിൽ പണം തീർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു.

കേരള ഗ്രാമീൺബാങ്കിന്റെ വിലങ്ങാട് ശാഖയിൽ ചൊവ്വാഴ്ച രാവിലെ 10ന് ബാങ്കിലത്തെിയ മാനേജറെയും ജീവനക്കാരെയും പൂട്ടിയിടുകയായിരുന്നു. പൊലീസും പഞ്ചായത്ത് പ്രസിഡന്റും രാഷ്ട്രീയ നേതാക്കളുമത്തെിയാണ് ഷട്ടർ തുറന്ന് നിക്ഷേപകരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്. നാലു ദിവസമായി ബാങ്കിലത്തെുന്നവർ പണം ലഭിക്കാതെ തിരിച്ചുപോകുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തത്തെി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച പണം നൽകാമെന്ന വ്യവസ്ഥയിൽ നിക്ഷേപകർക്ക് ടോക്കൺ നൽകി. രണ്ട് ദിവസത്തെ അവധിയും ഹർത്താലും കഴിഞ്ഞുള്ള ചൊവ്വാഴ്ച ബാങ്കുകൾ കടുത്ത പണപ്രതിസന്ധിയിലായിരുന്നു. പഴയ നോട്ടുകൾ മാറ്റലിന് നിയന്ത്രണം വരുകയും മാസാവസാനമാവുകയും ചെയ്തതോടെ ബാങ്കുകളിൽ നിക്ഷേപം കുറയുകയും പിൻവലിക്കൽ വൻതോതിൽ വർധിക്കുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ, പൊതുമേഖലാ ബാങ്കുകൾക്ക് അവരുമായി ലിങ്ക് ചെയ്ത സ്വകാര്യ ബാങ്കുകൾക്ക് പണം നൽകാൻ കഴിഞ്ഞില്ല. എസ്.ബി.ടിയിൽനിന്നാണ് ഗ്രാമീൺ ബാങ്കിന് പണം ലഭിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്കിന് സ്വന്തം ചെസ്റ്റ് ഉണ്ടെങ്കിലും ഇതിൽ തിങ്കളാഴ്ച തന്നെ പണം തീർന്നിരുന്നു.

വയാനാട് മാനന്തവാടിയിലും അക്കൗണ്ടുകളിൽനിന്ന് സർക്കാർ അനുമതിപ്രകാരമുള്ള പണം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി. കനറ ബാങ്കിന്റെ തരുവണ ശാഖയുടെ പ്രവർത്തനമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏറെനേരം തടസ്സപ്പെട്ടത്. അവധിക്കുശേഷം ബാങ്കിലത്തെിയ അക്കൗണ്ട് ഉടമകൾക്ക് അനുമതിപ്രകാരമുള്ള 24,000 രൂപ പിൻവലിക്കാൻ ബാങ്ക് മാനേജർ അനുമതി നിഷേധിക്കുകയും പകരം 4000 രൂപയേ നൽകൂവെന്ന് അറിയിക്കുകയുമായിരുന്നു. അക്കൗണ്ട് ഉടമകൾ ബഹളം തുടങ്ങിയതോടെ പിൻവലിക്കാവുന്ന തുക 10,000 ആക്കി ഉയർത്തി.

അതേസമയം, ബാങ്കിലത്തെിയ ചിലർക്കുമാത്രം ഒരു ലക്ഷവും രണ്ടു ലക്ഷവും കൈമാറിയതായി ആരോപിച്ച് ജനം രോഷാകുലരായി ബാങ്ക് പ്രവർത്തനം തടസ്സപ്പെടുത്തി. തുടർന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തത്തെി നടത്തിയ ചർച്ചയിൽ 24,000 രൂപവരെ പിൻവലിക്കാൻ ബാങ്ക് മാനേജർ അനുമതി നൽകിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. കറന്റ് അക്കൗണ്ടുകളിൽനിന്ന് 50,000 രൂപവരെ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെനിന്ന് ഇതുവരെ ഇത്രയും തുക ആർക്കും നൽകിയിട്ടില്ല. അതേസമയം, ബാങ്ക് ജീവനക്കാർ ചില സ്വകാര്യവ്യക്തികളുമായി ഒത്തുകളിച്ച് ബാങ്കിലത്തെുന്ന പണം മറിച്ചുനൽകുന്നതായാണ് നാട്ടുകാരുടെ പരാതി. എന്നാൽ, ദിവസം ആറു ലക്ഷം രൂപ മാത്രമാണ് ലഭ്യമാവുന്നതെന്നും ഇത് ഇടപാടുകൾക്ക് എത്തുന്നവർക്ക് തികയാറില്‌ളെന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.

നാലുദിവസം കാത്തുനിന്നിട്ടും പണം ലഭിക്കാതിരുന്നവരാണ് ബാങ്ക് പൂട്ടിയിടുന്ന നടപടിയിലേക്ക് നീങ്ങിയത്. രണ്ടു ദിവസത്തെ ബാങ്ക് അവധിയും ഹർത്താലും കഴിഞ്ഞ് ബാങ്കുകളിൽ എത്തിയവരെകൊണ്ട് ചൊവ്വാഴ്ച ബാങ്കുകൾ തിങ്ങിനിറഞ്ഞു. എസ്.ബി.ഐ, എസ്.ബി.ടി തുടങ്ങിയ ബാങ്കുകളിൽ മാത്രമേ പണമുണ്ടായിരുന്നുള്ളൂ. ഈ ബാങ്കുകളുമായി ലിങ്ക് ചെയ്താണ് സ്വകാര്യ ബാങ്കുകൾക്ക് പണം കൈമാറിയിരുന്നത്. പണമിടപാടിൽ വന്ന മാറ്റത്തെ തുടർന്ന് പൊതുമേഖല ബാങ്കുകൾക്ക് സ്വന്തം നിലക്കുതന്നെ പണം കണ്ടത്തൊൻ കഴിയാതെവന്നതോടെ ചെറുബാങ്കുകൾക്ക് തീരെ പണം ലഭിക്കാതെയായി. എസ്.ബി.ടിയുമായി ലിങ്ക് ചെയ്തതാണ് ഗ്രാമീൺ ബാങ്ക്. സിൻഡിക്കേറ്റ് ബാങ്കിന് സ്വന്തം ചെസ്റ്റ് ഉണ്ടെങ്കിലും പണം തിങ്കളാഴ്ചതന്നെ തീർന്നിരുന്നു. പണമിടപാടിൽ വന്ന മാറ്റമാണ് ബാങ്കുകളെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

നവംബർ 24 വരെ പഴയ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നതിന്റെ തിരക്കായിരുന്നു ബാങ്കുകളിൽ. ഇതോടെ നിക്ഷേപം പലമടങ്ങ് വർധിച്ചു. എന്നാൽ, ചൊവ്വാഴ്ച മുതൽ 90 ശതമാനം ഇടപാടുകളും പണം പിൻവലിക്കാനായിരുന്നുവെന്ന് എസ്.ബി.ടി മുഖ്യശാഖയിലെ അധികൃതർ പറഞ്ഞു. പെൻഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് എത്തിയവരായിരുന്നു ഏറെപേരും. ഇവിടെ 626 പേരാണ് ഇടപാടിന് വേണ്ടി ടോക്കൺ എടുത്തത്. വൈകീട്ട് മൂന്നരവരെ സമയം ഉണ്ടെങ്കിലും ഇടപാടുകാരുടെ തിരക്കും പണത്തിന്റെ കുറവും കാരണം ഒന്നരയോടെ ടോക്കൺ നൽകുന്നത് നിർത്തേണ്ടിവന്നു.

ടോക്കൺ തുടർന്നാൽ രാത്രി വൈകുവോളം ബാങ്ക് പ്രവർത്തിക്കേണ്ട അവസ്ഥയായിരുന്നു. ഇടപാടിന് എത്തിയ മിക്കവരും പിൻവലിക്കാവുന്ന പരമാവധി തുകയായ 24000 രൂപയുമായാണ് മടങ്ങിയത്. രണ്ടായിരം രൂപ മാത്രമാണ് ലഭ്യമായിരുന്നത്. ഇതര ബ്രാഞ്ചുകളിൽനിന്ന് തരപ്പെടുത്തിയാണ് ബാങ്കുകൾ ചൊവ്വാഴ്ച പ്രശ്‌നം തരണം ചെയ്തത്. ബുധനാഴ്ച റിസർവ് ബാങ്കിൽനിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകൾ. ഇത് ഉണ്ടായില്‌ളെങ്കിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാവും. വ്യാഴാഴ്ചയാണ് മിക്ക ബാങ്കുകൾക്കും ആർ.ബി.ഐയിൽനിന്ന് അവസാനമായി പണം ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ പെൻഷൻ, ശമ്പളം എന്നിവക്കായി പണത്തിന്റെ ആവശ്യം നാലിരട്ടി വർധിക്കും.

ദക്ഷിണ കേരളത്തിലെ ജില്ലകളിൽ വലിയ ബുദ്ധിമുട്ടില്ലാതെ പണം ലഭിക്കുന്നുണ്ടെങ്കിലും മലബാറിലാണ് ബാങ്കുകൾക്ക് പണത്തിന് വൻതോതിൽ ക്ഷാമം അനുഭവിക്കുന്നത്. മലബാറിന്റെ പല ഗ്രാമീണ മേഖലകളും ഇതോടെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്.ഇവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾവരെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. വ്യാപാരികൾ മുതൽ ഓട്ടോറിക്ഷക്കാർവരെയുള്ളവർക്ക് വരുമാനം നേർപകുതിയായി കുറഞ്ഞിട്ടുണ്ട്.ഭൂമി കച്ചവടം അടക്കമുള്ള ഒരുകാര്യങ്ങളും ഇപ്പോൾ നടക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP