Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ മൃതദേഹം തലയിൽ ചുമന്നു നടന്ന ഇന്ത്യക്കാരന്റെ ദുഃഖം മാറാൻ ബഹ്‌റിൻ രാജാവ് നൽകിയ പണം തുടക്കമായി; അനേകർ കരുണ ചൊരിഞ്ഞപ്പോൾ ഞൊടിയിടയിൽ ലക്ഷാധിപതിയായ മാജി വീണ്ടും വിവാഹിതനുമായി; രണ്ടാനമ്മയെ ഭയന്ന് വീട്ടിൽ പോകാനാകാതെ ഹോസ്റ്റലിൽ തന്നെ ജീവിതം തള്ളിനീക്കി പെൺമക്കൾ

ഭാര്യയുടെ മൃതദേഹം തലയിൽ ചുമന്നു നടന്ന ഇന്ത്യക്കാരന്റെ ദുഃഖം മാറാൻ ബഹ്‌റിൻ രാജാവ് നൽകിയ പണം തുടക്കമായി; അനേകർ കരുണ ചൊരിഞ്ഞപ്പോൾ ഞൊടിയിടയിൽ ലക്ഷാധിപതിയായ മാജി വീണ്ടും വിവാഹിതനുമായി; രണ്ടാനമ്മയെ ഭയന്ന് വീട്ടിൽ പോകാനാകാതെ ഹോസ്റ്റലിൽ തന്നെ ജീവിതം തള്ളിനീക്കി പെൺമക്കൾ

മറുനാടൻ മലയാളി ഡെസ്‌ക്‌

ഭുവനേശ്വർ: ഭാര്യയുടെ മൃതദേഹം ചുമലേറ്റിക്കൊണ്ടുള്ള ദാനാ മാജിയെന്ന ഒഡീഷക്കാരന്റെ യാത്ര അത്ര പെട്ടന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ കാഴ്ചയായിരുന്നു അത്. ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതുകൊണ്ടാണ് മാജിക്ക് ഭാര്യ അമാംഗയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകൾ നടക്കേണ്ടി വന്നത്. ഒപ്പം കണ്ണീരൊലിപ്പിച്ച് അയാളുടെ കൗമാരക്കാരിയായ മകളുമുണ്ടായിരുന്നു.

മാജിയുടെ നിസ്സംഗത നിറഞ്ഞ മുഖം രാജ്യത്തെ സ്ഥിതിസമത്വത്തെ കുറിച്ചുള്ള ചർച്ചകൾക്കും വഴിവച്ചു. എന്നാൽ ഒരു വർഷത്തിനിപ്പുറം മാജിയുടെ ജീവിതം ആകെ മാറി. ഇന്ന് മാജി പഴയ മാജയല്ല. ലക്ഷാധിപതിയാണ്. മാഞ്ചിയുടെ ദൈന്യത അറിഞ്ഞ് നിരവധിയാളുകളാണ് സഹായഹസ്തം നീട്ടിയത്. ബഹറിൻ പ്രധാനമന്ത്രിയായ ഖലീഫ ബിൻഡ സൽമാൻ അൽ ഖലീഫ ഒമ്പതുലക്ഷം രൂപയാണ് മാജിക്ക് സമ്മാനിച്ചത്. ഇത്തരത്തിൽ രാജ്യത്തിനത്തും പുറത്തും നിന്നുമായി 37 ലക്ഷത്തിലധികം രൂപയാണ് മാജിക്ക് ലഭിച്ചത്. ആ പണമാണ് മാജിയെ ലക്ഷാധിപതിയാക്കിയത്. കാലാഹണ്ഡിയിൽനിന്ന് മാജി താമസം മാറി. ഇപ്പോൾ മെൽഘാരയിലാണ് താമസം.

ആദ്യഭാര്യയുടെ മരണത്തെ തുടർന്നാണ് അമാംഗയെ മാജി വിവാഹം കഴിക്കുന്നത്. ക്ഷയരോഗിയായിരുന്നു അമാംഗ. രോഗം മൂർഛിച്ചതിനെ തുടർന്നാണ് ഭവാനിപട്‌നയിലെ ജില്ലാ ആശുപചത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് അമാംഗ മരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടു പോകാൻ സൗകര്യങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് തുണിയിൽ പൊതിഞ്ഞുകെട്ടി ചുമലേറ്റി മാജി നടക്കുകയായിരുന്നു.

ഇന്ദിരാ ആവാസ് യോജനയിലൂടെ മാജിക്ക് സർക്കാർ വീട് അനുവദിച്ചു നൽകി. അവിടെയാണ് ഇപ്പോൾ താമസം. അമാംഗയുടെ മരണശേഷം റായഗഡ സ്വദേശിനിയായ അൽമതി ദേവിയെന്ന 34 കാരിയെ മാജി വിവാഹം കഴിച്ചു. കുറച്ചു മാസങ്ങൾക്കു മുമ്പായിരുന്നു വിവാഹം. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിയാളുകളാണ് മാജിക്ക് സഹായവുമായെത്തിയത്. സുലഭ് ഇന്റർനാഷണലും മാജിക്ക് സഹായം നൽകിയിരുന്നു.

മാജിയുടെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ വന്നെങ്കിലും അയാളുടെ മക്കളുടെ ജീവിതത്തിലെ മാറ്റങ്ങൾ അത്ര സന്തോഷകരമല്ല. ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിലാണ് മാഞ്ചിയുടെ മൂന്ന് പെൺമക്കൾ- ചാന്ദ്‌നി, പ്രമീള, സോനെയി എന്നിവർ പഠിക്കുന്നത്. തലസ്ഥാന നഗരത്തിൽ പഠിക്കാൻ അവസരം ലഭിക്കുമ്പോഴും അമ്മയുടെ നഷ്ടം വരുത്തിയ ദുഃഖത്തെ അതിജീവിക്കാൻ ഈ പെൺകുട്ടികൾക്കു കഴിഞ്ഞിട്ടില്ല.

മാത്രമല്ല അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. അച്ഛൻ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാൻ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലെന്നും മൂത്ത മകൾ ചാന്ദ്‌നി പറയുന്നു.

ഇക്കഴിഞ്ഞ അവധിക്ക് ചാന്ദ്‌നി വീട്ടിൽ പോകാതെ ഹോസ്റ്റലിൽ കഴിച്ചുകൂട്ടി. അനിയത്തിമാരായ പ്രമീളയും സോനെയിയും പോയിരുന്നു. പക്ഷെ രണ്ടാനമ്മയുമായി ഒത്തുപോകാൻ കഴിയാതെ വന്നതോടെ അച്ഛൻ തങ്ങളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെന്ന് ഇവർ പറയുന്നു. സ്‌കൂളിൽ ഒരുപാട് സുഹൃത്തുക്കൾ ഉള്ളതാണ് ഇപ്പോൾ ഞങ്ങളുടെ സന്തോഷം മാജിയുടെ മക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP