Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവുമായി പ്രേമത്തിലാണെന്ന വിവരം പറഞ്ഞപ്പോൾ മാതാവിന്റെ ശകാര വർഷം; ഒടുവിൽ സഹികെട്ടുവെന്ന് പറഞ്ഞ് പരാതിയുമായി 22കാരി പൊലീസ് സ്‌റ്റേഷനിൽ; കാമുകനെയും വിളിച്ചു വരുത്തി താൽക്കാലിക ഒത്തു തീർപ്പുണ്ടാക്കി മൂവാറ്റുപുഴ പൊലീസും

യുവാവുമായി പ്രേമത്തിലാണെന്ന വിവരം പറഞ്ഞപ്പോൾ മാതാവിന്റെ ശകാര വർഷം; ഒടുവിൽ സഹികെട്ടുവെന്ന് പറഞ്ഞ് പരാതിയുമായി 22കാരി പൊലീസ് സ്‌റ്റേഷനിൽ; കാമുകനെയും വിളിച്ചു വരുത്തി താൽക്കാലിക ഒത്തു തീർപ്പുണ്ടാക്കി മൂവാറ്റുപുഴ പൊലീസും

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: യുവാവുമായി പ്രേമത്തിലായ വിവരം മാതാവിനോട് പറഞ്ഞപ്പോൾ ശക്തമായ എതിർപ്പും ശകാരവും. നീ വിഷം കഴിച്ച് മരിച്ചാലും വേണ്ടില്ലെന്ന് പറഞ്ഞ് മാതാവിന്റെ പരിഭവവും പൊട്ടിത്തെറിക്കലും. ഒടുവിൽ മാതാവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ. സഹികെട്ടാണ് പരാതിയെന്നും അടിയന്തരമായി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊലീസിന് പരാതി.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസിലാണ് 22കാരിയായ യുവതിയുടേതായി ഒരു പരാതി ലഭിച്ചത്. സംഗതി വെറുമൊരു പരാതിയല്ലെന്നും സംഭവം ഗൗരവമാണെന്ന് കണ്ട് മാതാവിനെയും മകളെയും വിളിച്ചുവരുത്തി വിഷയം ഒത്തുതീർപ്പാക്കുന്നതിനുള്ള പൊലീസ് നീക്കം ഒരുപരിധി വരെ വിജയിച്ചതായിട്ടാണ് ലഭ്യമായ വിവരം.

വിദേശത്തുള്ള ഭർത്താവ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു മാതാവിന്റെ നിലപാട്. മാതാവിന്റെ കൂടെ മടങ്ങാൻ വിസമ്മതിച്ച പെൺകുട്ടി മുത്തച്ഛനൊപ്പം തറവാട്ട് വീട്ടിലാണിപ്പോൾ താമസം. ബന്ധുകൂടിയായ മകളുടെ കാമുകനെ കാണാൻ ഭംഗിയില്ലെന്നും കാര്യമായ പഠിപ്പോ സാമ്പത്തീക വരുമാനമോ ഇയാൾക്ക് ഇല്ലന്നുമായിരുന്നു മാതാവിന്റെ വാദം.

കാമുകനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചപ്പോൾ പൊലീസിനും ഇക്കാര്യം ഏറെക്കുറെ വ്യക്തമായി. കല്യാണക്കാര്യം എടുത്തിട്ടപ്പോൾ തനിക്ക് രണ്ടുവർഷം നീളുന്ന ഒരു കോഴസ് ചെയ്യാനുണ്ടെന്നും പറഞ്ഞ് തൽക്കാലം ഇയാൾ തലയൂരുകയും ചെയ്തു.

ഇത്രയുമായപ്പോൾ പെൺകുട്ടിയുടെ പിതാവ് നാട്ടിലെത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന ധാരണയിൽ പൊലീസ് ഇരുകൂട്ടരെയും പറഞ്ഞയച്ചു. എംബിഎ വിദ്യാർത്ഥിനിയും മൂവാറ്റുപുഴ സ്വദേശിനിയുമായ പരാതിക്കാരിക്ക് ചേച്ചിയും അനുജത്തിയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP