Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാവൂദിന്റെ പിന്നാലെ സർവശക്തിയും എടുത്ത് ഇന്ത്യ നടക്കാൻ തുടങ്ങിയിട്ട് 23 വർഷം; ദുബായിലും പാക്കിസ്ഥാനിലുമായി മാറി മാറി കഴിയുന്നു എന്നതും വ്യക്തം; എന്നിട്ടും ലോകം എമ്പാടുമായി ശതകോടികൾ നിക്ഷേപം നടത്തി അധോലോക നായകൻ വളരുന്നത് എങ്ങനെ?

ദാവൂദിന്റെ പിന്നാലെ സർവശക്തിയും എടുത്ത് ഇന്ത്യ നടക്കാൻ തുടങ്ങിയിട്ട് 23 വർഷം; ദുബായിലും പാക്കിസ്ഥാനിലുമായി മാറി മാറി കഴിയുന്നു എന്നതും വ്യക്തം; എന്നിട്ടും ലോകം എമ്പാടുമായി ശതകോടികൾ നിക്ഷേപം നടത്തി അധോലോക നായകൻ വളരുന്നത് എങ്ങനെ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ തേടുന്ന ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. 23 വർഷമായി ഇന്ത്യയിലെ എല്ലാ ഏജൻസികളും ദാവൂദിന്റെ പിന്നാലെയാണ്. ദാവൂദിന്റെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും പാസ്‌പോർട്ട് വിവരങ്ങളും വസ്തുവകകളെക്കുറിച്ചുള്ള വിശദാംശങ്ങളുമെല്ലാം ശേഖരിച്ചുവെങ്കിലും അധോലോക നായകന്റെ പ്രവർത്തനം നിയന്ത്രിക്കാനോ അയാളെ നിയമത്തിന് മുന്നിൽക്കൊണ്ടുവരാനോ ഇന്നും ഇന്ത്യക്കായിട്ടില്ല.

പാക്കിസ്ഥാനാണ് ദാവൂദിന് താവളം ഒരുക്കി നൽകുന്നതെന്നതിന്റെ സർവ രേഖകളും ഇന്ത്യയുടെ പക്കലുണ്ട്. പാക്കിസ്ഥാനിലും ദുബായിലുമായി നിർബാധം ദാവൂദ് തന്റെ താമസം തുടരുകയും ചെയ്യുന്നു. റോ, ഐബി, സിബിഐ, എൻഐഎ തുടങ്ങിയ ഏജൻസികളും ഡൽഹിയിലെയും മുംബൈയിലെയും പൊലീസും കിണഞ്ഞു ശ്രമിച്ചിട്ടും ദാവൂദിനെ തൊടാനായിട്ടില്ല.

കഴിഞ്ഞ 10 വർഷത്തിനിടെ പാക്കിസ്ഥാന് പുറത്തേയ്ക്ക് ദാവൂദ അധികം യാത്ര ചെയ്തിട്ടില്ലെന്നാണ് വിശ്വസ്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. ദാവൂദിന് ബ്രിട്ടനിലും വസ്തുവകകൾ ഉണ്ടെന്ന് 90-കളിൽത്തന്നെ സിബിഐ കണ്ടെത്തിയിരുന്നു. ഹാംപ്സ്റ്റഡിൽ വലിയൊരു ബംഗ്ലാവാണ് ദാവൂദിനുള്ളത്.

എന്നാൽ ദാവൂദിന്റെ വിദേശത്തെ നിക്ഷേപത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത് അടുത്തിടെ മാത്രമാണ്. മൊറോക്കോയിലും സെപെയിനിലും യു.എ.ഇയിലും സിംഗപ്പുരിലും തായ്‌ലൻഡിലും സൈപ്രസിലും തുർക്കിയിലും ബ്രിട്ടനിലും ദാവൂദിന് വസ്തുവകകളുണ്ട്. ഇതിൽ ചിലത് അടുത്തുതന്നെ കണ്ടുകെട്ടുമെന്നും റിപ്പോർട്ടുണ്ട്.

ദാവൂദിന്റെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഇന്ത്യ. അങ്ങനെ ചെയ്യുന്നതുവഴി പ്രവർത്തനം മന്ദീഭവിപ്പിക്കാനും ദാവൂദിനെ പുകച്ച് പുറത്തുചാടിക്കാനും സാധിക്കുമെന്ന് അധികൃതർ കരുതുന്നു. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം പാക് അധികൃതർ അംഗീകരിക്കുന്നില്ലെങ്കിലും ഐക്യരാഷ്ട്ര സഭ അത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത് നൽകിയ ദാവൂദിന്റെ ഒമ്പത് മേൽവിലാസങ്ങളിൽ ആറെണ്ണം ശരിയാണെന്ന് യുഎൻ വ്യക്തമാക്കി. ആഗോള തീവ്രവാദിയായി ദാവൂദിനെ പ്രഖ്യാപിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദാവൂദിനെതിരെ ഇന്റർപോളും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ട് വർഷങ്ങളായി. ഐഎസ്‌ന്റെയും അൽ ഖ്വെയ്ദയുടെയും നേതാക്കളായ അയ്മൻ അൽ സവാഹരി, അബു ബക്കർ അൽ ബാഗ്ദാദി തുടങ്ങിയ കൊടുംഭീകരന്മാർക്കൊപ്പമാണ് ദാവൂദിന്റെ പേരും ഐക്യരാഷ്ട്ര സഭ പരിഗണിക്കുന്നത്.

വിവിധ പേരുകളിലാണ് ദാവൂദ് ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. ദാവൂദ് ഇബ്രാഹിം എന്നതിന് പുറമെ, ഷെയ്ഖ് ഇബ്രാഹിം, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ഖ് ഇബ്രാഹിം കസ്‌കർ, ദാവൂദ് ഇബ്രാഹിം മേമൻ, ദാവൂദ് സബ്രി, കസ്‌കർ ദാവൂദ് ഹസൻ, ഷെയ്ഖ് മുഹമ്മദ് ഇസ്മയിൽ അബ്ദുൾ റഹ്മാൻ, ദാവൂദ് ഹസൻ ഷെയ്ഖ് എന്നിവ അധോലോക നായകന്റെ വ്യാജപ്പേരുകളിൽ ചിലതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP