Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘടനാ റിപ്പോർട്ട് രണ്ട് ദിവസം മുമ്പേ കൈയിൽ കിട്ടി; ഇയാൾ കൊടുത്തത് എല്ലാം ശരിയായാണെന്ന ഇപിയുടെ അഭിനന്ദനവും പോസ്റ്റാക്കി ദീപക് ധർമ്മടം; മലപ്പുറത്ത് മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ; ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് മുൻ ദേശാഭിമാനിക്കാരനും; സിപിഎം പാർട്ടി കോൺഗ്രസിലെ അമൃതാ ലേഖകന്റെ അവകാശവാദം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

സംഘടനാ റിപ്പോർട്ട് രണ്ട് ദിവസം മുമ്പേ കൈയിൽ കിട്ടി; ഇയാൾ കൊടുത്തത് എല്ലാം ശരിയായാണെന്ന ഇപിയുടെ അഭിനന്ദനവും പോസ്റ്റാക്കി ദീപക് ധർമ്മടം; മലപ്പുറത്ത് മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ; ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് മുൻ ദേശാഭിമാനിക്കാരനും; സിപിഎം പാർട്ടി കോൺഗ്രസിലെ അമൃതാ ലേഖകന്റെ അവകാശവാദം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈദരബാദിലെ പാർട്ടി കോൺഗ്രസ് മാധ്യമ പ്രവർത്തകർക്കിടയിലും വാർത്ത ചോർത്തലിന്റെ ചർച്ച സജീവമാക്കുന്നു. അമൃതയിലെ ദീപക് ധർമ്മടത്തിന്റെ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചു. റിപ്പോർട്ടിങ് എല്ലാം മാധ്യമങ്ങളും ഉഷാറാക്കി. പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ടെൻഷൻ പിടിച്ച പണിയാണ്, ഉത്തരവാദിത്തബോധം ഉള്ള ഓരോ മാധ്യമ പ്രവർത്തകനും. വലിയ അവകാശ വാദങ്ങളിലെങ്കിലും ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്നു. സത്യം മാത്രം റിപ്പോർട്ട് ചെയ്തു അജണ്ടകൾ ഇല്ലാതെ, എല്ലാം പിന്നീട് ശരിയായിയെന്നായിരുന്നു ദീപക്കിന്റെ അവകാശവാദം. ഇതിനെതിരെ ട്രോളുകളും സജീവം. പാർട്ടി കോൺഗ്രസിൽ എല്ലാം അതീവരഹസ്യമാണ്. എന്നാൽ സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി എന്നും ദീപക് പറയുന്നു. 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചുവെന്നും എഴുതുന്നു ദീപക്. ഇതെല്ലാം പാർട്ടി കോൺഗ്രസിലെ രഹസ്യമെല്ലാം താൻ ചോർത്തിയെന്ന അവകാശ വാദമാണ്.

ബാക്കി മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തതെല്ലാം തെറ്റാണെന്നാണ് ദീപക് പറഞ്ഞുവച്ചത്. ഇതിനൊപ്പം തന്നെ ഇപി ജയരാജൻ പുകഴ്‌ത്തിയെന്നും എഴുതി. ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം പങ്കുവെച്ചു നിർത്താം. പാർട്ടി കോൺഗ്രസ് അവസാനസമയത്തു ഞങ്ങൾ മാധ്യമ പ്രവർത്തകർകിടയിലൂടെ നേതാക്കൾ നീങ്ങി പോകുമ്പോൾ പലരും ഞങ്ങൾ വർത്തകിട്ടാൻ ശ്രമിക്കുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എല്ലാവരോടുമായി പറഞ്ഞു ' നിങ്ങൾ എല്ലാവരും കൊടുക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്, ഉഷാറാകുന്നുണ്ട്. പക്ഷെ അകത്തെ കാര്യം കൃത്യമായി കൊടുത്തത് അമൃത മാത്രമാണ്. ഇയാൾ കൊടുത്തത് എല്ലാം ശരിയായി. എപ്പോൾ ബൽറാം നെടുങ്ങാടി ചോദിച്ചു ജയരാജേട്ടാ നമ്മളൊക്കെ കൊടുത്തോ എന്ന്? ' നിങ്ങളൊക്കെ കൊടുത്തതിനെക്കാൾ അകത്തു നടന്നതും നടക്കുന്നതും കൊടുത്തത് ദീപക്കാണ് , ഇയാൾ കൊടുത്ത് എല്ലാം ശരിയാവുകയാണ്. -ഇങ്ങനെ തന്നെ ജയരാജൻ അഭിനന്ദിച്ചുവെന്നാണ് ദീപക് എഴുതുന്നത്.

ഇതിനെതിരെ അതിരൂക്ഷ വിമർശനവുമായി മാതൃഭൂമിയിലെ രാധാകൃഷ്ണൻ പട്ടന്നൂർ രംഗത്ത് വന്നു. വ്യഭിചരിച്ചതും വാർത്ത ചോർത്തിയെടുത്തതും പരസ്യമായി പറഞ്ഞു നടക്കരുത്. അതൊരു വിശ്വാസ വഞ്ചന കൂടിയാണ്. നമ്മൾ ആരോടും പറയില്ലെന്ന് കരുതിയായിരിക്കും ഇത്തരത്തിൽ അവർ വഴങ്ങുത്. മലപ്പുറം സമ്മേളനത്തിൽ മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ. ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് തോന്നുന്നു.... ഇതൊന്നും നമ്മൾ വർഷങ്ങളായി തുടരുന്ന സൗഹൃദത്തിന് ഒരു കോട്ടവും വരുത്തില്ല. -ഇങ്ങനെയാണ് രാധാകൃഷ്ണൻ പട്ടന്നൂർ എഴുതുന്നത്. ഇങ്ങനെ ചർച്ച പൊടി പൊടിക്കുകയാണ്. പണ്ട് ദേശാഭിമാനിയിലായിരുന്നു രാധാകൃഷ്ണൻ പട്ടന്നൂർ. മലപ്പുറം സമ്മേളനത്തിലെ വാർത്താ ചോർത്തൽ വിവാദത്തിൽ ജോലി പോയി. ഇക്കാര്യങ്ങളും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് രാഷ്ട്രീയ മാനവും ഏറെയാണ്.

ഇതിനിടെ ദീപക്കിന് സിപിഎം നേതൃത്വത്തിലുള്ള സ്വാധീനവും ചർച്ചയാവുകയാണ്. സിപിഎം രഹസ്യങ്ങൾ ചോർത്തിയെന്ന് പറയുന്ന ദീപക്കിനെതിരെ രാജ്യ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. 2013ലെ ഡിഫൻസ് റിപ്പോർട്ടിങ് കോഴ്‌സിന് വ്യാജ ബിരുധ സർച്ചിഫിക്കറ്റുമായി ദീപക് പോയിരുന്നു. ഇത് സൈനിക രഹസ്യങ്ങൾ ചോർത്താനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമൃതാ ടിവിയിലെ ചിലരും പ്രതിസ്ഥാനത്ത് വന്നു. പക്ഷേ സ്വാധീനം ഉപയോഗിച്ച് ഈ കേസെല്ലാം അട്ടിമറിച്ചു. ഇതിന് ശേഷം പാസ് പോർട്ട് എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസും വന്നു. അന്ന് കുറ്റസമ്മതം നടത്തി പിഴ അടയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് എടുത്ത കേസ് ഉന്നത തലത്തിലെ ഇടപെടലോടെ അട്ടിമറിച്ചു. ഇതിന് പിന്നിൽ സിപിഎം നേതൃത്വമാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഇതെല്ലാം ശരിവയ്ക്കും വിധമാണ് പാർട്ടി കോൺഗ്രസിൽ തനിക്ക് വിവരങ്ങൾ ചോർത്തി നൽകാൻ പോന്ന വ്യക്തികളുണ്ടെന്ന ദീപക്കിന്റെ കുറ്റസമ്മതം. ധർമ്മടം പൊലീസിൽ ഇപ്പോഴും ദീപക്കിനെതിരായ പരാതിയുണ്ട്. എന്നാൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. അതിനിടെ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയെ തെറ്റിധരിപ്പിച്ച് പുതിയ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയെന്നും സൂചനയുണ്ട്. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പരാതി ഉയർന്നത്. എന്നാൽ ഇടത് നേതൃത്വത്തിന്റെ പിന്തുണയോടെ എല്ലാം തേച്ചു മാച്ചു കളഞ്ഞു. കേസ് അട്ടിമറിക്കാനായി ഹൈക്കോടതിയിൽ വാദിക്കാനെത്തിയത് ബിജെപി നേതാവുമായിരുന്നു. ഇങ്ങനെ എല്ലാ പാർട്ടിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ദീപക്.

ഈ സാഹചര്യത്തിലാണ് ട്രോളുകൾ സജീവമാകുന്നത്. ദീപക് പത്താംക്ലാസ് മാത്രമേ പാസായിട്ടുള്ളൂവെന്നാണ് ആക്ഷേപം. എന്നാൽ ദീപക് പ്രവർത്തക ഗവേഷണ സ്ഥാപനമായി പ്രസ് അക്കാദമിയിൽ അംഗമാണ്. പിണറായി സർക്കാരാണ് നിയോഗിച്ചത്. ഇതിനൊപ്പം അക്രഡിറ്റേഷൻ കമ്മറ്റിയിലും ഉണ്ട്. അമൃതാ ടിവിയിലെ സിഒഒ ജയകേഷ് അടക്കമുള്ളവരുടെ ഒത്താശയിലാണ് ഈ സ്ഥാനങ്ങൾ സംഘടിപ്പിച്ചത്. അത്തരമൊരു വ്യക്തിയാണ് പാർട്ടി കോൺഗ്രസിലെ രേഖകൾ ചോർത്തിയെന്ന വാദവുമായി രംഗത്ത് വരുന്നതും.

ദീപക് ധർമ്മടത്തിന്റെ പോസ്റ്റ് ഇങ്ങനെ

Hydrabad party congress reporting days
സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചു. റിപ്പോർട്ടിങ് എല്ലാം മാധ്യമങ്ങളും ഉഷാറാക്കി. പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ടെൻഷൻ പിടിച്ച പണിയാണ്, ഉത്തരവാദിത്തബോധം ഉള്ള ഓരോ മാധ്യമ പ്രവർത്തകനും. വലിയ അവകാശ വാദങ്ങളിലെങ്കിലും ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്നു. സത്യം മാത്രം റിപ്പോർട്ട് ചെയ്തു അജണ്ടകൾ ഇല്ലാതെ, എല്ലാം പിന്നീട് ശരിയായി.

1 സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി. 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചു. അതും ആലോചനകൾക്കു ശേഷം മാത്രം. റിപ്പോർട് കോപ്പി എന്റെ കൈയിൽ ഉണ്ടെന്നറിഞ്ഞ ഒരു മനോരമ ലേഖകൻ പറഞ്ഞു ' ചേട്ടൻൻ ഇതും കൈയിൽ വെച്ച് പൊട്ടൻ കളിക്കുകയായിരുന്നല്ലേ... റിപ്പോർട്ട് ഒന്ന് തൊട്ടോട്ടെ എന്ന് പറഞ്ഞു തൊട്ടുനോക്കിയവരുണ്ട്.എന്നും സെല്ഫി എടുക്കട്ടേ എന്നും പിന്നീട് ചോദിച്ചവരുമുണ്ട്. വിനയത്തോടെ NO.. പറഞ്ഞു.

2. കേരളത്തിന്റെ ഗ്രുപ്പു ചർച്ച ബ്രേക്ക് ചെയ്തു തുടങ്ങി.
പിന്നെ പ്രതിനിധി ചർച്ച എല്ലാം കൃത്യമായി കൊടുത്തു. നയരേഖയിൽ മധ്യപ്രദേശ് മുതൽ വിവിധ സംസ്ഥാനങ്ങൾ രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടതും അപ്പപ്പോൾ കൊടുത്തു. (ആവശ്യം നടക്കില്ലെന്നും )

3 നയരേഖ യിൽ വേട്ടെടുപ്പെന്നു ന്യൂസ് ചാനലുകൾ പറയുമ്പോൾ. വോട്ടെടുപ്പില്ലെന്നും പിബി യിൽ സമവായമെന്നും ബ്രേക്ക് ചെയ്തു.

4 CC പുതിയ അംഗങ്ങളുടെ പാനൽ പട്ടിക ആദ്യം കിട്ടി. എല്ലാവർക്കും അതുകൊടുക്കുകയും ചെയ്തു.
5 യെച്ചൂരിക്കെതിരെ വോട്ടെടുപ്പോട് വേണമെന്നു പറഞ്ഞു പുതിയ സിസി യിൽ ആവശ്യം ഉന്നയിച്ചത് ആരെന്നതാണ് അവസാനമായി ബ്രേക്ക് ചെയ്തത്. ഹേമലത ടീം മണിക്ക്‌സർക്കാർ ജനറൽ സെക്രട്ടറി ആകണമെന്ന് ആവശ്യപ്പെട്ടു വോട്ട് എടുപ്പിനു വന്നതായിരുന്നു സി സി രഹസ്യമാക്കി വച്ചതു ആദ്യം ബ്രേക്ക് ചെയ്യാനായി . ഇത് പിന്നീട് എല്ലാവരും ബ്രേക്ക് ചെയ്തു.

6 വീണ്ടും തിരഞ്ഞെടുക്കപ്പട്ട ജനറൽ സെക്രെട്ടറി സീതാറം യെച്ചൂരിയുടെ one to one interview രണ്ടാമത് കിട്ടി. ആദ്യം കൊടുത്തത് കൂടുതൽ ഭാഷകളിൽ പോകുന്ന ഏറ്റവും വലിയ നെറ്റ്‌വർക്ക് news18 നാണുതാനും. യെച്ചൂരിയുടെ വലിയ മനസ്സിന് നന്ദി.

7 ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം പങ്കുവെച്ചു നിർത്താം. പാർട്ടി കോൺഗ്രസ് അവസാനസമയത്തു ഞങ്ങൾ മാധ്യമ പ്രവർത്തകർകിടയിലൂടെ നേതാക്കൾ നീങ്ങി പോകുമ്പോൾ പലരും ഞങ്ങൾ വർത്തകിട്ടാൻ ശ്രമിക്കുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എല്ലാവരോടുമായി പറഞ്ഞു ' നിങ്ങൾ എല്ലാവരും കൊടുക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്, ഉഷാറാകുന്നുണ്ട്. പക്ഷെ അകത്തെ കാര്യം കൃത്യമായി കൊടുത്തത് അമൃത മാത്രമാണ്. ഇയാൾ കൊടുത്തത് എല്ലാം ശരിയായി. എപ്പോൾ ബൽറാം നെടുങ്ങാടി ചോദിച്ചു ജയരാജേട്ടാ നമ്മളൊക്കെ കൊടുത്തോ എന്ന്? ' നിങ്ങളൊക്കെ കൊടുത്തതിനെക്കാൾ അകത്തു നടന്നതും നടക്കുന്നതും കൊടുത്തത് ദീപക്കാണ് , ഇയാൾ കൊടുത്ത് എല്ലാം ശരിയാവുകയാണ്. .. '
നന്ദി നല്ലവാക്കുകൾക്കു നന്ദി.....
സഖാവ് യച്ചൂരിക്കും പുതുയ പി ബി, സി സി നേതാക്കൾക്കും അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.
ഞങ്ങൾ മാധ്യമപ്രവർത്തകർ പതിവുപോലെ കൂട്ടായ്മ പുതുക്കുന്ന അവസരം കൂടിയാണ് പാർട്ടി കോൺഗ്രസ് വർഷങ്ങൾക്കു ശേഷം പ്രിയ ഡൽഹി സുഹൃത്തുക്കൾ പ്രശാന്ത് രഘുവംശം prashanth raguvamsham, Dr ബാലു, ജോമി ശൈലേഷ് കല്ലായി പിന്നെ നമ്മുടെ കെ ബാലകൃഷ്ണൻ, വേണു, മണികണ്ഠൻ ( മാതൃഭൂമി ), സുജിത് നായർ (മനോരമ ) രാജേന്ദ്രൻ ( കൈരളി ) OC മോഹൻരാജ് (കൗമുദി ), സി കെ വിജയൻ, ശ്രീജിത്ത്(മാതൃഭൂ ന്യൂസ് ) സതീഷ് (ന്യൂസ് 18), സനൂപ്, സജീഷ് (മീഡിയ വണ് ), ശരത്ലാൽ, ജിനേഷ് ( മംഗളം )അങ്ങനെ പഴയ കുറെ സുഹൃത്തുക്കൾക്കൊപ്പം കുറച്ചു ദിവസം. കൊച്ചിഉള്ള ഷിബു ജോസഫ്, അബ്ജോദ്, എൻ കെ ഷിജു വും ഉണ്ടായിരുന്നു. നല്ല കുറച്ചു പുതിയ സുഹൃത്തുക്കളെ കിട്ടി. അനുപ് (മനോരമ ന്യൂസ് ) ബൽറാം നെടുങ്ങാടി (മാതൃഭൂമി ന്യൂസ് ) രണ്ടുപേരും ഭാവി വാഗ്ദാനങ്ങളാണ് സി പി എം റിപ്പോർട്ടിങ്ങിൽ എന്ന് തോനി.
കൂടുതൽ സ്റ്റാഫ് ഇല്ലാതെ എന്റെ കൂടെ ശക്തിയായി നിന്നതു സഹപ്രവർത്തകൻ ചന്ദ്രജോസ് ആണ്. ക്യാമറാമാൻ chandrajose ആദ്യമായാണ് പാർട്ടി കോൺഗ്രസിനു വന്നത് എന്നാലും ആളു ഉഷാറാക്കി.
ഹൈദരാബാദിലെ കരിമ്പു ജ്യൂസ് കാരനും സംഘടകർക്കും ഓട്ടോ ടാക്‌സി എല്ലാവർക്കും നന്ദി... ഇതിനു മുൻപ് രാമോജി ഫിലിം സിറ്റി ഇൻഡിവുഡ് ഫിലിം കാർണിവെൽ പരിപാടിയാണ് വന്നത്... ഹൈദ്രബാദ്‌നോട് ഇഷ്ടം. നന്ദി ഹൈദ്രബാദ്
Thank you all helped us @ Hydrabad

രാധാകൃഷ്ണൻ പട്ടന്നൂരിന്റെ പോസ്റ്റ് ചുവടെ

ദീപക് ധർമടത്തിനു ഒരു തുറന്ന കത്ത്
.........
പ്രിയ സുഹൃത്തേ,
മാധ്യമ പ്രവർത്തകർ തമ്മിൽ ഇത് പോലെ ഒരു സമൂഹ മാധ്യമത്തിൽ തുറന്ന കത്തെഴുതിയതായി ഞാൻ കണ്ടിട്ടില്ല. എല്ലാറ്റിനും വേണ്ടേ ഒരു തുടക്കം. ഇത് ഏതെങ്കിലും തരത്തിൽ ഒരു സദാചാര സംഹിതയുടെ ലംഘനം ആണോ എന്നും എനിക്കറിയില്ല.
സിപിഎം പാർട്ടി കൊണ്ഗ്രസ്സ് റിപ്പോർട്ട് ചെയ്യാൻ ഹൈദരാബാദിൽ പോയി വന്ന താങ്കൾ fb യിൽ ഇട്ട പോസ്റ്റ് വായിച്ചതാണ് ഇങ്ങിനെ ഒരു കത്തെഴുതാനുള്ള പ്രകോപനം. പാർട്ടി കോൺഗ്രസ്സുമായി ബന്ധപ്പെട്ട് ചേർന്ന എല്ലാ ഉന്നത തല യോഗങ്ങളുടെയും തീരുമാനം നിങ്ങൾ അപ്പപ്പോൾ അറിഞ്ഞു വെന്നും രേഖകൾ നേരത്തെ കിട്ടിയെന്നും പോസ്റ്റിൽ ഭള്ളു പറയുന്നുണ്ട്. അതെല്ലാം സത്യം തന്നെയാണെന്ന് എനിക്കും അറിയാം.
തലശ്ശേരിക്കടുത്ത ധർമടം ആർഎസ്എസ്സും സി പി എമ്മും നേർക്കുനേരെ നിന്ന് അങ്കം വെട്ടുന്നവരാണല്ലോ. അവിടുത്തെ ആർഎസ്എസ് മുൻ പ്രവർത്തകനും ജന്മഭുമി ലേഖകനുമായ താങ്കൾ ഇപ്പോൾ അമൃത ടീവി യിൽ ഉയർന്ന ചുമതല ഉള്ള ആളാണ്.


2008ൽ കോയമ്പത്തൂർ പാർട്ടി കോൺഗ്രസ്സ് റിപ്പോർട്ട് ചെയ്യാൻ അപ്പോൾ മാതൃഭൂമി ഡൽഹി ലേഖനായ ഞാനും ഉണ്ടായിരു ന്നല്ലോ. പുതിയ പി ബി അംഗങ്ങളെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിന്റെ തീരുമാനം അകത്തുള്ള ഒരു പിബി അംഗം sms ആയി താങ്കൾക്ക് അയച്ചു കിട്ടിയത് ആവേശത്തോടെ ഞങ്ങളെയും കാണിച്ചിരുന്നല്ലോ. അടുത്തൂൺ പറ്റാൻ പാർട്ടി നിശ്ചയിച്ച പ്രായം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു. പിന്നെ രേഖകളും വിവരങ്ങളും കിട്ടാൻ എന്താ പ്രയാസം.ആശയ പരമായി പാർട്ടിയുടെ ശത്രു പക്ഷത്തുള്ള താങ്കളെപ്പോലെയുള്ളവരെ ഉപജാപങ്ങൾക്കായി നേതാക്കൾക്ക് ആവശ്യമുണ്ട് . ഞാനും താങ്കളുടെ പോസ്റ്റിൽ പറയുന്ന കെ. ബാലകൃഷ്ണനും ഒക്കെ ഇപ്പോൾ കളരിക്ക് പുറത്താണ്. മറ്റൊരാളാണ് ദേശാഭിമാനിയിലെ എക്കാലത്തെയും മികച്ച പത്ര പ്രവർത്തകനായിരുന്ന ജി. ശക്തിധരൻ. പാർട്ടി രഹസ്യം ചോർത്തി എന്നാണ് ഞങ്ങൾക്കെതിരെ ഉയർന്ന ആരോപണം. സി പി എം മലപ്പുറം സമ്മേളനത്തിൽ പത്രങ്ങളിൽ വന്ന ഒരു വാർത്ത ചോർത്തി നൽകി എന്നായിരുന്നു എനിക്ക് എതിരെ ഉയർന്ന ആരോപണം. ആ വാർത്ത ചോർത്തി നൽകിയ ആൾ ഇപ്പോഴും വലിയ ശമ്പളം പറ്റി മന്ത്രി മന്ദിരത്തിൽ കഴിയുന്നുണ്ട്. തെളിവെടുപ്പിൽ എനിക്ക് ഇക്കാര്യം പറയാമായിരുന്നു. ഞാനത് ചെയ്തില്ല. ഞാൻ തന്നെ ബലിയാടാവാൻ തീരുമാനിച്ചു.

പി. കരുണാകരനും എ കെ ബാലനും അടങ്ങുന്നതായിരുന്നു കമ്മീഷൻ. എന്നാൽ എന്റെ ചോര കാണാൻ ആഗ്രഹിക്കുന്ന ചിലർ എന്റെ സഹപ്രവർത്തകരായി ഉണ്ട് എന്ന് മനസ്സിലാക്കിയാണ് ഞാൻ ദേശാഭിമാനി വിട്ടത്. അത് ഉചിതമായ തീരുമാനം തന്നെയായിരുന്നു. എന്റെ കാര്യം പോകട്ടെ. കെ. കരുണാകരൻ മുഖ്യ മന്ത്രിയായിരിക്കെ കണ്ണൂരിൽ ടാഡ എന്ന കരിനിയമം പ്രഖ്യാപിക്കുകയും പാർട്ടി പ്രവർത്തകരെ വേട്ടയാടുകയും ചെയ്ത സമയത്ത് ദേശാഭിമാനി ആയുധമാക്കി അണികളെ സമര സജ്ജമാക്കിയതിൽ ബാലകൃഷ്ണന് നിർണായക പങ്കുണ്ട്.
ആ ബാലകൃഷ്ണൻ പാർട്ടിക്ക് പുറത്തും നേതാക്കളെ കൈമണി അടിച്ചും ഉപജാപങ്ങൾ നടത്തിയും കാക്കപിടിച്ചും ചന്തി ചൊറിഞ്ഞു കൊടുത്തും കഴിയുന്നവർ പാർട്ടിയിലും ഭരണത്തിലും പിടിപാടുള്ളവരും ക്ലിഫ് ഹൗസിന്റെ അടുക്കളവരെ കയറാൻ അധികാരമുള്ളവരും. മുഖ്യ മന്ത്രിയുടെയും കുടുമ്പത്തിന്റെയും കൂടെ എടുത്ത സെൽഫികൾ കാണാറുണ്ട്. അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളിൽ സീറ്റുറപ്പിക്കാൻ നേതാക്കൾക്ക് താങ്കളെപ്പോലുള്ള ഇടനിലക്കാർ വേണം. അതിന് പ്രത്യുപകാരമായി പാർട്ടി രേഖകളും പാർട്ടി രഹസ്യങ്ങളും പോരാത്തതിന് പ്രസ് അക്കാദമി അംഗത്വവും തന്നാൽ അധികമാവില്ല.
ഇതൊന്നും പറയാൻ തീരുമാനിച്ചതല്ല. താങ്കൾ പറയിപ്പിച്ചതാണ്. ഇനിയും വിവരങ്ങൾ ഉണ്ട്. അതെല്ലാം എന്നോടൊപ്പം മണ്ണടിയട്ടെ .

എല്ലാ പത്ര പ്രവർത്തകർക്കും ഇത്തരം സ്രോതസ്സുകൾ ഉണ്ടാവും. അതൊന്നും പറഞ്ഞു നടക്കരുത്. അത് മാധ്യമ പ്രവർത്തകർക്ക് ചേർന്നതല്ല. ജി ശക്തധരനും എനിക്കും ബാലകൃഷ്ണനും ഒക്കെ ഒരു പാട് പാർട്ടി കാര്യങ്ങൾ അറിയാം. ഏത് കമ്മിറ്റിയുടെയും വിവരവും കിട്ടും. അതൊന്നും എഴുതുകയോ പറയുകയോ ചെയ്യാറില്ല. അത് ഈ പാർട്ടിയെ അപകീർത്തിപ്പെ ടുത്തരുത് എന്ന് കരുതിയും പാർട്ടിയെ ഇപ്പോഴും സ്‌നേഹിക്കുന്നതുകൊണ്ടും തന്നെയാണ്.
വ്യഭിചരിച്ചതും വാർത്ത ചോർത്തിയെടുത്തതും പരസ്യമായി പറഞ്ഞു നടക്കരുത്. അതൊരു വിശ്വാസ വഞ്ചന കൂടിയാണ്. നമ്മൾ ആരോടും പറയില്ലെന്ന് കരുതിയായിരിക്കും ഇത്തരത്തിൽ അവർ വഴങ്ങുത്. മലപ്പുറം സമ്മേളനത്തിൽ മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ.
ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് തോന്നുന്നു....
ഇതൊന്നും നമ്മൾ വർഷങ്ങളായി തുടരുന്ന സൗഹൃദത്തിന് ഒരു കോട്ടവും വരുത്തില്ല.
സ്‌നേഹ പൂർവ്വം
Radhakrishnan pattanur

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP