Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്തു വിരുന്നെത്തുന്ന ദേശാടന പക്ഷികളെക്കുറിച്ചു വിവരശേഖരണം നടത്തുന്നു; പക്ഷികളുടെ ഉമിനീരും കാഷ്ഠവും രക്തവും ലാബ് പരിശോധന നടത്തും; വിപുലമായ വിവരശേഖരണം രാജ്യത്ത് ആദ്യം

സംസ്ഥാനത്തു വിരുന്നെത്തുന്ന ദേശാടന പക്ഷികളെക്കുറിച്ചു വിവരശേഖരണം നടത്തുന്നു; പക്ഷികളുടെ ഉമിനീരും കാഷ്ഠവും രക്തവും ലാബ് പരിശോധന നടത്തും; വിപുലമായ വിവരശേഖരണം രാജ്യത്ത് ആദ്യം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:സംസ്ഥാനത്തെ വനമേഖലകളിലും നാട്ടിൻപുറങ്ങളിലുമെത്തുന്ന ദേശാടന പക്ഷികളെ സംബന്ധിച്ചുള്ള സമൂല വിവരശേഖരണം നടത്തും. സംസ്ഥാന വനം വന്യജീവി വകുപ്പാണ് വിദഗ്ധരെ ഉൾക്കൊള്ളിച്ച് ഇത്തരത്തിലൊരു കർമ്മപദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

പ്രമുഖ പക്ഷിശാസ്ത്രജ്ഞൻ ഡോക്ടർ ആർ സുഗതന്റെ നേതൃത്വത്തിൽ പദ്ധതി നടത്തിപ്പിനായി ബേർഡ് മോണിറ്ററിങ് സെല്ലിനു രൂപം നൽകിയിട്ടുണ്ട്. ദേശാടകരായ പക്ഷികളുടെ രക്തം, ഉമിനീര്, കാഷ്ഠം എന്നിവ ശേഖരിച്ച് ലാബ് ടെസ്റ്റ് നടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണ് സെല്ലിന്റെ മുഖ്യലക്ഷ്യം.

രാജ്യത്ത് ഇത്തരത്തിലൊരു വിപുലമായ വിവരശേഖരണം ആദ്യമായിട്ടാണെന്നും ഇതിന്റെ ആദ്യഫലങ്ങൾ ലഭിക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നും ഡോക്ടർ ആർ സുഗതൻ പറഞ്ഞു. പക്ഷികൾ മൂലം രാജ്യത്തെത്തുന്ന രോഗങ്ങളെക്കുറിച്ച് മുൻകൂർ ധാരണ ലഭിക്കുന്നതിന് ഇത്തരം പരിശോധനകൾ സഹായകമാവുമെന്നും ഇതുവഴി രോഗപ്രതിരോധ നടപടികൾ ശക്തമാക്കാനും പകർച്ചവ്യാധികൾ ഫലപ്രദമായി തടയാനും കഴിയുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ബേർഡ് മോണിറ്ററിങ് സെല്ലിന്റെ കേന്ദ്ര ഓഫീസ് പ്രവർത്തനം ഭാഗീകമായി ആരംഭിച്ചിട്ടുണ്ട്. ഇവിടെ സജ്ജമാക്കുന്ന ലാബിൽ സാമ്പിളുകൾ സൂക്ഷിക്കുകയും പിന്നീട് ഇത് ആധുനീക സൗകര്യങ്ങളുള്ള ലാബിൽ പരിശോധനക്ക് വിധേയമാക്കുന്നതിനുമാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്.

പക്ഷികളുടെ ഇനങ്ങൾ, ആവാസ വ്യവസ്ഥ, ഇവനേരിടുന്ന അനുകൂലവും പ്രതികൂലവുമാവുന്ന ഘടകങ്ങൾ, വംശനാശം തുടങ്ങിയ വിഷയങ്ങളും ഈ പദ്ധതിയുടെ ഭാഗമായി പഠനവിധേയമാക്കും. സംസ്ഥാനത്ത് ദേശാടന പക്ഷികളുടെ സാന്നിദ്ധ്യമുള്ള 25 കേന്ദ്രങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടക്കുക. കൂടുതൽ ദേശാടകരെത്തുന്നതുമൂലമാണ് തട്ടേക്കാട് പക്ഷിസങ്കേതത്തെ മുഖ്യപഠനകേന്ദ്രമാക്കിയിട്ടുള്ളതെന്നും ഇവിടെ നിരീക്ഷണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി വിദഗ്ധരെ നിയമിക്കുമെന്നും ഇതിൽ ഒരു മൃഗഡോക്ടറും ഉൾപ്പെടുമെന്നും മറ്റിടങ്ങളിൽ ഡോക്ടർ സുഗതന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതാത് പ്രദേശങ്ങളിൽ പക്ഷിനിരീക്ഷണത്തിലും അനുബന്ധമേഖലകളിലും പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കിയായിരിക്കും സെല്ലിന്റെ പ്രവർത്തനമെന്നും അധികൃതർ സൂചിപ്പിച്ചു.

പക്ഷികളെ പിടികൂടി സാമ്പിളുകൾ ശേഖരിച്ചശേഷം കാലുകളിൽ പ്രത്യേകം തയ്യാറാക്കുന്ന റിംഗുകൾ ഇട്ടശേഷമായിരിക്കും മടക്കി അയക്കുകയെന്നും ഈ ഇനത്തിൽപ്പെട്ട പക്ഷിയെ തിരിച്ചറിയുന്നതിനാണ് കാലിൽ റിംഗുകൾ സ്ഥാപിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കമാക്കി.

2014-ൽ സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വനം വന്യജീവി വകുപ്പ് ഇത്തരത്തിലൊരു സർവ്വേയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. അന്ന് ആലപ്പുഴ ജില്ലയിൽ മാത്രം രോഗം പിടിപെട്ട ലക്ഷക്കണക്കിന് താറാവുകളെ ജീവനോടെ ചുട്ടുകൊന്നിരുന്നു. ഇതുമൂലമുണ്ടായ സാമ്പത്തീക ബാദ്ധ്യതകളിലും ദുരിതങ്ങളിൽ നിന്നും ഇവിടുത്തെ താറാവുകർഷകർ ഇനിയും മോചിതരായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP