Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവസ്വം ബോർഡിന്റെ ആർത്തി തീരുന്നില്ല: രാജകുടുംബാംഗം മരിച്ച പന്തളം ക്ഷേത്രം അടച്ചിടേണ്ടെന്നു നിർദ്ദേശം: എതിർപ്പുമായി രാജകുടുംബാംഗങ്ങൾ

ദേവസ്വം ബോർഡിന്റെ ആർത്തി തീരുന്നില്ല: രാജകുടുംബാംഗം മരിച്ച പന്തളം ക്ഷേത്രം അടച്ചിടേണ്ടെന്നു നിർദ്ദേശം: എതിർപ്പുമായി രാജകുടുംബാംഗങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ അയ്യപ്പക്ഷേത്രം, രാജകുടുംബാംഗങ്ങളുടെ നിര്യാണം മൂലം അടച്ചിടുന്നത് ദേവസ്വം ബോർഡ് നിർത്തലാക്കി.

രാജകുടുംബത്തിലെ ഏതെങ്കിലും ഒരു അംഗം മരണപ്പെട്ടാൽ ശബരിമല അയ്യപ്പനും അശുദ്ധിയുണ്ടായി എന്നാണ് വിശ്വാസം. ഇതേ തുടർന്ന് 11 ദിവസം ക്ഷേത്രം അടച്ചിടുമായിരുന്നു.

വർഷത്തിൽ ചുരുങ്ങിയത് രണ്ട് രാജകുടുംബാംഗങ്ങളെങ്കിലും പ്രായാധിക്യം മൂലം മരണപ്പെടാറുണ്ട്. ചിലപ്പോൾ മണ്ഡല-മകരവിളക്ക് കാലത്താണ് ഇത് സംഭവിക്കുക. തിരക്കേറിയ ഈ സമയത്ത് ക്ഷേത്രം അടച്ചിടുന്നത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താൻ ഈ തീരുമാനം എന്ന് പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ 14 നാണ് ബോർഡ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതു കൊട്ടാരത്തിൽ കിട്ടിയത് കഴിഞ്ഞ ദിവസമാണ്. 2014 നവംബർ 2,3 തീയതികളിൽ നടത്തിയ ദേവപ്രശ്‌നവിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ദേവസ്വം ബോർഡ് ഉത്തരവിൽ പറയുന്നത്. എന്നാൽ, പന്തളം കൊട്ടാരവും തന്ത്രിയുമായി ചേർന്ന് ആലോചിച്ച് തീരുമാനമെടുക്കണമെന്നാണ് പ്രശ്‌ന ചാർത്തിൽ നിർദേശിച്ചിരിക്കുന്നതെന്നും ഇതിന് വിരുദ്ധമാണ് ബോർഡിന്റെ പ്രവൃത്തിയെന്നും ചൂണ്ടിക്കാട്ടി കൊട്ടാരം വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമരാജ ബോർഡ് പ്രസിഡന്റിന് കത്തു നൽകി.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വേണ്ടി വാദിക്കുകയും ഉപവാസയജ്ഞം നടത്തുകയും ചെയ്ത ബോർഡ് ഇതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത് ഉചിതമല്ല എന്നും തമ്പുരാൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളിലും വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ബോർഡിനുള്ളതെന്ന് പറയുന്നു. വരുമാനം കിട്ടുമെങ്കിൽ ആചാരം ഒരു പ്രശ്‌നമല്ലെന്നതാണ് ബോർഡിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP