Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്വാമിയുടെ പൈപ്പ് മുറിച്ച ലേഡി പ്ലംബറെ'ന്നു തന്നെ ചിത്രീകരിച്ചത് ശത്രുക്കളുടെ പണിയെന്ന് ധന്യാ രാമൻ മറുനാടനോട്; സോഷ്യൽ മീഡിയയിലും ചില വെബ്സൈറ്റുകളിലും നടന്ന അപകീർത്തി പ്രചാരണത്തിനെതിരേ ഡിജിപിക്കു പരാതി നൽകി; ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയെ ചേർത്തുപിടിച്ച് ഉമ്മയെന്നും ധന്യ

'സ്വാമിയുടെ പൈപ്പ് മുറിച്ച ലേഡി പ്ലംബറെ'ന്നു തന്നെ ചിത്രീകരിച്ചത് ശത്രുക്കളുടെ പണിയെന്ന് ധന്യാ രാമൻ മറുനാടനോട്; സോഷ്യൽ മീഡിയയിലും ചില വെബ്സൈറ്റുകളിലും നടന്ന അപകീർത്തി പ്രചാരണത്തിനെതിരേ ഡിജിപിക്കു പരാതി നൽകി; ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയെ ചേർത്തുപിടിച്ച് ഉമ്മയെന്നും ധന്യ

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സന്യാസിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടേതെന്ന പേരിൽ സോഷ്യൽമീഡിയയിലും ചില വെബ്സൈറ്റുകൽുംളിലും പ്രചരിച്ചത് പ്രമുഖ ദളിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ധന്യാരാമന്റെ ചിത്രം.

തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ വേണ്ടി ശത്രുക്കൾ നടത്തിയ ശ്രമമാണ് ഇതെന്ന് ധന്യാ രാമൻ മറുനാടൻ മലയാളിയോടു പറഞ്ഞു. സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയെ മുഖ്യമന്ത്രി അടക്കമുള്ളവർ അഭിനന്ദിച്ചതിനു പിന്നാലെയാണ് ധന്യയെ അപകീർത്തിപ്പെടുത്തി ചിത്രം സോഷ്യൽ മീഡിയയിലും ചില വെബ്സൈറ്റുകളിലും വന്നത്.

തന്നോടുള്ള ശത്രുതകാരണം ഏതെങ്കിലും കേന്ദ്രത്തിലുള്ളവർ നടത്തുന്ന തരംതാഴ്ന്ന പണിയാണിതെന്നാണ് ധന്യ രാമന്റെ നിഗമനം. തന്റെ ചിത്രം തെറ്റിദ്ധാരണാ പരത്തുന്ന രീതിയിൽ തന്റെ ചിത്രങ്ങൾ പ്രചരിച്ചതിൽ കടുത്ത പ്രതിഷേധമാണ് ധന്യക്കുള്ളത്. തന്നെ മനഃപൂർവ്വം അക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിനും ഡിജിപി ടി.പി സെൻകുമാറിനും പരാതി നൽകിയിട്ടുണ്ട്. പരാതി വിശദമായി പരിശോധിച്ച ശേഷം ഹൈടെക് സെല്ലിന് കൈമാറിയതായാണ് തനിക്ക് ലഭിച്ച വിവരമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്കും ധന്യ രാമന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നു. ചില ഓൺലൈൻ പോർട്ടലുകളിലും ധന്യ രാമന്റെ ചിത്രം പ്രചരിച്ചിരുന്നു.തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല ധന്യയുടേത്. സംസ്ഥാനത്തുടീളം ആദിവാസിദളിതി മേഖലയിലുള്ളവരുടെ കഷ്ടതകൾ അധികാരികളുടെ മുൻപിലെത്തിക്കുന്നതിനും നടപടികളെത്തിക്കുന്നതിന് അവർ നിരന്തരം ശ്രമിച്ചിട്ടുണ്ട്.

തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ തന്റെ ചിത്രം പ്രചരിക്കുന്നതിനെതിരെ വലയ അമർഷമുണ്ടെന്നും അതിന്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അവർ പരാതി നൽകിയിരിക്കുന്നത്.സ്വാമിയുടെ പൈപ്പ് മുറിച്ച് ലേഡി പ്ലമ്പർഎന്ന പേരിലാണ് ധന്യയുടെ ചിത്രം വ്യാപകമായി പ്രചരിച്ചത്. നേരത്തെ പെൺകുട്ടിയെ പിന്തുണയ്ച്ച് അവർ രംഗതെത്തിയിരുന്നു. സാമൂഹിക രംഗത്ത് ഒരു പരിചയപ്പെടുത്തൽ വേണ്ട ആളല്ല ധന്യ രാമൻ എന്നിരിക്കെ ശത്രുത തന്നെയാണ് ഇത്തരം വ്യാജ പ്രചരണത്തിന് പിന്നിലെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ ധന്യക്ക് പിന്തുണയറിയിച്ച് നിരവധിപേർ രംഗതെത്തിയിട്ടുണ്ട്.

സംഭവത്തിന് ശേഷം പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ധന്യ രാമൻ ഫെയ്സ് ബുക്കിലും പോസ്റ്റിട്ടിരുന്നു. ഓരോ പെൺകുട്ടിയും നിന്നെപ്പെലെ ആത്മരക്ഷയ്ക്ക് പ്രതിരോധിക്കണമെന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു. പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച ദിവസം പെൺകുട്ടി അഭിനന്ദിച്ച് ധന്യ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.

7 വർഷമായി ഏൽക്കുന്ന പീഡനം . ഓരോ പ്രവശ്യവും ലിംഗം വെട്ടാൻ തയ്യാറായിരുന്നു . ഇന്നലെ അവളതു ചെയ്തു . ഇത്ര അഭിമാനത്തോടെ കരുത്തോടെ ഞാനൊരു പെണ്ണിനെ കണ്ടിട്ടില്ല . അമ്മയുടെ മുഖം കണ്ടപ്പോൾ അറിയാം കുനിഞ്ഞു ഇരിക്കുന്നു . അവൾ പറഞ്ഞതുകൊന്നാൽ അന്നേരം തീർന്നു അവൻ അനുഭവിക്കണം മരിക്കുവോളം . ഓരോ പെണ്ണും നിന്നെപ്പോലെ ആത്മരക്ഷയെ പ്രതിരോധിക്കണം . അവളെ ചേർത്തുപിടിച്ചൊരുമ്മ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP