Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭക്തിമാർഗം വിടാതെ കർമനിരതനായി ജനപ്രിയ നായകൻ; ലളിതവസ്ത്രധാരിയായി കാളിമലർകാവ് ക്ഷേത്രദർശനം; കാവ്യയ്‌ക്കൊപ്പം അച്ഛന്റെ കൈപിടിച്ച് മീനാക്ഷി; ക്ഷേത്രദർശനം കമ്മാരസംഭവത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി; കേസിന്റെ കെട്ടുപാടുകളിൽ നിന്ന് താൽക്കാലികമോചനമെങ്കിലും തേടുന്നത് പുതിയ നിയമവഴികൾ

ഭക്തിമാർഗം വിടാതെ കർമനിരതനായി ജനപ്രിയ നായകൻ; ലളിതവസ്ത്രധാരിയായി കാളിമലർകാവ് ക്ഷേത്രദർശനം; കാവ്യയ്‌ക്കൊപ്പം അച്ഛന്റെ കൈപിടിച്ച് മീനാക്ഷി; ക്ഷേത്രദർശനം കമ്മാരസംഭവത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി; കേസിന്റെ കെട്ടുപാടുകളിൽ നിന്ന് താൽക്കാലികമോചനമെങ്കിലും തേടുന്നത് പുതിയ നിയമവഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയിൽ മോചിതനായ ശേഷം നടൻ ദിലീപ് ഭക്തിയുടെ വഴിയിലാണ്. സിനിമകളിൽ സജീവമാകും മുമ്പ് തീർത്ഥാടനത്തിനാണ് അദ്ദേഹം ഏറെ സമയം ചെലവഴിച്ചത്.ശബരിമല ദർശനത്തിന് പിന്നാലെ ആലുവ എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലും പങ്കെടുത്തതോടെ ദിലീപ് ക്രിസ്തുമത വിശ്വാസിയായെന്ന തരത്തിലുള്ള പ്രചാരണവുമുണ്ടായി. ശബരിമല ദർശനത്തിന് പിന്നാലെയാണ് നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗിന് ദിലീപെത്തിയത്.

ചിത്രീകരണത്തിന് മുന്നോടിയായി ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലർക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി. കാവ്യമാധവനും, മീനാക്ഷിയുമാണ് ദിലീപിനൊപ്പമുണ്ടായിരുന്നത്.

ലാൽജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാൽജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിർമ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുൾപ്പെടെയുള്ള മുൻനിര താരങ്ങൾ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിർവഹിക്കുന്നത്. മുരളിഗോപി ചിത്രത്തിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാർത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തിൽ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്.

തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തിൽ ദിലീപും സിദ്ധാർത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. അടുത്ത വിഷുവിനായിരിക്കും കമ്മാരസംഭവം തിയേറ്ററുകളിലെത്തുക.

അതേസമയം നടിയെ ആക്രമിച്ച കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിക്കുന്നത്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ പറയുന്നു.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണ്.

തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി സന്ധ്യ നടത്തിയ കരുനീക്കമാണ് തന്നെ കേസിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തകരാറുകൾ ഏറെ സംഭവിച്ചിട്ടുണ്ട്. താൻ നൽകിയ പരാതിയിൽ അന്വേഷണം വേണം. ഇതാണ് ദിലീപിന്റെ ആവശ്യം. പൾസർ സുനിക്ക് പിന്നിലെ വ്യക്തികളെ പുറത്തു കൊണ്ടു വന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപിന്റെ നീക്കം. ഇതിനായി കോടതിയേയും ദിലീപ് സമീപിച്ചേക്കും. ഇതിന്റെ ആദ്യ പടിയായാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്തയച്ചത്.

12 പേജുള്ള കത്ത് രണ്ടാഴ്‌ച്ച മുൻപാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു.

ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് പറയുന്നുണ്ട്.ഒക്ടോബർ 18 നാണ് ദിലീപ് കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP