Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാവ്യയെ വിവാഹം ചെയ്താൽ ദുർനിമിത്തങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ജ്യോത്സ്യൻ കേസിൽ നിന്ന് തലയൂരാൻ നിർദ്ദേശിക്കുന്നത് വിവാഹമോചനമോ? സാങ്കേതികമായി പിരിഞ്ഞ ശേഷം പിന്നീട് വീണ്ടും ഒരുമിക്കാനുള്ള ജോതിഷ വിധയിൽ ഞെട്ടി ദിലീപ്; പുത്തൻ വിവാദവുമായി സിനിമാ മംഗളം

കാവ്യയെ വിവാഹം ചെയ്താൽ ദുർനിമിത്തങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ജ്യോത്സ്യൻ കേസിൽ നിന്ന് തലയൂരാൻ നിർദ്ദേശിക്കുന്നത് വിവാഹമോചനമോ? സാങ്കേതികമായി പിരിഞ്ഞ ശേഷം പിന്നീട് വീണ്ടും ഒരുമിക്കാനുള്ള ജോതിഷ വിധയിൽ ഞെട്ടി ദിലീപ്; പുത്തൻ വിവാദവുമായി സിനിമാ മംഗളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ സദാനന്ദന്റെ സമയമെന്ന ചിത്രം വിശ്വാസിയായ നായകന്റെ കഥയാണ് പറഞ്ഞത്. എന്തിനും ഏതിനും സമയവും കാലവുമെല്ലാം നോക്കുന്ന സദാനന്ദൻ. ഈ റേഷൻ കടക്കാരന്റെ ജീവത്തിന് സമാനമാണ് വിശ്വാസങ്ങളുടെ കാര്യത്തിൽ യഥാർത്ഥ ജീവിതത്തിൽ ദിലീപും പിന്തുടരുന്നത്. എന്തിനും ഏതിനും ദിലീപ് ജോതിഷരുടെ ഉപദേശം കേൾക്കാറുണ്ടത്രേ. വാസ്തു ശാസ്ത്രവും ജോതിഷവുമെല്ലാം ദിലീപിന് ഒരേ പോലെ പ്രീയപ്പെട്ടത്. ജയിൽ വാസത്തിന് ശേഷം വീട്ടിലെത്തിയ ദിലീപും സമയദോഷത്തെ തന്നെയാണ് പഴിച്ചത്. വീട്ടിലെത്തിയ ദിലീപ് വീണ്ടും ജ്യോൽസ്യനെ കണ്ടുവെന്നാണ് റിപ്പോർട്ട്. ദോഷം മാറാനുള്ള കാര്യങ്ങൾ തിരിക്കാനാണത്രേ. ഇതിൽ പുതിയ വിവാദം കാണുകയാണ് മംഗളം സിനിമ

വിശ്വാസികളെ സംബന്ധിച്ച് ഏതൊരു ചെറിയ കാര്യത്തിലും അത് പാലിച്ചേ മതിയാവൂ. വിവാഹത്തിന് നക്ഷത്രം, പൊരുത്തം, സമയം, എല്ലാം നോക്കുന്നവരാണ് ഭൂരിഭാഗവും. എല്ലാം നോക്കിയ ശേഷം വിവാഹിതരായവരിലും വിവാഹ തകർച്ച ഉണ്ടായിട്ടുണ്ട്. വ്യക്തികളാണ്. ഭാര്യാ ഭർത്താക്കന്മാരാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. കാവ്യാ മാധവനും ദിലീപ് വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ ഇരുവരുമായി അടുപ്പമുള്ള ജ്യോൽസ്യൻ ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ല. ചില ദുർനിമിത്തങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചു എന്നാണ് പറയപ്പെടുന്നത്. വിവാഹ ശേഷം ഉണ്ടായ സംഭവ വികാസങ്ങൾ ജ്യോൽസ്യന്റെ വാക്കുകൾ ശക്തിപകരുന്നതായി തോന്നു-ഇതാണ് മംഗളം സിനിമയിൽ എഴുതുന്നത്.

ദോഷത്തിന് പരിഹാരം തേടിയപ്പോൾ ഏറെ വേദനിപ്പിക്കുന്ന മറുപടിയാണ് ഉണ്ടായതെന്നും മംഗളം പറയുന്നു. ഇരുവരുടേയും വിവാഹ ജീവിതത്തിൽ ഒരു മോചനം അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചാൽ അത് ദിലീപിന് കേസിന് ഗുണം ചെയ്യുമെന്ന് ജ്യോത്സ്യൻ ഉപദേശിച്ചുവെന്നാണ് മംഗളം സിനിമ പറയുന്നത്. കേസിൽ ദിലീപ് രക്ഷപ്പെട്ടുവരുമ്പോൾ വീണ്ടും ഇരുവർക്കും വിവാഹിതരായി ഒരുമിച്ച് ജീവിക്കാമെന്നും ജ്യോൽസ്യൻ പറഞ്ഞതായി മംഗളം സിനിമ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ദിലീപും കാവ്യയുമാണെന്നും മംഗളം സിനിമ എഴുതുന്നു. ഇതോടെ പുതിയ വിവാദങ്ങളും ചർച്ചകളും തുടങ്ങുകയാണ്.

ദിലീപിന്റെ മൂന്നാം ഭാര്യയാണ് കാവ്യയെന്നാണ് പ്രചരണങ്ങൾ. ആദ്യ ബന്ധുവിനേയും പിന്നീട് മഞ്ജു വാര്യരേയും വിവാഹം ചെയ്തു. ഇതെല്ലാം ചർച്ചകളും വിവാദങ്ങളുമായി നിറയുമ്പോഴാണ് ജ്യോൽസ്യന്റെ പുതിയ പ്രവചനം. പുതിയ തലത്തിലെ ചർച്ചകൾക്ക് കാര്യങ്ങളെത്തിക്കുന്നവയാണ് ഇത്. അതുകൊണ്ട് തന്നെ തീരുമാനം കരുതലോടെ എടുക്കുമെന്ന സൂചനയാണ് മംഗളം സിനിമയിലുള്ളത്. നടൻ ദിലീപിന്റെ ജാതകവശാൽ കണ്ടകശനി തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് പ്രവചനം. ഗ്രഹനില പ്രകാരം ഒക്ടോബർ 26 മുതൽ ദീലീപിനും കാവ്യമാധവനും കണ്ടകശനി ആരംഭിക്കുമെന്നും സൂചനയുണ്ട്.

ധനുരാശിയുടെ പതിനൊന്നാം ഭാവത്തിൽ വ്യാഴം വന്ന് നിൽക്കുന്നതിനാൽ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും ജ്യോതിഷി വ്യക്തമാക്കിയിരുന്നു. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കണ്ടകശനി ആരംഭിച്ചാൽ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തിൽ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹം ഉള്ളകുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക് ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും പ്രവചനമുണ്ട്. ധനുരാശിയിൽ പൂരാടം നക്ഷത്രത്തിൽ ജനിച്ച ദിലീപിന് ഇപ്പോൾ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂർദ്ധന്യാവസ്ഥയിലാണ് ഇപ്പോൾ. ഒക്ടോബർ 25 വരെ ഏഴര ശനിയും 26 മുതൽ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാൻ ഒരു കാരണമായതും.

മിഥുനരാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവർക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാർച്ച് മാസത്തിന് ശേഷമുള്ള രണ്ട് വർഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാൻ ദിലീപിന്റെ ജാതകവശാൽ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളിൽ ഉണ്ടാവുക. താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനിൽ വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വാസ്തു ദോഷം മാറ്റിയെടുക്കാം.

അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങൾ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പ്രവചനങ്ങളും ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP