Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെ വീട്ടിൽ വച്ച് പുറത്താക്കാൻ തീരുമാനിച്ചത് ജനവികാരത്തെ നേരിടാൻ; തൊട്ടടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ തീരുമാനം റദ്ദ് ചെയ്തത് ഇതുവരെ രഹസ്യമായി സൂക്ഷിച്ചു; ഊർമിളാ ഉണ്ണിയുടെ ചോദ്യത്തിന് അകത്ത് തന്നെയെന്ന് മറുപടി പറഞ്ഞത് മറുനാടൻ തൽസമയം റിപ്പോർട്ട് ചെയ്തത് കള്ളി വെളിച്ചത്താക്കി; ദിലീപിനെ തൊടാൻ അന്നും ഇന്നും ധൈര്യമില്ലാതെ മലയാള താരങ്ങൾ; കൂട്ടിക്കൊടുപ്പിന് ഓശാന പാടാൻ ആത്മാഭിമാനം ഇല്ലാത്ത നടിമാരും

മമ്മൂട്ടിയുടെ വീട്ടിൽ വച്ച് പുറത്താക്കാൻ തീരുമാനിച്ചത് ജനവികാരത്തെ നേരിടാൻ; തൊട്ടടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ തീരുമാനം റദ്ദ് ചെയ്തത് ഇതുവരെ രഹസ്യമായി സൂക്ഷിച്ചു; ഊർമിളാ ഉണ്ണിയുടെ ചോദ്യത്തിന് അകത്ത് തന്നെയെന്ന് മറുപടി പറഞ്ഞത് മറുനാടൻ തൽസമയം റിപ്പോർട്ട് ചെയ്തത് കള്ളി വെളിച്ചത്താക്കി; ദിലീപിനെ തൊടാൻ അന്നും ഇന്നും ധൈര്യമില്ലാതെ മലയാള താരങ്ങൾ; കൂട്ടിക്കൊടുപ്പിന് ഓശാന പാടാൻ ആത്മാഭിമാനം ഇല്ലാത്ത നടിമാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവൈലബിൾ എക്‌സിക്യൂട്ടീവ്. തിരിച്ചെടുത്തത് ഇന്നെസന്റെ പ്രസിഡന്റായ എക്‌സിക്യൂട്ടീവും. ഇത് പുറത്ത് പറഞ്ഞത് മോഹൻലാൽ പ്രസിഡന്റായ ശേഷമുള്ള ജനറൽ ബോഡിയിലും. നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കിയതോടെ ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ നിന്ന് പുറത്താക്കിയത് വെറും നാടകമായിരുന്നു. അന്ന് താരസംഘടനയ്ക്ക് എതിരെ ഉയർന്ന പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കം. ഇരയ്‌ക്കൊപ്പമെന്ന് ആവേശത്തോടെ പറഞ്ഞവർ അടുത്ത എക്‌സിക്യൂട്ടീവിൽ തന്നെ മരവിപ്പിച്ചു. ജയിലിൽ കിടക്കുമ്പോഴും ദിലീപ് എഎംഎംഎ എന്ന സംഘടനയിൽ അംഗമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.

എഎംഎംഎയുടെ കഴിഞ്ഞ മാസത്തെ പൊതുയോഗത്തിൽ മോഹൻലാൽ അധ്യക്ഷനായി. ഇതിന് ശേഷം ഊർമ്മിളാ ഉണ്ണി ദിലീപിന്റെ കാര്യത്തിൽ ചോദ്യമുയർത്തി. നിയമോപദേശം വിശദീകരിച്ച് ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മറുപടി നൽകി. ഇതെല്ലാം മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് പ്രഖ്യാപിച്ചത്. എന്നാൽ ചോദ്യം ചോദിച്ചത് ഊർമ്മിളാ ഉണ്ണിയാണെന്നും അതിന് ഇടവേള ബാബു കൃത്യമായ മറുപടി നൽകിയതും മറുനാടൻ തൽസമയം റിപ്പോർട്ട് ചെയ്തു. ഈച്ചപോലും കടക്കാത്ത വണ്ണം എഎംഎംഎയുടെ യോഗം നടന്നിട്ടും എല്ലാ വിവരവും മറുനാടൻ പുറത്തുവിട്ടു. ഇതോടെ ദിലീപ് എഎംഎംഎയിലെ അംഗമാണെന്ന് ലോകം അറിഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമായി. പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാനും വീണ്ടും അംഗമായി കാണാനും എഎംഎംഎയിലെ വനിതാ അംഗങ്ങളും ആഗ്രഹിക്കുന്നു. ഇതിന് കാരണം മലയാള സിനിമയിൽ ദിലീപിനുള്ള സ്വാധീനമാണെന്ന് വനിതാ അംഗങ്ങൾ മറുനാടനോട് വിശദീകരിക്കുന്നു.

ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വർഷം മുൻപേ തന്നെ എ.എം.എം.എ മരവിപ്പിച്ചിരുന്നുവെന്നാണ് രേഖയിലുള്ളത്. കഴിഞ്ഞ വർഷം മമ്മൂട്ടിയുടെ വീട്ടിൽവെച്ചു ചേർന്ന അവൈലബിൾ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ പിന്നാലെ നടന്ന എക്‌സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലാ എന്ന ഒരു കാരണത്താലാണ് തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമോപദേശം പോലും എഎംഎംഎ നേടിയിരുന്നു. ഇതെല്ലാം ദിലീപിന് വേണ്ടി ചിലർ കളിച്ച നാടകമായിരുന്നു.

പൊതുയോഗം വിളിച്ച് ദിലീപിനെതിരായ നടപടിയിൽ തീരുമാനം എടുക്കാനായിരുന്നു മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവൈലബിൾ എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. എന്നാൽ പൊതുയോഗം വിളിച്ചില്ല. അന്ന് ദിലീപിന് എതിരായ വികാരം പൃഥ്വിരാജും രമ്യാനമ്പീശനും ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ നിശബ്ദരായി പ്രസിഡന്റ് ഇന്നസെന്റും കൂട്ടരും ഇരുന്നു. ആരും അറിയാതെ പൃഥ്വിയും രമ്യാനമ്പീശനും എക്‌സിക്യൂട്ടീവിൽ എത്താത്തതു കൊണ്ട് തന്നെ അവൈലബിൾ എക്‌സിക്യൂട്ടീവ് തീരുമാനം മരവിപ്പിച്ചു. ഈ യോഗത്തിൽ മമ്മൂട്ടിയോ മോഹൻലാലോ പങ്കെടുത്തിരുന്നില്ലെന്നാണ് സൂചന. ഇന്നസെന്റും അന്ന് സെക്രട്ടറിയായിരുന്ന ഇടവേള ബാബുവുമാണ് കരുക്കൾ നീക്കിയത്. രഹസ്യമാക്കി വച്ച ആ തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

തീരുമാനം എടുത്തതിൽ മമ്മൂട്ടിക്കോ മോഹൻലാലിനോ പങ്കില്ല. എന്നാൽ ഇത് ഇരുവർക്കും അറിയാമായിരുന്നു. താരസംഘടനയിലെ ബഹുഭൂരിപക്ഷവും ദിലീപിനൊപ്പമാണ്. എല്ലാ സംഘടനകളിലും വ്യക്തമായ സ്വാധീനം. ഏത് സിനിമയ്ക്ക് ഏത് തിയേറ്റർ എന്ന് പോലും തീരുമാനിക്കുന്ന നടൻ. അതുകൊണ്ട് തന്നെ ദിലീപിനെ എതിർക്കാൻ മോഹൻലാലിനോ മമ്മൂട്ടിക്കോ പോലും കഴിയുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇടവേള ബാബുവും ഇന്നസെന്റും തീരുമാനങ്ങളെടുത്തത്. ഇരുവരും ദിലീപിന്റെ വിശ്വസ്തരായിരുന്നു. കെബി ഗണേശ് കുമാറും മുകേഷും എല്ലാം പിന്തുണയുമായി ഒപ്പം നിന്നു. ക്രൗൺ പ്ലാസിയിലെ പൊതു യോഗത്തിൽ മാധ്യമങ്ങളെ ഇടവേള ബാബു വിലക്കിയതും ഈ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ മറുനാടൻ വാർത്ത പുറത്തുവിട്ടതോടെ എല്ലാം പൊളിഞ്ഞു. വിഷയം ഉയർത്തിയത് ഊർമിളാ ഉണ്ണിയാണെന്ന മറുനാടൻ റിപ്പോർട്ടും ഇത് ഊർമിളാ ഉണ്ണി ശരിവച്ചതും കാര്യങ്ങൾക്ക് മാറ്റി മറിച്ചു.

ഇതോടെ സിനിമയിലെ വനിതാ കൂട്ടായ്മ അടക്കമുള്ളവർ പ്രതിഷേധവുമായെത്തി. കേരളീയ പൊതുസമൂഹവും ഒരുമിച്ചു. ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മുൻകൂട്ടി തീരുമാനിച്ച തിരക്കഥയുടെ ഭാഗമായിരുന്നുവെന്നു തെളിയിക്കുന്ന സംഘടനാ റിപ്പോർട്ട് പുറത്ത് വന്നതോടെ എല്ലാം പൊളിഞ്ഞു. കഴിഞ്ഞ 24 ന് കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ വിഷയം യാദൃശ്ചികമായി പരിഗണിക്കുകയായിരുന്നുവെന്ന അമ്മയുടെ നിലപാടാണ് ഇതോടെ പൊളിഞ്ഞത്. റിപ്പോർട്ടിന്റെ ആറാം പേജിൽ ദിലീപിനെതിരായ നടപടികളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വ്യക്തമായി പരാമർശിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ, ദിലീപിന്റെ അംഗത്വം റദ്ദാക്കാൻ അമ്മ അവയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനമെടുത്തു. തുടർന്നു ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം നടപടി മരവിപ്പിക്കുകയും തുടർനടപടികൾ വാർഷിക പൊതുയോഗത്തിന്റെ പരിഗണനക്കായി മാറ്റിവയ്ക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്.

മമ്മൂട്ടിയുടെ വസതിയിൽ ചേർന്ന അവയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ദിലീപിന്റെ അംഗത്വം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഒരു മാസത്തിനുശേഷം ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇതു മരവിപ്പിച്ചതായും ഇതോടെ വ്യക്തമായി. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ നടനെ സംരക്ഷിക്കാനാണു സംഘടന ശ്രമിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ദിലീപ് പ്രശ്നം ജനറൽ ബോഡിയുടെ അജൻഡയിൽ ഇല്ലായിരുന്നുവെന്നാണു യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞത്. വിഷയം ഉന്നയിക്കപ്പെട്ടതോടെ ചർച്ചയ്ക്കെടുക്കുകയായിരുന്നു. യോഗത്തിൽ ആവശ്യം ഉന്നയിച്ച ഊർമിള ഉണ്ണിയും ഇതു പല വേദികളിലും അഭിമുഖങ്ങളിലും ആവർത്തിച്ചു. എന്നാൽ സംഘടനാ റിപ്പോർട്ടിൽ ഈ തീരുമാനം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നത്.

വിവാദം ഉണ്ടായപ്പോൾ വൈകിട്ടു ചേരുന്ന നിർവാഹക സമിതി യോഗത്തിൽ തീരുമാനം എടുക്കാമെന്ന മറുപടിയാണു തനിക്കു ലഭിച്ചതെന്നും ഊർമിള ഉണ്ണി വ്യക്തമാക്കിയിരുന്നു. എല്ലാം മോഹൻലാലിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കമായിരുന്നു ഇത്. ഇതാണ് സംഘടനാ റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP