Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛന്റെ ശ്രാദ്ധം കഴിഞ്ഞാൽ നല്ലകാലം വരുമെന്ന് ജ്യോതിഷ പ്രവചനം; ഏഴിന് വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകാൻ ഉറച്ച് ദിലീപ്; പ്രതീക്ഷ വേണ്ടെന്ന് വീണ്ടും ഉപദേശിച്ച് അഭിഭാഷകരും; ഒന്നാം ഓണത്തിന് ഉറ്റസുഹൃത്തിനെ ജയിലിലെത്തി ആശ്വസിപ്പിച്ച് കലാഭവൻ ഷാജോണും: ആലുവ ജയിലിലെ വിശേഷങ്ങൾ ഇങ്ങനെ

അച്ഛന്റെ ശ്രാദ്ധം കഴിഞ്ഞാൽ നല്ലകാലം വരുമെന്ന് ജ്യോതിഷ പ്രവചനം; ഏഴിന് വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകാൻ ഉറച്ച് ദിലീപ്; പ്രതീക്ഷ വേണ്ടെന്ന് വീണ്ടും ഉപദേശിച്ച് അഭിഭാഷകരും; ഒന്നാം ഓണത്തിന് ഉറ്റസുഹൃത്തിനെ ജയിലിലെത്തി ആശ്വസിപ്പിച്ച് കലാഭവൻ ഷാജോണും: ആലുവ ജയിലിലെ വിശേഷങ്ങൾ ഇങ്ങനെ

പ്രവീൺ സുകുമാരൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്. ഓണത്തിനു ശേഷം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കും. അച്ഛന്റെ ശ്രാദ്ധം കഴിഞ്ഞ ശേഷമാകും ഇത്. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷൻസ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തിൽ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിലയിരുത്തിയിരുന്നു. ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷൻ ഹാജരാക്കിയത്. കാവ്യയുടെ മുൻ ഡ്രൈവർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് മൊഴിയും നൽകിയിരുന്നു.

ഇത്തരമൊരു കേസിൽ സുപ്രീംകോടതിയിൽ പോയാലും ജാമ്യം കിട്ടാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അച്ഛന്റെ ശ്രാദ്ധത്തിന് ശേഷം ജാമ്യത്തിന് വീണ്ടും ശ്രമിക്കുന്നത്. അച്ഛൻ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ നല്ല കാലം വരുമെന്ന ഉപദേശം കുടുംബ ജ്യോതിഷൻ ദിലീപിന് നൽകിയതാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛന് ബലിയിടാൻ ദിലീപ് എത്തുന്നത്. ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കാൻ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. രണ്ടുമണിക്കൂർ നേരം പൊലീസ് കാവലിൽ ജയിലിനു പുറത്തുപോകാനുള്ള അനുമതിയാണ് അങ്കമാലി ഫസ്റ്റ് ാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയത്.

ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ബലിയിടാൻ വീട്ടിൽ പോകാൻ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്നലെയാണ് കോടതിക്കു മുമ്പിലെത്തിയത്. രാവിലെ ഏഴു മുതൽ11 മണിവരെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകണമെന്നായിരുന്നു ആവശ്യം. 2008ലാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ള മരിച്ചത്. മൂത്തമകനായ ദിലീപാണു എല്ലാവർഷവും ബലിയിടുന്നതെന്നും മുടക്കം വരുത്തിയിട്ടില്ലന്നും അഭിഭാഷകർ അറിയിച്ചു.

ആവശ്യം പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും മാനുഷിക പരിഗണന നൽകി ശ്രാദ്ധദിനത്തിൽ 8 മുതൽ 10 മണി വരെ പൊലീസ് കാവലിൽ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുവാദം നൽകുകയായിരുന്നു. കഴിഞ്ഞ ശ്രാദ്ധദിനത്തിൽ ദിലീപ് ബലിയിടാൻ വീട്ടിൽ പോയിരുന്നില്ലെന്നു മൊെബെൽ ടവർ ലൊക്കേഷൻ രേഖകൾ സഹിതം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സുരക്ഷാകാരണങ്ങളാലും ദിലീപ് ജയിലിനു പുറത്തുപോകുന്നത് അനുവദിക്കരുത്. അച്ഛനു ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രം ഉന്നയിക്കുന്നതാണ്. അനുവദിച്ചാൽ കീഴ് വഴക്കമാകുമെന്നാണ് പ്രോസിക്യൂഷൻ വാദമുന്നയിച്ചത്. അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കണമെന്ന ആവശ്യം എന്തുകൊണ്ട് ജാമ്യാപേക്ഷ വേളയിൽ പ്രതിഭാഗം ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷൻ ചോദിച്ചു. 

അതിനിടെ ദിലീപിനെ കാണാൻ നടൻ കലാഭവൻ ഷാജോൺ ആലുവ സബ്ജയിലെത്തി. പത്തു മിനിറ്റാണ് സന്ദർശനത്തിന് അനുവദിച്ചിരുന്നതെന്നും, കൂടുതലൊന്നും സംസാരിച്ചില്ലെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ദിലീപിനെ കാണാൻ ഷാജോൺ എത്തിയത്. അതേസമയം, ഒന്നരമാസത്തിലേറെയായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ഇന്നലെ സന്ദർശിച്ചിരുന്നു. ജയിലിനകത്തെ ഗാർഡ് റൂമിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ഇവർക്കൊപ്പം കാവ്യയുടെ പിതാവ് മാധവനും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷയും സിനിമാ പ്രവർത്തകൻ ആൽവിൻ ആന്റണിയും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. കാവ്യയും മകളും സന്ദർശിക്കാൻ വരുന്ന വിവരം ദിലീപിനെ അറിയിക്കുകയും ജയിൽ സൂപ്രണ്ടിന്റെ അനുമതിയും വാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ 11നു ദിലീപിന്റെ മാതാവ് സരോജിനിയമ്മ ജയിലിൽ ദിലീപിനെ സന്ദർശിച്ചിരുന്നു.

ദിലീപിന്റെ ആവശ്യപ്രകാരമാണ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യത്തിന് അഭിഭാഷകനായ രാമൻപിള്ള നീക്കം തുടങ്ങിയത്. ഹൈക്കോടതിയിൽ നിന്ന് ഉടൻ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന വിലയിരുത്തലാണ് രാമൻപിള്ളയ്ക്കുള്ളതെന്നാണ് സൂചന. ഇക്കാര്യം ദിലീപിന്റെ കുടുംബത്തേയും അറിയിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം വൈകിയാൽ മാത്രമേ ജാമ്യത്തിന് ദിലീപിന് സാധ്യതയുള്ളു.

കേസിലെ പ്രധാന പ്രതിയായ പൾസർ സുനി പിടിയിലായപ്പോൾ പൊലീസുകാരന്റെ ഫോണിൽ നിന്ന് ദിലീപുമായി ബന്ധപ്പെട്ടിരുന്നെന്നും, പിടിയാലാകുന്നതിനു മുമ്പ് ലക്ഷ്യയിൽ എത്തി കാവ്യയെ കണ്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അതുകൊണ്ട് തന്നെ വീണ്ടും പുനപരിശോധനാ ഹർജി നൽകുന്നത് ഗുണകരമാകില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

കേസിൽ ദിലീപിനായി ആദ്യം ഹാജരായ മുതിർന്ന അഭിഭാഷകൻ രാംകുമാറിനെ മാറ്റിയാണ് ഹൈക്കോടതിയിൽ രണ്ടാംതവണ ദിലീപ് ജാമ്യാപേക്ഷ നൽകിയത്. ബി. രാമൻപിള്ള ആയിരുന്നു രണ്ടാംതവണ ദിലീപിനായി ഹാജരായത്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP