Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ

ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് ദിലീപിന്റെ നീക്കങ്ങൾക്ക് കരുത്ത് പകരുമെന്ന് വിലയിരുത്തൽ. കുറ്റപത്രം ചോർന്ന കേസിൽ അങ്കമാലി കോടതി പൊലീസിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യയുടെ സ്ഥലം മാറ്റം. കുറ്റപത്രം ചോർന്നത് വലിയ വീഴ്ചയായി സർക്കാർ കാണുന്നു. ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. കോടതിയിൽ നിന്ന് കുറ്റപത്രം പ്രതിക്ക് കൊടുക്കുന്നതിന് മുമ്പേ തന്നെ ഇത് ചാനലുകൾ ചർച്ചയാക്കി. ഇതോടെ കേസ് ദുർബ്ബലമാക്കാനുള്ള നിയമപോരാട്ടം നടത്താൻ ദിലീപിന് കഴിയുകയും ചെയ്യുന്നു. ഈ ഒറ്റപ്പിഴവു കൊണ്ട് നടിയെ ആക്രമിച്ച കേസ് മുഴുവനായി ചാരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ദിലീപ് ഓൺലൈൻ ചോദിച്ചിരുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓൺലൈൻ ഫേസ്‌ബുക്ക് പേജിലൂടെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യയുടെ മാറ്റം എത്തുന്നത്.

ദിലീപിനെതിരെ പൊലീസിലെ ചിലർ പ്രതികാരം തീർക്കുന്നുവെന്നാണ് രാമൻപിള്ള വക്കീൽ ആദ്യം മുതൽ വാദിച്ചിരുന്നത്. മഞ്ജു വാര്യരും സന്ധ്യയുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിലീപ് കേസിൽ വേണ്ടത്ര കരുതലെടുക്കണമായിരുന്നു. കുറ്റപത്രം ചോർന്നുവെന്ന ദിലീപിന്റെ ആരോപണത്തിൽ പൊലീസിനെ കടന്നാക്രമിക്കുന്ന വിധിയാണ് പുറത്തുവന്നത്. ഇത്തരത്തിൽ കാര്യങ്ങൾ നീങ്ങുന്നതിനിടെ മാർട്ടിൻ കോടതിയിൽ രഹസ്യ മൊഴിയും നൽകി. ദിലീപിന് അനുകൂലമാണ് ഇതും. ഏത് സാഹചര്യത്തിലാണ് മാർട്ടിൻ ഇത്തരത്തിൽ നിലപാട് മാറ്റിയതെന്നതും സർക്കാരിനെ ചിന്തിപ്പിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി. ഇത് തിരിച്ചറിഞ്ഞാണ് സന്ധ്യയെ മാറ്റുന്നത്. ദിലീപിനെ കേസിൽ അറസ്റ്റ് ചെയ്യുന്നതും മറ്റും സന്ധ്യയുടെ ഉറച്ച നിലപാട് മൂലമായിരുന്നു. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന സിഐ ബൈജു പൗലോസിന് സന്ധ്യ എല്ലാ വിധ പിന്തുണയും നൽകി.

ദിലീപ് കേസിലെ അമിതാവേശം പല പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. എന്നാൽ സന്ധ്യയുടെ പിന്തുണ കാരണം അന്വേഷണം പുതിയ തലത്തിലെത്തി. കാവ്യാ മാധവനും നാദിർഷായും അറസ്റ്റിലാകുമെന്ന പ്രചരണം പോലും ഉണ്ടായി. ചില ഇടപെടലുകൾ അത് തടഞ്ഞുവെന്ന വിമർശനവും എത്തി. ദിലീപിന് ജാമ്യം കിട്ടിയതിലും കള്ളക്കളികൾ കാണുന്നവരുണ്ട്. പുറത്തിറങ്ങിയ ദിലീപ് അതീവ ശക്തിമാനായി. രാമലീലയുടെ ഉജ്ജ്വല വിജയം കാര്യങ്ങൾ മാറ്റി മറിച്ചു. ഇത് തന്നെയാണ് സന്ധ്യയുടെ മാറ്റത്തിന് പിന്നിലും. കുറ്റപത്രം ചോർന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെ സർക്കാർ താക്കീത് ചെയ്യുകയും ചെയ്തു. ഇതും കേസിൽ ദിലീപിന് ഗുണകരമാകും. രാമൻപിള്ളയുടെ കൂർമ്മ ബുദ്ധിയിൽ അന്വേഷണ സംഘം തന്നെ ഛിന്നഭിന്നമാവുകയാണ്. മാർട്ടിന്റെ മൊഴി മാറ്റത്തിനൊപ്പമാണ് ഇതൊക്കെ എന്നതും ശ്രദ്ധേയം.

ഏതൊരു സാധാരണക്കാരനും ഉണ്ടാകുന്ന സംശയങ്ങൾ. കോടതിയിൽ രാമൻപിള്ള വക്കീലിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തിട്ടുണ്ട് സാറുന്മാര്, ഒരുപാടു ചോദ്യങ്ങൾക്കു പൊലീസ് ഉത്തരം പറയേണ്ടി വരും കോടതിയിൽ. കാരണം ഏറ്റവും വലിയ തെളിവ് എന്ന് പറഞ്ഞു പൊലീസ് ഹാജർ ആക്കിയതു ആണ് ഇപ്പോൾ ചർച്ച ആകുന്നത്.-ദിലീപിന്റെ ആരാധകരുടെ ഫെയ്‌സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സർക്കാർ നിരീക്ഷിച്ച് വരികയായിരുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല.

ഐജി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. കുറ്റപത്രം നൽകി കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേഞ്ച് ഐജി പി വിജയനെയും മാറ്റിയത്. പൊലീസിന്റെ ട്രെയിനിംഗിന്റെ ചുമതലയുള്ള എഡിജിപി എന്ന അപ്രധാന തസ്തികയിലേക്കാണ് സന്ധ്യയെ മാറ്റയതെന്നതും ശ്രദ്ധേയമാണ്. ഇത് ദിലീപിനെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ അത്മവിശ്വാസത്തെ തകർക്കും. കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്റെ പരാതി. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനുശേഷം കോടതി പരിശോധനകൾ തുടങ്ങുംമുൻപുതന്നെ കുറ്റപത്രം പുറത്തു ചർച്ചയായിരുന്നു. ഇതിൽ കോടതി തീരുമാനം ദിലീപിന് അനുകൂലമാണെന്ന വിലയിരുത്തലെത്തി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ വേണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിനേയും അന്വേഷണ സംഘം എതിർത്തിരുന്നു. എന്നാൽ നടിയെ ആക്രമിച്ചത് ഓടുന്ന വണ്ടിയിൽ അല്ലെന്നും പൊലീസ് കളവ് പറയുന്നുവെന്ന തന്ത്രമുയർത്തി രാമൻ പിള്ള വക്കീൽ പ്രതിരോധം തീർത്തു. കുറ്റപത്രം റദ്ദാക്കാൻ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് ന്ധ്യയെ മാറ്റുന്നത്. ഇതോടെ രാമൻപിള്ളയുടെ വാദങ്ങൾ കൂടുതൽ ശക്തമായി കോടതിയിൽ എത്തും. ഇത് തനിക്ക് ഗുണകരമാകുമെന്നാണ് ദിലീപ് വിലയിരുത്തുന്നത്.

നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും കേസിലെ രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തിയെന്ന സൂചനയും പുറത്തുവരുന്നു. തട്ടിക്കൊണ്ടു പോകലെന്നും വാഹനമോടിച്ച രണ്ടാംപ്രതി മാർട്ടിന്റേതാണ് വെളിപ്പെടുത്തൽ. ഗൂഢാലോചന നടത്തിയത് നടിയും സുനിയും നടനും നിർമ്മാതാവുമായ ലാലും ചേർന്നായിരുന്നെന്ന് മാർട്ടിൻ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേസിൽ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ വെളിപ്പെടുന്നതോടെ ദിലീപ് 85 ദിവസം ജയിലിൽ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തൽ.

പൾസർ സുനിക്കും നടിക്കും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാർട്ടിൻ പറയുന്നത്. ദിലീപിനെ കുടുക്കിയ ഗൂഢാലോചനക്കേസിലെ പ്രധാന ഘടകം മാർട്ടിനായിരുന്നു. കേസിൽ മാർട്ടിനെ മാപ്പുസാക്ഷിയാക്കാനായിരുന്നു പ്രോസിക്യൂഷന് താൽപ്പര്യം. എന്നാൽ അതിന് മാർ്ട്ടിൻ വഴങ്ങിയില്ല. ഇപ്പോൾ മാർട്ടിൻ ചില നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നു.

നടിയെ ആക്രമിച്ച കേസിൽ നേരിട്ട് പങ്കെടുത്തയാളാണ് മാർട്ടിൻ. ഗൂഢാലോചനയെ പറ്റി സൂചനകൾ നൽകിയത് മാർട്ടിനാണ്. പൾസർ സുനിയുമായി തെറ്റിപിരിഞ്ഞാണ് കുറേക്കാലമായി കാക്കനാട്ടെ സബ് ജയിലിൽ മാർട്ടിൻ കഴിഞ്ഞിരുന്നത്. തന്നെ കേസിൽ ഒറ്റികൊടുക്കുകയാണെന്നാണ് മാർട്ടിന്റെ പക്ഷം. ഇതാണ് ഇരുവരും പിരിയാൻ കാരണം. ഇത് മനസ്സിലാക്കിയാണ് മാർട്ടിനെ മാപ്പുസാക്ഷിയാക്കാൻ ശ്രമിച്ചത്. അത് നടന്നില്ലെന്ന് മാത്രമല്ല, ഇപ്പോൾ പൂർണ്ണമായും ദിലീപിന്റെ പക്ഷത്തേക്ക് മാറുകയാണ് മാർട്ടിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP