Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമങ്ങൾ അടുപ്പത്തു വച്ച കഞ്ഞി വാങ്ങി വച്ചോളാൻ പറഞ്ഞ് ദിലീപ്; മാധ്യമ വിചാരണയ്ക്കു നിന്നു തരാൻ മനസില്ലെന്ന് ചോദ്യം ചെയ്യലിന് പോകും മുമ്പ് ജനപ്രിയ നായകൻ; ചാനൽ മൈക്കുകൾ കണ്ടപ്പോൾ പതറിയും ഉത്തരം ചിതറിയും കടുത്ത അസ്വസ്ഥത; എല്ലാം വന്നിട്ട് പറയാമെന്ന് പറഞ്ഞ് കാറിൽ യാത്രയായി

മാധ്യമങ്ങൾ അടുപ്പത്തു വച്ച കഞ്ഞി വാങ്ങി വച്ചോളാൻ പറഞ്ഞ് ദിലീപ്; മാധ്യമ വിചാരണയ്ക്കു നിന്നു തരാൻ മനസില്ലെന്ന് ചോദ്യം ചെയ്യലിന് പോകും മുമ്പ് ജനപ്രിയ നായകൻ; ചാനൽ മൈക്കുകൾ കണ്ടപ്പോൾ പതറിയും ഉത്തരം ചിതറിയും കടുത്ത അസ്വസ്ഥത; എല്ലാം വന്നിട്ട് പറയാമെന്ന് പറഞ്ഞ് കാറിൽ യാത്രയായി

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിൽ മൊഴി നൽകാൻ പുറപ്പെട്ട നടൻ ദിലീപ് മാധ്യമങ്ങൾക്ക് മുമ്പിൽ അസ്വസ്ഥനായി. പൊലീസ് ക്ലബ്ബിലേക്ക് വീട്ടിൽ നിന്നും പുറപ്പെടും മുമ്പ് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോഴാണ് താരം അസ്വസ്ഥനായത്. മാധ്യമ വിചാരണയ്ക്ക് നിന്നു തരില്ലെന്നാണ് ദിലീപ് പറഞ്ഞത്. പത്രക്കാരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ താരം പകർക്കുകയും ചെയ്തു.

പൾസർ സുനിക്കെതിരായ ബ്ലാക്ക്‌മെയിലിങ് പരാതിയിൽ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിൽ മൊഴി നൽകിയ ശേഷം താൻ താൻ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിരപരാധിത്തം തെളിയിക്കാൻ പൊലീസും കോടതിയും ഉണ്ടൈന്നും അദ്ദേഹം പറഞ്ഞു. ചുറ്റും വളഞ്ഞ ക്യാമറാ മൈക്കുകൾക്ക് മുമ്പിൽ ഇങ്ങനെ പറഞ്ഞ ശേഷമാണ് ദിലീപ് യാത്ര തിരിച്ചത്. ചാനൽ മൈക്കുകൾ കണ്ട് പതറിയും ചിതറിയും കടുത്ത അസ്വസ്ഥനായിരുന്നു താരം.

ദിലീപ് പറഞ്ഞത് ഇങ്ങനെ- ''ഒരു കാര്യം തുറന്നു പറയാം, ആർക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്ക് നിന്നുകൊടുക്കാൻ എനിക്ക് നേരമില്ല. എനിക്കു പറയാനുള്ളത് പൊലീസിനോടും കോടതിയോടും ഞാൻ പറഞ്ഞോളാം. എന്ന പ്രതിയാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാൻ പോകുന്നില്ല. ഞാനിപ്പോൾ പോകുന്നത് എന്റെ പരാതിയിൽ മൊഴികൊടുക്കാനാണ്''

സുനി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിലാണ് ദിലീപ് മൊഴി നൽകാൻ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് ചോദിച്ചറിയുമെന്നാണ് അറിയുന്നത്. പൾസർ സുനിയുടെ കത്തിലെ കാര്യങ്ങളും ദിലീപിനോട് ചോദിച്ചറിയും. നേരത്തെ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന ആണെന്ന വിധത്തിലാണ് ദിലീപ് പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും മാധ്യമങ്ങളിലുൂടെയും ഒളിഞ്ഞും തെളിഞ്ഞും ശ്രമം ഉണ്ടെന്ന കാര്യം ദിലീപ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണമാണെന്നാണ് അദ്ദേഹം നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഒരു കേസിലും എനിക്ക് പങ്കില്ല. ബ്രയിൻ മാപ്പിങ്ങോ നാർക്കോനാലിസിസ്സ് ടെസ്റ്റിനോ നുണ പരിശോധനക്കോ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഒന്നര കോടി രൂപ നൽകണം അല്ലെങ്കിൽ കേസിൽ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു നേരത്തെ ദിലീപിന്റെ മാനേജറെ ഫോണിൽ വിളിച്ച് പൾസർ സുനി ഭീഷണിപ്പെടുത്തിയത്. കാക്കനാട് ജയിലിൽ വച്ചാണ് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരൻ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിന് പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണ് പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

മാത്രമല്ല, പൾസർ സുനി നിയമവിദ്യാർത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നൽകിയാണെന്നും വിവരവുണ്ട്. ഇത്തരത്തിൽ ഒരു കത്ത് തനിക്ക് എഴുതി നൽകിയാൽ പുറത്തുള്ള തന്റെ ആൾക്കാർ ജാമ്യമെടുക്കാൻ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP