Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പുസാക്ഷിയായി ചതിക്കാതെ ഒപ്പം നിന്നു; സുഹൃത്ത് അഴിക്കുള്ളിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ തന്ത്രപരമായ പിന്മാറ്റം; നാദിർഷായുടെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരും വരെ കാത്തിരിക്കും; ഇന്നും ഹൈക്കോടതിയിൽ ദിലീപ് ജാമ്യഹർജി നൽകില്ല; ഹൈക്കോടതി വിമർശനങ്ങൾ ഗൗരവമായെടുത്ത് അന്വേഷണ സംഘവും; കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിക്കുക നാദിർഷാ കേസിലെ വിധിക്ക് ശേഷം മാത്രം

മാപ്പുസാക്ഷിയായി ചതിക്കാതെ ഒപ്പം നിന്നു; സുഹൃത്ത് അഴിക്കുള്ളിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ തന്ത്രപരമായ പിന്മാറ്റം; നാദിർഷായുടെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരും വരെ കാത്തിരിക്കും; ഇന്നും ഹൈക്കോടതിയിൽ ദിലീപ് ജാമ്യഹർജി നൽകില്ല; ഹൈക്കോടതി വിമർശനങ്ങൾ ഗൗരവമായെടുത്ത് അന്വേഷണ സംഘവും; കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിക്കുക നാദിർഷാ കേസിലെ വിധിക്ക് ശേഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്നും ഹൈക്കോടതിയിൽ ദിലീപ് ജാമ്യഹർജി കൊടുക്കില്ല. സുഹൃത്തായ നാദിർഷായുടെ ജാമ്യ ഹർജിയിൽ വിധി വരും വരെ ദിലീപ് കാത്തിരിക്കും. നാദിർഷായെ മാപ്പുസാക്ഷിയാക്കി ദിലീപിനെ കുടുക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ മാപ്പുസാക്ഷിയാകാൻ നാദിർഷാ സമ്മതിച്ചില്ല.

അതുകൊണ്ടാണ് നാദിർഷായും അറസ്റ്റ് ഭീഷണിയിലായത്. ഈ സാഹചര്യത്തിൽ നാദിർഷായുടെ ജാമ്യ ഹർജിയെ ബാധിക്കുന്നതെന്നും ദിലീപ് ചെയ്യില്ല. നാദിർഷായുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ജസ്റ്റീസ് ഉബൈദാണ്. അനുകൂലമായ പരാമർശമാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി നടത്തിയത്. നാളെ നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരാകും. എന്നാൽ അറസ്റ്റിന് കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപ് ജാമ്യ ഹർജി നൽകുന്നത് വൈകിപ്പിക്കുന്നത്.

അടുത്ത 18നാകും നാദിർഷായുടെ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കുക. ഈ സമയം പ്രോസിക്യൂഷൻ നാദിർഷായ്ക്കെതിരായ നിലപാടുകൾ വിശദീകരിക്കും. ഇവയെല്ലാം മനസ്സിലാക്കാനും കോടതി നിലപാട് അറിയാനുമാണ് ദിലീപിന്റെ കാത്തിരിപ്പ്. ഇന്ന് ഹർജി നൽകിയാൽ ദിലീപിന്റെ കേസായതു കൊണ്ട് ജസ്റ്റീസ് സുനിൽ തോമസിന്റെ മുമ്പിലാകും വരിക. ദിലീപിന്റെ മുമ്പത്തെ രണ്ട് ജാമ്യ ഹർജിയിലും ജസ്റ്റീസ് സുനിൽ തോമസ് എതിർ നിലപാടാണ് എടുത്തത്. ദിലീപിനെതിരായ പരാമർശമാണ് ഉയർന്നത്.

അതുകൊണ്ട് തന്നെ ദിലീപിന്റെ മൂന്നാമത്തെ ഹർജിയിലും കോടതി ഇതേ നിലപാടുകൾ എടുക്കും. അത് നാദിർഷായുടെ ഹർജിയേയും സ്വാധീനിക്കും. അതുകൊണ്ടാണ് ഇന്ന് ദിലീപ് ജാമ്യ ഹർജി നൽകാത്തത്. നാദിർഷായുടെ ജാമ്യ ഹർജിയിൽ ജസ്റ്റീസ് ഉബൈദ് അനുകൂല നിലപാട് എടുത്താൽ അത് തന്റെ ജയിൽ മോചനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ദിലീപും കരുതുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ഹൈക്കോടതി നടൻ നാദിർഷയോട് നിർദേശിച്ചിട്ടുണ്ട്. മറ്റന്നാൾ രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ മുൻപാകെ ഹാജരാവാനാണ് നാദിർഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നാദിർഷ സമർപ്പിച്ച മുൻകൂർജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. നാദിർഷയുടെ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18-ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാദിർഷയെ പൊലീസിന് ചോദ്യംചെയ്യാമെങ്കിലും ഹൈക്കോടതി അപേക്ഷയിൽ തീരുമാനമെടുക്കും വരെ അറസ്റ്റ് ചെയ്യുവാൻ സാധിക്കില്ല. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമർശനമാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിർഷ കേസിൽ പ്രതിയല്ലെങ്കിൽ പിന്നെയെന്തിനാണ് മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്നും ചോദിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ പൾസർ സുനിയെ പൊലീസ് ചോദ്യം ചെയ്യുന്നതായുള്ളവാർത്തകളിലും ഹൈക്കോടതി വിശദീകരണം ആരാഞ്ഞു. കേസ് അന്വേഷണം എന്ന് തീരുമെന്ന ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ പൾസർസുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയം പ്രകടിപ്പിച്ചു. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തെ വിമർശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് കാത്തിരിക്കാനുള്ള ദിലീപിന്റെ തീരുമാനം.

ഇത് നാലാം തവണയാണ് ദിലീപ് ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേരത്തെ ദിലീപിന്റെ ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും തള്ളിയിരുന്നു. അറസ്റ്റിലായി 65 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. അന്വേഷണം ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിൽ ജാമ്യം നിഷേധിക്കുന്നതിന് പ്രോസിക്യൂഷൻ നേരത്തെ ഉന്നയിച്ച തടസ്സങ്ങൾക്ക് പ്രസക്തിയുണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് ദിലീപ്. ഇന്നലെ നാദിർ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പൊലീസിനെതിരെ കോടതി നടത്തിയ വിമർശനങ്ങളും ദിലീപിന് പുതിയ പ്രതീക്ഷ നൽകുന്നു. എന്നാൽ കേസന്വേഷണം അനന്തമായി നീളില്ലെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം നൽകുമെന്നാണ് ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ദിലീപിന്റെ സ്വഭാവിക ജാമ്യം തടയാനുള്ള എല്ലാ ശ്രമവും പ്രോസിക്യുഷന്റെ ഭാഗത്തുനിന്നുമുണ്ടാകും.

ഇനി 25 ദിവസം കൂടി മാത്രമാണ് അതിനുള്ളത്. ഇതിനുള്ളിൽ നിർണായകമായ ഏതെങ്കിലും അറസ്റ്റിനുള്ള സാധ്യതയും കാണുന്നില്ല. ഗൂഢാലോചന കേസ് ദിലീപിൽ മാത്രമായി ഒതുക്കി കുറ്റപത്രം നൽകാനാവും പൊലീസിന്റെ നീക്കം. കോടതിയുടെ വിമർശനമാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ കാവ്യാമാധവനെ ഇനി കേസിൽ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മുമ്പ് പലതവണ കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാദിർഷായുടെ ജാമ്യ ഹർജിയിലും ഒരു തവണ ചോദ്യം ചെയ്തതല്ലേ എന്ന നിർണ്ണായ ചോദ്യം കോടതി ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ നാദിർഷായ്ക്ക് ജാമ്യം നിഷേധിച്ചാൽ മാത്രം കാവ്യയെ ചോദ്യം ചെയ്താൽ മതിയെന്നതാണ് നിലപാട്. രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകുമെന്ന് കോടതിയെ അറിയിച്ച സാഹചര്യവും ഉണ്ട്. അതിനാൽ കാര്യങ്ങൾ നീട്ടികൊണ്ട് പോകാനും കഴിയില്ല.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ചിരിക്കുന്ന സ്വകാര്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനു പിന്നിൽ അഡആ്വ.ബി.എ ആളൂർ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP