Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടൻ ജാമ്യം കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ മാതൃഹൃദയം വിങ്ങി; ഇപ്പോൾ മകനെ കണ്ടേ തീരൂവെന്ന വാശിയിൽ ഏവരും വഴങ്ങി; ദീലീപും അമ്മയും തമ്മിൽ കണ്ടത് വെറും പത്തു മിനിട്ട്; ഒന്നും സംസാരിക്കാതെ പൊട്ടിക്കരഞ്ഞ് മകനെ ചേർത്തു പിടിച്ചു; സ്‌നേഹം തൊട്ടറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു വിതുമ്പി ദീലീപും; ജയിൽ സൂപ്രണ്ടിന്റെ റൂമിൽ നടന്നത് വൈകാരിക രംഗങ്ങൾ; മകൻ നിപരാധിയെന്ന് വിളിച്ചു പറഞ്ഞ് സരോജത്തിന്റെ മടക്കം

ഉടൻ ജാമ്യം കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ മാതൃഹൃദയം വിങ്ങി; ഇപ്പോൾ മകനെ കണ്ടേ തീരൂവെന്ന വാശിയിൽ ഏവരും വഴങ്ങി;  ദീലീപും അമ്മയും തമ്മിൽ കണ്ടത് വെറും പത്തു മിനിട്ട്; ഒന്നും സംസാരിക്കാതെ പൊട്ടിക്കരഞ്ഞ് മകനെ ചേർത്തു പിടിച്ചു; സ്‌നേഹം തൊട്ടറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു വിതുമ്പി ദീലീപും; ജയിൽ സൂപ്രണ്ടിന്റെ റൂമിൽ നടന്നത് വൈകാരിക രംഗങ്ങൾ; മകൻ നിപരാധിയെന്ന് വിളിച്ചു പറഞ്ഞ് സരോജത്തിന്റെ മടക്കം

പ്രവീൺ സുകുമാരൻ

കൊച്ചി. കഴിഞ്ഞ രണ്ടാഴ്ചയായി കുടുംബത്തിന്റെ താങ്ങു തണലുമായിരുന്ന മകൻ ദിലീപിനെ കാണണമെന്ന വാശിയിലായിരുന്നു അമ്മ സരോജം. അപ്പോഴൊക്കെ ജാമ്യം ഉടൻ ലഭിക്കുമെന്ന ആശ്വാസ വാക്കുകൾ കൊണ്ട് അനുജൻ അനൂപും മകളുടെ ഭർത്താവ് സൂരജും ആശ്വസിപ്പിക്കുമായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ആലുവയിലെ തറവാട് വീട് മരണ വീടിന് സമാനമാണ്. മകൾ മീനാക്ഷി പോലും കടുത്ത് മാനസിക സമ്മർദ്ദത്തിലാണ്. അതുകൊണ്ട് തന്നെ പരീക്ഷ പോലും നേരെ പഠിച്ചല്ല എഴുതിയത്, അറ്റൻഡു ചെയ്തുവെന്ന് വരുത്തി അത്ര തന്നെ.

എല്ലാവരുടെ മുഖത്തും സങ്കടം മാത്രം, അമ്മ സരോജം ദീലീപിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിലെത്തിയാൽ അപ്പോൾ പൊട്ടിക്കരയും. പല വട്ടം ജയിലിൽ പോകാൻ അമ്മ വാശി പിടിച്ചുവെങ്കിലും ദിലീപ് തന്നെ അനിയനോടും സഹോദരി ഭർത്തവിനോടു പറഞ്ഞു അമ്മയെ ഒരു കാരണവശാലും ജയിലിൽ കൊണ്ടു വരരുതെന്ന്. ഇതിനിടെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദിലീപിന്റെ ജാമ്യ ഹർജി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചതായി വാർത്തകൾ വന്നപ്പോൾ തന്നെ മകനെ കണ്ടേ പറ്റുവെന്ന ശാഠ്യത്തിൽ സരോജം എത്തി ചേർന്നു. ആരും വന്നില്ലെങ്കിൽ താൻ ഒറ്റക്ക് പോകുമെന്ന് നിലപാട് എടുത്തതോടെ ദിലീപിന്റെ അനുജൻ അനൂപ് ഉച്ചകഴിഞ്ഞ് കൊണ്ടു പോകാമെന്ന് സമ്മതിച്ചു. അങ്ങനെ മൂന്ന് മണി കഴിഞ്ഞപ്പോൾ ആലുവയിലെ തറവാട് വീട്ടിൽ നിന്നും ഇവർ ജയിലിൽ എത്തി.

സൂപ്രണ്ടിന്റെ റൂമിൽ കാത്തിരുന്ന അമ്മ സരോജത്തിന് മിനിട്ടുകൾക്കുള്ളിൽ മകനെ അടുത്ത് കാണാനായി. ഇരുന്ന കസേരയിൽ നിന്ന് എണീറ്റ് പൊട്ടിക്കരഞ്ഞു കൊണ്ടു വാർദ്ധക്യത്തിന്റെ അവശതകൾ മറന്ന് ആ അമ്മ മകൻ ദിലീപിനെ കെട്ടിപിടിച്ചു. വികാര നിർഭരമായ ആ രംഗത്തിന് സാക്ഷിയായ ജയിൽ ഉദ്യോഗസ്ഥരിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞുവെന്നാണ് അറിയുന്നത്. തന്റെ മാറിൽ മുഖം ചേർത്ത് അമ്മ പൊട്ടിക്കരയുന്നത് കണ്ട് ദിലീപും വിങ്ങി വിങ്ങി കരഞ്ഞു. ഇത് കണ്ട് അനുജൻ അനൂപിന്റെ കണ്ണുകൾ നിറഞ്ഞു. അര മണിക്കൂർ വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും വെറു പത്ത് മിനിട്ട് മാത്രമാണ് അമ്മയും മകനും തമ്മിൽ കണ്ടത്. കരഞ്ഞതല്ലാതെ പരസ്പരം അവർ ഒന്നും പറഞ്ഞില്ല.

എന്നാൽ ആ കണ്ണുനീരിൽ എല്ലാം ഉണ്ടായിരുന്നു. മകനെ കണ്ടിറങ്ങവെ സരോജം ജയിൽ ഉദ്യോഗസ്ഥരോടു മകൻ നിരപരാധിയാണന്നും അവനെ കുറ്റവാളിയായി കാണരുതെന്നും അഭ്യർത്ഥിച്ചു. അമ്മയെ കൊണ്ടു വന്നതിലെ ഗർവ്വ് അനുജൻ അനൂപിനോടു ദിലീപ് മറച്ചു വെച്ചില്ല, ഒരു കാരണവശാലും മകൾ മീനാക്ഷിയേയും കാവ്യയേയും കൊണ്ടു വരരുതെന്നും ദിലീപ് കർശനമായി തന്നെ പറഞ്ഞു, അവർ കൂടി വന്നാൽ താൻ തളർന്നു പോകുമെന്നും ജയിലുമായി പൊരുത്തപ്പെട്ടു വരികയാണന്നും ദിലീപ് അനുജനെ അറിയിച്ചു. എന്നാൽ അമ്മയുടെ ശാഠ്യത്തിന് മുന്നിൽ വഴങ്ങുകയായിരുന്നുവെന്ന സത്യം അനൂപ് ദിലീപിനെ ബോധ്യപ്പെടുത്തി.

ദിലീപിനെ കാണാൻ ബന്ധുക്കൾക്ക് പുറമെ എന്നും സന്ദർശകർ ഉണ്ട്. പക്ഷേ വരുന്നവരിൽ ഭുരിഭാഗം പേരും ദിലിപിന് കാണാൻ താൽപര്യമില്ലാത്തിനാൽ മടങ്ങി പോവുകയാണ് പതിവ്. സിനിമ ബന്ധം പറഞ്ഞ് പോലും പലരും വരുന്നുണ്ട്, സിനിമ രംഗത്തു നിന്നും നിർമ്മാതാവ് സുരേഷ്‌കുമാറിനെയും ഒരു സംവിധായക സുഹൃത്തിനെയുമടക്കം ചുരുക്കം പേരെ മാത്രമാണ് ദിലീപ് കാണാൻ തയ്യാറയിട്ടുള്ളത്്. അതേ സമയം ദിലീപിന്റെ . ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് നീട്ടിയത് ദിലീപിന് തിരിച്ചടി തന്നെയാണന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. ഇത് രണ്ടാം തവണ ആണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആദ്യം അഡ്വ രാം കുമാർ ആയിരുന്നു ദിലീപിന് വേണ്ടി വാദിച്ചിരുന്നത്. രണ്ട് തവണയും ജാമ്യം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ആണ് അഡ്വ രാമൻ പിള്ളയെ ദിലീപ് വക്കാലത്ത് ഏൽപിച്ചത്. ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ഇത്തവണ ദിലീപ് ജാമ്യ ഹർജിയിൽ ഉന്നിച്ചത്. എഡിജിപി ബി സന്ധ്യയ്ക്ക് മഞ്ജു വാര്യരുമായി അടുത്ത് ബന്ധം ഉണ്ട് എന്നതായിരുന്നു അതിൽ പ്രധാനം. പൾസർ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ ഡിജിപി ലോക്നാത് ബെഹ്റയ്ക്ക് അത് വാട്സ് അപ്പിൽ അച്ചു കൊടുത്തു, കേസിൽ പ്രോസിക്യൂഷന്റെ വിശദീകരണത്തിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് ഒരു ആഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം.

അടുത്ത വെള്ളിയാഴ്ച ആയിരിക്കും ഹർജി വീണ്ടും പരിഗണിക്കുക. ദിലീപിന് വേണ്ടി സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ പ്രോസിക്യൂഷൻ നൽകുന്ന വിശദീകരണങ്ങൾ നിർണായകമാകും. ഗുരുതരമായ ആരോപണങ്ങൾ ആണ് ഹർജിയിൽ ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ് പൾസർ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാൽ കത്ത് കിട്ടിയിട്ടും ഫോൺ സംഭാഷണങ്ങൾ നടത്തിയിട്ടും ഏറെ ദിവസങ്ങൾക്ക് ശേഷം ആണ് ദിലീപ് പരാതിയുമായി രംഗത്ത് വന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ഫോണിലേക്ക് എന്തായാലും ദിലീപ് ഔദ്യോഗികമായി പരാതി നൽകിയതിന് പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.

പക്ഷേ ഡിജിപിക്ക് കത്ത് അയച്ചു എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണിലേക്കായിരുന്നു. എഡിജിപി ബി സന്ധ്യക്കെതിരേയും ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ദിലീപിന്റെ ആരോപണം. എഡിജിപി ബി സന്ധ്യക്കെതിരെ മറ്റൊരു ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനെ കുറിച്ച് പറഞ്ഞപ്പോൾ ക്യാമറ ഓഫ് ചെയ്യാൻ ബി സന്ധ്യ നിർദ്ദേശിച്ചു എന്നതാണ് ഇത്. പൾസർ സുനിയെ അറിയില്ലെന്ന് ഈ ജാമ്യ ഹർജിയിലും ദിലീപ് ആവർത്തിക്കുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ സുനിയെ കണ്ടിട്ടില്ലെന്നും ഒരു പരിചയവും ഇല്ല എന്നും ആണ് ദിലീപിന്റെ വാദം.

ടവർ ലൊക്കേഷൻ ടവർ ലൊക്കേഷനിൽ സുനി ഉണ്ടായിരുന്നു എന്ന വാദം ഗൂഢാലോചന തെളിയിക്കാൻ ഉതകുന്നതല്ല എന്നും ദിലീപ് വാദിക്കുന്നുണ്ട്. താൻ ഹോട്ടലിൽ താമസിക്കുന്ന സമയത്ത്, മുകേഷിന്റെ ഡ്രൈവർ ആയിരുന്ന സുനി അവിടെ വന്നിരിക്കാം എന്നാണ് ദിലീപിന്റെ വിശദീകരണം. മഞ്ജു വാര്യർ ആണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് എന്നും ദിലീപ് ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. അതിന് ശേഷം ആണ് എഡിജിപി ബി സന്ധ്യയും മഞ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്. തികച്ചും വ്യത്യസ്തമായി നേരത്തെ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചതുപോലെയുള്ള ജാമ്യ ഹർജിയല്ല ഇത്തവണത്തേത് എന്ന പ്രത്യേകതയും ഉണ്ട്.

പൊലീസിന്റെ വാദങ്ങൾ പൊളിച്ചടുക്കുന്നതിനൊപ്പം, പൊലീസിനെതിരെ ശക്തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്, എന്തായാവും വരുന്ന വെള്ളിയാഴ്ച പ്രോസിക്യൂഷ്ന്റെ വാദം കൂടി കേട്ട ശേഷം കേസിൽ വിധി പറയുന്നത് വീണ്ടും നീട്ടാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP