Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ദിൽഷാനയ്ക്ക് താൽപ്പര്യം മാതാപിതാക്കളോട്; മറ്റൊരുവിവാഹത്തിന് നിർബന്ധിക്കാൻ പാടില്ല; പഠനം തുടരാൻ അനുവദിക്കുകയും വേണം; കൊയിലാണ്ടിയിലെ ഒളിച്ചോട്ടത്തിന് ഹൈക്കോടതിയിൽ ആന്റി ക്ലൈമാക്‌സ്

ദിൽഷാനയ്ക്ക് താൽപ്പര്യം മാതാപിതാക്കളോട്; മറ്റൊരുവിവാഹത്തിന് നിർബന്ധിക്കാൻ പാടില്ല; പഠനം തുടരാൻ അനുവദിക്കുകയും വേണം; കൊയിലാണ്ടിയിലെ ഒളിച്ചോട്ടത്തിന് ഹൈക്കോടതിയിൽ ആന്റി ക്ലൈമാക്‌സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാഹം നടക്കുന്നതിനിടെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ബൈക്കിൽ കയറി പോയ ദിൽഷാനയെ ഹൈക്കോടതി മാതാപിതാക്കൾക്കൊപ്പം വിട്ടു. മറ്റൊരു വിവാഹത്തിന് നിർബന്ധിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടത്. കോടതി നിർദേശിച്ച ഉപാധികളോടെ മാതാപിതാക്കൾക്കൊപ്പം പോകാൻ പെൺകുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പെൺകുട്ടിയുടെ പഠനം തുടരണമെന്ന വ്യവസ്ഥയും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

കഴിഞ്ഞമാസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെൺകുട്ടി വിവാഹസൽക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടിൽ നിന്നും ബൈക്കിലെത്തിയ കാമുകനൊപ്പം കയറി പോയത്. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ തന്നെ ദിൽഷാന വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യം കാട്ടിയിരുന്നു. ഇതേ തുടർന്ന് ഒരാഴ്ച വീട്ടിൽ നിന്നു. അതിന് ശേഷം കേസ് പരിഗണിച്ചപ്പോഴും താലി കെട്ടിയ ഭർത്താവിനൊപ്പം പോകാൻ താൽപ്പര്യം കാട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെയാണ് ഹൈക്കോടതി മാതാപിതാക്കളോടൊപ്പം പോകാൻ അനുവദിച്ചത്.

കഴിഞ്ഞയാഴ്ച ഒരു മണിക്കൂർ രക്ഷിതാക്കൾക്കൊപ്പം കൗൺസിലിങിന് ശേഷം ജഡ്ജിയുടെ മുന്നിൽ ഹാജരായപ്പോഴാണ് പെൺകുട്ടി തന്റെ തീരുമാനം കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാസം 20 നാണ് കോഴിക്കോട് പത്തോളി കാവുംവട്ടം സ്വദേശിനിയായ പെൺകുട്ടി വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. വിവാഹ വേഷത്തിൽ പെൺകുട്ടി കാമുകനും സംഘത്തിനൊപ്പം പോകുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്ന് പെൺകുട്ടി അറിയിച്ചേതാടെ ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്.

നാട്ടുകാരുടെ സഹായത്താലാണ് ദിൽഷാനയുടെ വിവാഹത്തിന് വേദി ഒരുങ്ങിയത്. എന്നാൽ എല്ലാം മനസ്സിലൊതുക്കി നവവധുവായ ദിൽഷാന അവസാന നിമിഷം എല്ലാവരേയും ഞെട്ടിച്ചു. വരനും കുടുംബവും വിവാഹ പന്തലിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്ബ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. എല്ലാം സിനിമ സ്‌റ്റൈലിലായിരുന്നു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് ഈ സംഭവങ്ങൾ നടന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ആഭരണങ്ങളും മറ്റും വാങ്ങി നൽകിയത് നാട്ടുകാരുടെ കൂട്ടായ്മയാണ്. വധുവിന്റെ സുഹൃത്തുക്കൾ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുമ്‌ബോൾ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വർണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല. ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. പലതരം ചർച്ചകളുമെത്തി. അതെല്ലാം വീട്ടുകാരുടെ വേദനയ്ക്ക് ഒപ്പിച്ചായിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടി വിശദീകരണവുമായെത്തുന്നു.

എന്നാൽ, വീട്ടുകാർ തടങ്കലിൽ വച്ചതു കൊണ്ടാണ് താൻ കല്യാണദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് പെൺകുട്ടി പറയുന്നു. കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ടാണ് വിവാഹത്തിനു തൊട്ടുമുമ്ബ് വീടുവിടേണ്ടി വന്നത്. സുഹൃത്തുക്കളാണ് തന്നെ സഹായിച്ചത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെൺകുട്ടി മജിസ്‌ട്രേറ്റിനോടു പറഞ്ഞു. പയ്യോളി സ്റ്റേഷനിൽ ഹാജരായ ഇരുവരെയും കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് ഇരുവരോടും കാര്യങ്ങൾ ചോദിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. കോടതി ഇരുവരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു. സ്വർണാഭരണങ്ങൾ പെൺവീട്ടുകാർക്ക് തിരിച്ചു നൽകി.

അതിന് ശേഷവും വീട്ടുകാർ പ്രതീക്ഷ കൈവിട്ടില്ല. ഹൈക്കോടതയിൽ അപ്പീൽ നൽകി. ഇതിലാണ് മകളുടെ മനസ്സ് മാറ്റം. വിവാഹ സൽക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാൻ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടർന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കിൽ വിവാഹവേഷത്തിൽ പെൺകുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും. പെൺകുട്ടി കാമുകനൊപ്പം പോയതിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകി. നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും പയ്യോളി സ്റ്റേഷനിൽ ഹാജരായി. തുടർന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കൾ നടത്താനൊരുങ്ങിയത്. അതുകൊണ്ട് തന്നെ ഈ ഒളിച്ചോട്ടം നാട്ടുകാരും കാര്യമായെടുത്തു. പൊലീസ് സ്റ്റേഷൻ ഉപരോധം പോലും നടന്നു. ദിൽഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നു. ഇതേ തുടർന്നാണ് ദിൽഷാനെയെ വീ്ട്ടുകാർ പൂട്ടിയിട്ടത്. ഇതാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന. എന്നാൽ കുടുംബത്തിന് ആഭരണങ്ങൾ തിരിച്ചു നൽകിയതോടെ പ്രശ്‌നങ്ങൾ തുടങ്ങിയെന്നാണ് സോഷ്യൽ മിഡിയയിലെ പ്രചരണം. അതുകൊണ്ട് കൂടിയാണ് അലിൻ രാജുമായുള്ള ദിൽഷാനയുടെ ബന്ധം പൊളിഞ്ഞതെന്നും സോഷ്യൽ മീഡിയ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP