1 usd = 73.48 inr 1 gbp = 96.79 inr 1 eur = 84.90 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.48 inr

Oct / 2018
17
Wednesday

അഞ്ച് പ്രതികൾക്ക് ജീവപര്യന്തം നൽകിയിട്ടും ആറാം പ്രതിക്ക് മാത്രം വധശിക്ഷ നൽകിയത് രാഷ്ട്രീയ സ്വാധീനത്തിന് നൽകിയ തിരിച്ചടി; ലോക്കൽ സെക്രട്ടറി പ്രതിയായതുകൊല്ലപ്പെട്ടയാളുടെ മക്കളുടെ ധീരമായ പോരാട്ടം മൂലം; പൊലീസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ജഡ്ജി

April 22, 2018 | 06:57 AM IST | Permalinkഅഞ്ച് പ്രതികൾക്ക് ജീവപര്യന്തം നൽകിയിട്ടും ആറാം പ്രതിക്ക് മാത്രം വധശിക്ഷ നൽകിയത് രാഷ്ട്രീയ സ്വാധീനത്തിന് നൽകിയ തിരിച്ചടി; ലോക്കൽ സെക്രട്ടറി പ്രതിയായതുകൊല്ലപ്പെട്ടയാളുടെ മക്കളുടെ ധീരമായ പോരാട്ടം മൂലം; പൊലീസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ജഡ്ജി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രാഷ്ട്രീയക്കാർ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ കുറച്ചു കാലമായി കേരള സമൂഹത്തിൽ നിലനിർക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിനെ കുറ്റംപറയാൻ സാധിക്കില്ല. അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തിലങ്കേരിക്ക് പ്രണയ സല്ലാപം നടത്താൻ ജയിൽ അറ തുറന്നു കൊടുത്തവരാണ് സിപിഎമ്മുകാർ. ടിപിയുടെ ഘാതകൻ കുഞ്ഞനന്തന് ചട്ടങ്ങൾ കാറ്റിൽപ്പറത്തി പരോൾ നൽകുന്നതും ഇപ്പോൾ ജയിൽ മോചിതനാക്കാൻ ശ്രമം നടക്കുന്നതും കേരള സമൂഹം കാണുന്നുണ്ട്. അങ്ങനെ രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തും ചെയ്യാൻ സാധിക്കും എനന്ന അഹങ്കാരത്തിന് മേലുള്ള വിധിയാണ് ദിവാകരൻ കേസിൽ ഇന്നലെ ആലപ്പുഴ കോടതിയിൽ നിന്നും ഉണ്ടായത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിച്ച ദിവാകരൻ വധക്കേസിൽ ആറാം പ്രതിക്കു വധശിക്ഷ വിധിക്കാൻ കോടതിയെ പ്രേരിപ്പിച്ചതിൽ ഒരു ഘടകം രാഷ്ട്രീയമായ കാരണങ്ങൾ തന്നെയായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി കാര്യമായ ഇടപെടൽ ഉണ്ടാകാതിരുന്നപ്പോൾ തന്നെ സിപിഎം നേതാവായ ആറാം പ്രതിക്ക് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ അരയും തലയും മുറുക്കിയിറങ്ങി. കൊലപാതകം നടക്കുമ്പോൾ ജില്ലയിലെ പൊലീസ് സംവിധാനത്തെയാകെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള പ്രാദേശിക നേതാവായിരുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറാം പ്രതി ആർ.ബൈജു എന്നു കോടതി നിരീക്ഷിച്ചതും രാഷ്ട്രീയക്കാർക്കുള്ള താക്കീതായി വിലയിരുത്തുന്നു.

സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയായ ആർ.ബൈജു ഉൾപ്പെട്ടതായി മൊഴി നൽകിയിട്ടും കേസിൽ ഉൾപ്പെടുത്താതെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് അന്നത്തെ ഭരണമുന്നണിയിലെ പ്രധാന പാർട്ടിയുടെ പ്രാദേശിക നേതാവെന്ന സ്വാധീനം കാരണമാണെന്നു 102 പേജ് വരുന്ന വിധിപ്രസ്താവത്തിൽ കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ആറാം പ്രതി ബൈജുവിനെയും അഞ്ചാം പ്രതി സേതുകുമാറിനെയും കുറിച്ചുള്ള പരാമർശങ്ങളിലാണു രാഷ്്ട്രീയ സ്വാധീനത്തിന്റെ പേരിൽ പ്രതിപ്പട്ടികയിൽ ചേർക്കാതിരിക്കാൻ പൊലീസ് നടത്തിയ ഒത്താശകൾ കോടതി തുറന്നുകാട്ടിയത്.

സംഭവം നടക്കുമ്പോൾ സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറിയും ചേർത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ആർ.ബൈജു. അതുകൊണ്ട് തന്നെ സിപിഎം നേതാവിനെ രക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി നേതാക്കൾ രംഗത്തിറങ്ങി. എന്നാൽ, കൊല്ലപ്പെട്ട ദിവാകരന്റെ ബന്ധുക്കൾ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. അവർ ശക്തമായ മൊഴി തന്നെ കോടതിയിൽ നൽകുകയുണ്ടായി. തുടക്കത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്താതെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നു. ഈ ശ്രമങ്ങളൊക്കെ കോടതി എടുത്തു പറയുകയും ചെയ്തു.

ദൃക്‌സാക്ഷികളായ ദിവാകരന്റെ ഭാര്യ സുലോചന, മകൻ ദിലീപ്കുമാർ, മരുമകൾ രശ്മി എന്നിവർ നൽകിയ മൊഴി രേഖപ്പെടുത്താതെ പൊലീസ് ഭീഷണിപ്പെടുത്തിയതും മൊഴി രേഖപ്പെടുനുള്ള സ്ഥലം ഒഴിച്ചിട്ടശേഷം സാക്ഷികളുടെ ഒപ്പ് രേഖപ്പെടുത്തിയതും കോടതി എടുത്തുപറഞ്ഞു. അഞ്ചാം പ്രതിയായ സേതുകുമാറിന്റെ പിതാവും സിപിഎം പ്രാദേശിക നേതാവായതിനാൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ കോടതിക്കു ബോധ്യമായി.

പൊലീസിനും കടുത്ത വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. 'സർക്കിൾ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചശേഷമുള്ള ആദ്യ കൊലപാതക കേസ് ആയതു കൊണ്ട് പരിചയക്കുറവു കാരണമാണു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വീഴ്ചയുണ്ടായത്' കേസിലെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ നൽകിയ വിശദീകരണമാണിത്. കേസ് ദുർബലപ്പെടുത്തുന്നവിധം അലസമായി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോടു കോടതി കാരണം തേടിയപ്പോഴായിരുന്നു ഈ മറുപടി. ഇത്തരം പ്രസ്താവനകൾ പൊലീസ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

പ്രകോപനമൊന്നും കൂടാതെയാണു ദിവാകരനെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സിപിഎം നേതാവും ജനപ്രതിനിധിയുമായ ബൈജുവിന്റെ 'ഈഗോ' മാത്രമാണ് ഈ കൊലപാതകത്തിനു കാരണമെന്നു കോടതി സൂചിപ്പിച്ചു. 'അവനെ (ദിവാകരനെ) അടിച്ചു കൊല്ലെടാ' എന്ന് ഒപ്പമുണ്ടായിരുന്ന പ്രതികളോട് ആക്രോശിച്ചുകൊണ്ട് ബൈജുവാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. നേതാവായ ബൈജുവിന്റെ കയ്യിലെ ചലിക്കുന്ന പാവകളെ പോലെയാണു മറ്റു പ്രതികൾ പ്രവർത്തിച്ചത്. ബന്ധുക്കളുടെ മൊഴിയിൽ ബൈജുവിന്റെ പങ്ക് എടുത്തു പറഞ്ഞെങ്കിലും പ്രതിപ്പട്ടികയിൽ ചേർക്കാതെ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

ബൈജുവിനെതിരെ മൊഴി നൽകിയിട്ടും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിന് എതിരെ ബന്ധുക്കൾ കോടതിയെ സമീപിച്ചതാണു കേസിൽ വഴിത്തിരിവായത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി, സുലോചന, ദിലീപ്കുമാർ, രശ്മി എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടർന്ന്, ബൈജുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

അന്യായമായി സംഘം ചേരൽ മുതൽ കൊലപാതകം വരെ 10 കുറ്റങ്ങളാണു പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ആരോപിച്ചത്. ന്യായവിരോധം നിമിത്തം സംഘം ചേരുക (ഐപിസി 143), സംഘം ചേർന്ന് ആക്രമണം നടത്തുക (149), വീട്ടിൽ അതിക്രമിച്ചു കടക്കുക (449), വീടിനു നാശനഷ്ടം വരുത്തുക (427), കുറ്റകരമായ ഗൂഢാലോചന (120 ബി), ദേഹോപദ്രവം ഏൽപ്പിക്കുക (323), ആയുധം കൊണ്ട് ആക്രമിച്ചു മുറിവേൽപ്പിക്കുക (324), കൊലപാതകം (302) എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്. ദൃക്‌സാക്ഷികളായ കുടുംബാംഗങ്ങൾ, പരിശോധന നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ 22 പേരാണു സാക്ഷിമൊഴി നൽകിയത്.

സംഭവത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ചത് ബൈജുവാണെന്നനും വ്യക്തമായിയിരുന്നു. 'ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം' എന്ന കയർ കോർപറേഷന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവാകരന്റെ വീട്ടിലെത്തിയ സംഘം കയർത്തടുക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായിത്. ഇതോടെ ദിവാകരനോട് വൈരാഗ്യം കാരണം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.

ഗൂഢാലോചന അഞ്ചാം പ്രതിയുടെ വീട്ടിൽ

അന്നു വൈകിട്ട് ഏഴിനു ചേർത്തല നഗരസഭ 32ാം വാർഡിൽ അഞ്ചാം പ്രതി എൻ.സേതുകുമാറിന്റെ വീട്ടിൽ ബൈജുവും സംഘവും ഒത്തുചേർന്നു. ഇവിടെയാണു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. സേതുകുമാറിന്റെ പിതാവു സിപിഎം പ്രാദേശിക നേതാവാണ്. രാത്രി ഏഴരയോടെ ദിവാകരന്റെ വീട്ടിലെത്തിയ ഇവർ ദിലീപിനോടു വാതിൽ തുറന്നു പുറത്തു വരാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നു നോക്കിയ ദിലീപ് സംഘത്തോടു വീടിനുള്ളിലേക്കു വരാൻ നിർദേശിച്ചു. തടിക്കഷണവുമായി ഇവർ ആക്രമണം തുടങ്ങിയതോടെ ദിലീപ് വീടിനുള്ളിലേക്ക് ഓടിക്കയറി അകത്തെ മുറിയുടെ വാതിൽ അടച്ചു.

അക്രമികൾ വാതിൽ പൊളിച്ചു. ബഹളം കേട്ട് അടുത്ത മുറിയിൽ നിന്നെത്തിയ ദിവാകരന്റെ തലയ്ക്കു തടിക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ദിലീപിന്റെ ഭാര്യ രശ്മിക്കും മർദനമേറ്റു. ഇതിനിടയിൽ ദിവാകരന്റെ ഭാര്യ സുലോചന ദിലീപിന്റെ കുഞ്ഞിനെയും എടുത്ത് അടുക്കളയിലേക്ക് ഓടി. ആക്രമണത്തിൽ പരുക്കേറ്റ ദിവാകരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഡിസംബർ എട്ടിനു മരിച്ചു. ദിലീപും രശ്മിയും ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അന്ന് അക്രമികൾ തകർത്ത വാതിലാണ് ഇപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നത്.

ദിവാകരന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഉമ്മൻ ചാണ്ടി സർക്കാർ കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ആലപ്പുഴ അതിവേഗ കോടതിയിൽ വിസ്താരം തുടങ്ങിയത്. 38 ദിവസം വിസ്താരം നടന്നു. എല്ലാ ദിവസവും ദിലീപ് കോടതിയിലെത്തി. പലതരത്തിൽ ഭീഷണിയുണ്ടായിരുന്നതായി ദിവാകരന്റെ കുടുംബം പറഞ്ഞു. സാക്ഷികളായ നാട്ടുകാരെയും ഭീഷണിപ്പെടുത്തിയെങ്കിലും ഇവരെല്ലാം കോടതിയിൽ ഉറച്ചുനിന്നതോടെയാണു പ്രതികൾക്കു ശിക്ഷ ഉറപ്പായത്.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാത്തിനും കാരണം ദിലീപിനോടുള്ള അമിതമായ വിധേയത്വം; പ്രശ്‌നക്കാർ സിദ്ധിഖും മുകേഷും ഗണേശും അടക്കമുള്ള നാലഞ്ച് ആൾക്കാർ മാത്രം; ജഗദീഷ് മദ്യപാനവും ചീട്ടുകളിയും ഒന്നുമില്ലാത്ത ക്ലീൻ വ്യക്തിത്വം; ഈ പോക്ക് പോയാൽ വൃത്തികേടുകൾക്ക് കൂട്ടു നിൽക്കാത്ത ലാലിന് രാജിവയ്‌ക്കേണ്ടി വരും; മമ്മൂട്ടിയെ ജാതി പറഞ്ഞു പോലും അധിക്ഷേപിച്ചിട്ടുണ്ട്; മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ: ലിബർട്ടി ബഷീർ മനസ്സ് തുറക്കുമ്പോൾ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്സാപ്പ് സന്ദേശങ്ങൾ അമ്മയുടെ മറ്റൊരു നാടകത്തിലെ തിരക്കഥയുടെ ഭാഗമോ? കുപ്രസിദ്ധരായ രണ്ട് നടന്മാർ പോലും നടിക്കൊപ്പമാണെന്ന് എന്ന് വരുത്തി തീർക്കാൻ ആരുടേയോ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞ ഐഡിയ എന്ന് ആരോപണം; സംഭാഷണം പുറത്തു വിട്ടത് അമ്മയിലെ ഭിന്നതയെന്ന് വരുത്തി തീർത്തത് ദിലീപിന് സംരക്ഷണം ഒരുക്കാൻ വേണ്ടി നടന്ന ചവിട്ടു നാടകത്തിന്റെ ഭാഗമെന്ന് സൂചന; ഇതു പുറത്ത് പോയപ്പോൾ ഞാൻ ഉത്തരവാദിയല്ല എന്ന ജഗദീഷിന്റെ ഡയലോഗ് തന്നെ നാടകത്തിന്റെ അടയാളമെന്ന് റിപ്പോർട്ടുകൾ
സന്നിധാനത്ത് യുവതികൾ എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കും; സുരക്ഷയുടെ പേരിൽ വനിതാ പൊലീസുകാരേയും മലകയറ്റും; സന്നിധാനത്ത് അവലോകന യോഗം നടത്തുന്നതും അമ്പത് തികയാത്ത ഉദ്യോഗസ്ഥകളെ അയ്യപ്പദർശനത്തിന് എത്തിക്കാൻ തന്നെ; കൂടുതൽ വനിതാ പൊലീസിനേയും പമ്പയിലെത്തിക്കുമെന്ന് സൂചന; പമ്പയിലെ പ്രതിഷേധ സംഗമത്തേയും കരുതലോടെ നേരിടും; കൂടുതൽ പ്രതിഷേധക്കാരും പമ്പയിൽ എത്തുമെന്ന് സൂചന
ശബരിമല പ്രശ്‌നത്തെ അയോധ്യ പ്രശ്‌നമാക്കി മാറ്റാൻ നിലപാട് തിരുത്തിയ ബിജെപി; വടക്കേ ഇന്ത്യയിൽ നിന്നും സന്യാസിമാരെ എത്തിച്ച് സമര നേതൃത്വം ഏൽപ്പിക്കും; പമ്പയിൽ ദേശീയ സന്യാസി സമ്മേളനം സംഘടിപ്പിക്കാൻ ആലോചന; കേരളം പിടിക്കാൻ ശബരിമലയെ പരമാവധി ഉപയോഗിക്കാൻ അമിത് ഷാ തന്നെ നേരിട്ട് രംഗത്ത്; വേണ്ടി വന്നാൽ ദേശീയ നേതൃത്വം പരസ്യമായി തന്നെ ശബരിമലയിൽ പ്രഖ്യാപിത നിലപാട് തിരുത്തും; മിസോറാമിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ കുമ്മനത്തേയും തിരിച്ചെത്തിക്കും
കറുപ്പണിഞ്ഞ് മാലിയിട്ട് വ്രതം നോറ്റ് മല ചവിട്ടാനുറച്ച് ലിബി; പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തന്നെ യുവതിയായ അയ്യപ്പഭക്തയെ തടഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; സുരക്ഷാ മതിലൊരുക്കി വാനിൽ പാടുപെട്ട് കയറ്റി ചേർത്തലക്കാരിയെ പൊലീസ് രക്ഷിച്ചത് പെടാപാടുപെട്ട്; ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധം പത്തനംതിട്ടയിലെങ്ങും പടരുന്നു
നിലയ്ക്കലിൽ ലാത്തി വീശി; ആചാരസംരക്ഷണസമിതിയുടെ സമര പന്തൽ പൊളിച്ചു മാറ്റി; നിലയ്ക്കലും പമ്പയിലും വൻ പൊലീസ് സന്നാഹം; പമ്പയിലേക്കുള്ള വാഹനങ്ങൾ കടത്തി വിടാൻ വനിതാ പൊലീസ് അടങ്ങിയ സംഘം രംഗത്ത്; വാഹനങ്ങൾ തടയുന്നവരുടെ മേൽ കേസെടുത്ത് തുടങ്ങി; നിലയ്ക്കലിലെ പ്രതിഷേധക്കാർക്ക് പിന്തുണ നൽകാൻ നാനാഭാഗത്ത് നിന്നും ഭക്തരുടെ പ്രവാഹം; ഇന്ന് നട തുറക്കാൻ ഇരിക്കവേ ഇലവങ്ങൽ മുതൽ പമ്പ വരെ സംഘർഷഭരിതം
വനിതാ ജീവനക്കാരെ ദേവസ്വം ബോർഡ് കടത്തി വിടുന്നതും പ്രായം 50കഴിഞ്ഞെന്ന് എഴുതി വാങ്ങി! വയസ്സുറപ്പിക്കാനുള്ള രേഖയും ഗാർഡുമാർ ചോദിച്ച് വാങ്ങി; ഡ്യൂട്ടി രേഖകളും ചോദിച്ച് വാങ്ങി മലകയറ്റം അനുവദിച്ചത് പുതിയ വിവാദം; പ്രായം തികയാത്ത പൊലീസുകാരികളെ തിരിച്ചയച്ച് നാമജപ പ്രതിഷേധക്കാർ; എല്ലാം കണ്ട് കൈയും കെട്ടി നോക്കി നിന്ന് പൊലീസും; പമ്പയിലെ പന്തളം രാജാവിന്റെ ഇരിപ്പിടം പ്രതിഷേധ കേന്ദ്രം; നിലയ്ക്കലിലും പ്രതിഷേധം ശക്തം; സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെന്ന് ഉറപ്പിക്കാൻ അതിശക്ത പ്രതിരോധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ഗൾഫുകാരനായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്യാൻ സഹായം ഒരുക്കിയത് ഭാര്യ; അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ പീഡിപ്പിച്ച സുഹ്ദാബിയെ കസ്റ്റഡിയിൽ എടുത്തിട്ടും തൊണ്ടി മുതൽ കണ്ടെടുക്കാനാവാതെ പൊലീസ്; ബദിയടുക്കയിലെ ബാലവേലയ്ക്കിടെയുള്ള ക്രൂരതയിൽ തെളിവ് നശിപ്പിച്ചെന്നും വിലയിരുത്തൽ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ