Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയുടെ പേരും ചിത്രങ്ങളും നീക്കം ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകി പൊലീസ്;സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും നിർദ്ദേശം ബാധകം; ഇന്ന് മുതൽ ചിത്രങ്ങളോ വീഡിയയോ പേരോ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ രണ്ട് വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പ് ചേർത്ത് കേസ് എടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം വാർത്ത വന്നത്. പിന്നീട് മോചിപ്പിച്ചെന്നും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ എല്ലാ മാദ്ധ്യമങ്ങളും നടിയുടെ പേരും ചിത്രവും വച്ചാണ് വാർത്ത നൽകിയത്. സംഭവിച്ചതിലെ ക്രൂരത പുറത്തുവന്നിട്ടും പേരും ചിത്രവും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ പീഡനത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ പേരും ചിത്രവും നൽകുന്നത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. ഈ സാഹചര്യത്തിൽ പേരും ചിത്രവും നൽകരുതെന്ന് പൊലീസ് ഔദ്യോഗികമായി മാദ്ധ്യമങ്ങളെ അറിയിച്ചു. മറുനാടനോടും ഇക്കാര്യം പൊലീസ് ആവശ്യപ്പെട്ടു. ഇന്ന് മുതൽ സോഷ്യൽ മീഡിയ അടക്കമുള്ള ഒരു മാദ്ധ്യമവും നടിയുടെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്നാണ് കർശന നിർദ്ദേശം.

മാനഭംഗ കേസിൽ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐപിസി 228 (എ) പ്രകാരം ആറു മാസം മുതൽ രണ്ട് വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിർദ്ദേശം. കൊച്ചിയിലെ തട്ടിക്കൊണ്ട് പോകലിൽ നടിയുടെ പേര് പുറത്തുവരാനുണ്ടായ സാഹചര്യം പൊലീസ് ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് നടിയുടെ പേരും ചിത്രങ്ങളും മാറ്റാൻ പൊലീസ് ആവശ്യപ്പെടുന്നത്. ഇനി നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കാൻ നിർബന്ധിതമാകും. പീഡനത്തിന് ഇരയായവരുടെ ഭാവിയെക്കരുതിയാണ് ഇപ്പോൾ പേരു പറയാതിരിക്കുന്നത്. ഈ സാഹചര്യം നടിയുടെ കാര്യത്തിലും നടപ്പാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. സോഷ്യൽ മീഡിയയും ദേശീയ മാദ്ധ്യമങ്ങളും നടിയുടെ പേരു സഹിതമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നിരവധി ചിത്രങ്ങളും വിഡിയോകളും പ്രചരിക്കപ്പെട്ടു. ഇതെല്ലാം പിൻവലിക്കണമെന്നാണ് പൊലീസിന്റെ കർശന നിർദ്ദേശം. ഇക്കാര്യത്തിൽ ഇര പരാതി നൽകിയില്ലെങ്കിൽ പോലും നടപടിയെടുക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും പൊലീസിനുണ്ട്. നിയമം അറിയാത്തത് തെറ്റ് ചെയ്യാനുള്ള മാനദണ്ഡമല്ലെന്നാണ് ഐപിസി പറയുന്നത്. അതുകൊണ്ട് തന്നെ ഐപിസി 228 എയെ കുറിച്ച് അറിയില്ലെന്ന വാദത്തോടെ നടിയുടെ പേര് പ്രസിദ്ധീകരിച്ചവർക്ക് പ്രതിരോധം തീർക്കാനുമാവില്ല. അതിനാൽ നടിയുടെ പേരും ചിത്രവും മാറ്റുന്നതാണ് നല്ലതെന്ന വിലയിരുത്തൽ തന്നെയാണ് നിയമ വിദഗ്ദ്ധർക്കുമുള്ളത്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയും പൊലീസിന്റെ നിർദ്ദേശം അനുസരിക്കേണ്ടി വരും. കമന്റുകളിൽ പോലും സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ കേസ് വരും.

നടിയെ ആക്രമിച്ചത് കൃത്യമായ ഗൂഢാലോചനയോടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നടി പരാതി നൽകില്ലെന്ന പ്രതീക്ഷയിലായിരുന്നു ആക്രമം നടത്തിയത്. ബ്ലാക്ക് മെയിലായിരുന്നു ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് നടിയെ ഇറക്കി വിട്ടത്. പാതിരാത്രി വീട്ടിലേക്ക് ഓടിക്കയറി വന്ന നടിയെ കണ്ട് സംവിധായകനും നടനുമായ ലാൽ ഞെട്ടി. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആശ്വസിപ്പിച്ചു. പിന്നീട് റേഞ്ച് ഐജി വിജയനെ ഫോണിൽ വിളിച്ചു. നടി തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇതോടെ കൊച്ചിയിലെ ഉന്നത പൊലീസ് സംഘം ലാലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. നടിയുടെ മൊഴിയെടുത്തു. പിന്നെ അറസ്റ്റും. പൾസർ സുനിയെ എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് സൂചന. ഇരയുടെ പടംകൊടുക്കരുതെന്നാണ് നിയമം. എന്നാൽ പ്രതിയെ പിടികൂടാൻ പടം കൊടുക്കുന്നത് പൊലീസിനും ഗുണം ചെയ്യുംയ

തട്ടിക്കൊണ്ട് പോകലിൽ അന്താളിച്ചു പോയ നടിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സംഭവം പൊലീസിനെ അറിയിക്കണമെന്ന് നിലപാട് എടുത്തത് ലാലായിരുന്നു. നടിയുടെ മൊഴിയെടുത്ത പൊലീസിന് ഡ്രൈവറും വഴിയിൽ ഉപേക്ഷിക്കാൻ കൂട്ടു നിന്നതായി മനസ്സിലായി. ഇതോടെയാണ് ഡ്രൈവർ മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ തട്ടിക്കൊണ്ട് പോകലിന്റെ ചുരുൾ അഴിഞ്ഞു. സൂപ്പർതാരങ്ങളെ പോലും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലാണ് ആരോപണങ്ങൾ ഉയരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയിൽ വച്ച് മൂന്നു പേർ നടിയുടെ കാറിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് ഉപദ്രവിച്ചതായാണ് പരാതി. ഷൂട്ടിങ്ങിന് ശേഷം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി.

കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടു പിന്നിലുണ്ടായിരുന്ന കാർ നടിയുടെ കാറിന് പിന്നിൽ ചെറുതായി തട്ടി. അപകമെന്ന തരത്തിൽ സ്ീനുണ്ടാക്കി. അതിന് ശേഷം നടിയുടെ കാറിലേക്ക് കയറി. തർക്കത്തിനിടെ മൂന്നു പേർ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിലേക്ക് കയറുകയുമായിരുന്നു. ഈ സമയത്ത് ഡ്രൈവറെ കുറിച്ച് സംശയം തോന്നിയില്ല. പിന്നീട് ഇവർ കാറിൽവച്ച് നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അർധ നഗ്ന ചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP