Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവ് മണം പിടിച്ചെത്തിയ നായ വിശുദ്ധഗ്രന്ഥത്തിന്റെ പുറത്തുകയറി; വിശ്വാസത്തെ വ്രണപ്പെടുത്തിയ പട്ടിക്കെതിരെ പ്രതിഷേധവുമായി തടവുകാർ; വിയ്യൂർ ജയിലിൽ സംഘർഷമുണ്ടായത് ഇങ്ങനെ

കഞ്ചാവ് മണം പിടിച്ചെത്തിയ നായ വിശുദ്ധഗ്രന്ഥത്തിന്റെ പുറത്തുകയറി; വിശ്വാസത്തെ വ്രണപ്പെടുത്തിയ പട്ടിക്കെതിരെ പ്രതിഷേധവുമായി തടവുകാർ; വിയ്യൂർ ജയിലിൽ സംഘർഷമുണ്ടായത് ഇങ്ങനെ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഡി ബ്ളോക്കിലാണ് പ്രധാന തടവുകാരെയെല്ലാം പർപ്പിച്ചിട്ടുള്ളത്. ഇവരിൽ വാഗമൺ കേസിലുൾപ്പെട്ട എൻ.ഐ.എ തടവുകാരും ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ കൊടി സുനിയുമെല്ലാമുണ്ട്. ജയിലിലെ കൂടുതൽ ഉറപ്പുള്ള ബ്ലോക്കാണിത്. അതീവസുരക്ഷ ലഭ്യമാക്കേണ്ട ഈ ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽത്തല്ലിന്റെ വക്കോളമെത്തിയ തർക്കമുണ്ടായത്.

ജയിലിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നുവെന്നും ഡി ബ്ലോക്കിൽ കഞ്ചാവുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെ പരിശോധന തുടങ്ങിയത്. കഞ്ചാവ് മണം പിടിച്ചെത്തിയ നായ ഖുറാനു മുകളിലും കയറുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് മുസ്ലിം വിശ്വാസികളായ തടവുകാരുടെ സമനില തെറ്റിയത്. സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിൽ ഇരുപത്തിയഞ്ചോളം മുസ്ലിം തടവുകാരുണ്ട്. നായയുടെ ഈ പരിശോധന ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ കൂട്ടമായി ഇവർ പ്രതിഷേധിച്ചു. ചപ്പാത്തിയും കടലക്കറിയും ബഹിഷ്‌കരിച്ചാണ് പ്രതിഷേധത്തിലെ ഒരുമ ഇവർ പ്രകടിപ്പിചത്.

കഞ്ചാവ് മണം പിടിച്ച് കണ്ടെത്താൻ പ്രത്യേകപരിശീലനം ലഭിച്ച നായകളെ വിയ്യൂർ ജയിലിൽ ഉപയോഗിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകൾ മാത്രമെ ആയിട്ടുള്ളൂ. ഉദ്യോഗസ്ഥരെക്കാൾ ജാഗ്രതയോടെയാണ് ഇവയുടെ പരിശോധനയെന്നു പറയുന്നു. നായയുടെ വരവ് ജയിലിലെ ഒരു വിഭാഗത്തിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. നാട്ടിൽ ലഭിക്കുന്ന എല്ലാത്തരം ലഹരിവസ്തുക്കളും ലഭിക്കുന്ന ഇടമായി ജയിൽ മാറിയിട്ട് കാലങ്ങളായി. ആഴ്ചകൾക്ക് മുൻപ് വിദേശമദ്യവുമായെത്തിയ വിവേക് എന്ന ജയിലുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു റിമാന്റിൽ പാർപ്പിച്ചിരുന്നു.

കഞ്ചാവ്, മദ്യം, സിഗററ്റ്, ബീഡി തുടങ്ങിയ ലഹരിവസ്തുക്കൾ ജയിലിലെത്തിക്കുന്നതിൽ തടവുകാർക്ക് ഒരുവിഭാഗം ജീവനക്കാരുടെ പിന്തുണയും സഹായവുമുണ്ട്. ജയിലിനുള്ളിലെ ലഹരിവസ്തുക്കളുടെ ഇടനിലക്കാരും വിൽപ്പനക്കാരും പലപ്പോഴും ചില ജീവനക്കാരാണെന്നതാണ് വസ്തുത. വിയ്യൂർ ജയിലിലെ ഒരു മുൻ ഉദ്യോഗസ്ഥനിൽനിന്നും കഞ്ചാവ് പിടിച്ചത്, ബൈക്കിന്റെ ബോക്സിൽ നിന്നായിരുന്നു. ഇയാളെ ഓടിച്ചിട്ടാണ് അന്ന് പിടികൂടിയത്. 'ജയിൽ ഭരിക്കേണ്ടവനല്ല, ഉള്ളിൽ കിടക്കേണ്ടവനാണ് അയാളെ'ന്ന് മുൻ ജയിൽ ഡി.ജി.പി, ടി.പി.സെൻകുമാർ ഒരു പ്രധാന ഉദ്യോഗസ്ഥനെപ്പറ്റി പറഞ്ഞത് വിയ്യൂർ ജയിൽ സന്ദർശനവേളയിലായിരുന്നു.

ബണ്ടിചോർ, ഗോവിന്ദചാമി തുടങ്ങി പല കുപ്രസിദ്ധരായ തടവുകാരെയും പാർപ്പിച്ചിട്ടുള്ള വിയ്യൂരിൽ അറുനൂറോളം തടവുകാരുണ്ട്. അതീവ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈടെക് ജയിലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP