Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുത്തരിയും സ്പെഷ്യൽ മട്ടയുമൊക്കെ കഴുകിയാൽ തവിടുമാറി വെളുപ്പാകുമോ? വീട്ടമ്മയുടെ ചോദ്യവും മറുനാടന്റെ പരീക്ഷണവും സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ ഡബിൾ ഹോഴ്സ് കമ്പനി കാശു മുടക്കി വ്യാജ ന്യായീകരണങ്ങളുമായി രംഗത്ത്; ജെസ്സി നാരായണൻ മറ്റൊരു ബ്രാൻഡിന്റെ അരി ഉപയോഗിച്ച് ഡബിൾ ഹോഴ്സിന്റെ കവർ കാട്ടി പറ്റിക്കുന്നെന്നു ആരോപിച്ച് കേസെടുപ്പിക്കാൻ നീക്കം

കുത്തരിയും സ്പെഷ്യൽ മട്ടയുമൊക്കെ കഴുകിയാൽ തവിടുമാറി വെളുപ്പാകുമോ? വീട്ടമ്മയുടെ ചോദ്യവും മറുനാടന്റെ പരീക്ഷണവും സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ ഡബിൾ ഹോഴ്സ് കമ്പനി കാശു മുടക്കി വ്യാജ ന്യായീകരണങ്ങളുമായി രംഗത്ത്; ജെസ്സി നാരായണൻ മറ്റൊരു ബ്രാൻഡിന്റെ അരി ഉപയോഗിച്ച് ഡബിൾ ഹോഴ്സിന്റെ കവർ കാട്ടി പറ്റിക്കുന്നെന്നു ആരോപിച്ച് കേസെടുപ്പിക്കാൻ നീക്കം

ആർ.പീയൂഷ്

തിരുവനന്തപുരം: കുത്തരിയും സ്‌പെഷ്യൽ മട്ടയുമൊക്കെ കഴുകിയാൽ തവിടുമാറി വെളുപ്പാകുമോ? വീട്ടിലുണ്ടാക്കുന്ന അരിയാണെങ്കിൽ അങ്ങനെ സംഭവിക്കാൻ ഇടയില്ല. എന്നാൽ, മാർക്കറ്റിൽ നിന്നും വാങ്ങിയ ഡബിൾഹോഴ്‌സിന്റെ ഉൽപ്പനം ചൂണ്ടി ജെസി നാരായണൻ എന്ന വീട്ടമ്മ കാണിച്ച പരീക്ഷണം മലയാളികളെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കളർ മുഴുവൻ പോയി വെള്ള നിറത്തിലായി ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ. ജെസി നാരായണന്റെ വീഡിയോ പിന്തുടർന്ന് മറുനാടൻ മലയാളിയും അരി വാങ്ങി സമാനമായ രീതിയിൽ കഴുകി നോക്കിയിരുന്നു. അപ്പോഴും അരി തൂവെള്ള നിറത്തിലായി തെളിഞ്ഞു വന്നു. ഇതോടെ പച്ചരിയിൽ മായം കലർത്തി മട്ട റൈസാക്കി മാറ്റിയാണ് ഡബിൾ ഹോഴ്സ് വിറ്റഴിക്കുന്നതെന്ന് വിലയിരുത്തലുമുണ്ടായി.

എന്തായാലും ഈ വിഷയം സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ആയതോടെ ഡബിൾഹോഴ്‌സ് കമ്പനി വിശദീകരണവും പ്രതിരോധവുമായി രംഗത്തെത്തി. ഇതിനായി ചില മാധ്യമങ്ങളെ അടക്കം കൂട്ടുപിടിച്ചിട്ടുണ്ട് കമ്പനി. ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ഉപയോഗിച്ചാൽ അരിവെളുത്തത് കള്ളപ്രചരണമാണെന്നും ബ്രാൻഡുകൾ തമ്മിലുള്ള പോരാണ് ഇതിന്റെ പിന്നിലെന്നും വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പെയ്ഡ് ന്യൂസുമായി കമ്പനി രംഗത്തെത്തി.

ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംശയമാണ് വീഡീയോയിലൂടെ ജെസി നാരായണൻ ഉന്നയിച്ച്. എന്നിട്ടും ഈ വിഷയത്തെ ബ്രാൻഡു യുദ്ധമാക്കി മാറ്റി തടിരക്ഷിക്കാനാണ് ശ്രമിക്കുന്നത് ഇതിനെ സോഷ്യൽ മീഡിയയിലും ആളുകൾ ചോദ്യം ചെയ്യുന്നുണ്ട്. സുജിത് കുമാർ എന്നയാൾ ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:

മട്ട അരി വാങ്ങുന്നത് ഫൈബർ ഉള്ള തവിട് അടങ്ങിയിട്ടുള്ളതുകൊണ്ടാണ്. കഴുകിയാലുടൻ ഈ തവിടൊക്കെ ഇങ്ങനെ പോകാൻ തുടങ്ങിയാൽ പിന്നെ ആ അരികൊണ്ടുള്ള ഗുണം എന്താണ്? നിങ്ങൾ ശരീരത്തിനു ദോഷകരമായ യാതൊരു വിധ ഫുഡ് കളറുകളും ഈ അരിയിൽ ചേർക്കുന്നില്ല എന്ന് തന്നെ വിശ്വസിക്കാമെങ്കിലും അരിയിൽ തവിടു ചേർക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. അതായത് കൃത്രിമ നിറത്തിനു പകരം സാധാരണ അരിയിൽ മട്ട അരിയുടെ നിറം ലഭിക്കാനായി തവിടും ആ തവിടിനെ അരിയോട് ചേർത്ത് നിർത്താനായി വല്ല സ്റ്റാർച്ചും ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ട് കഴിക്കുന്നവർക്ക് പ്രത്യേകിച്ച് ദോഷമൊന്നുമുണ്ടാകില്ലെങ്കിലും തവിടുള്ള മട്ടയരിയാണെന്ന വിശ്വാസത്തിൽ സാധാരണ അരി വില കൂടുതൽ കൊടുത്തു വാങ്ങുന്നവരെ വഞ്ചിക്കുന്നതിനു തുല്ല്യമല്ലേ അത്?

പരീക്ഷണത്തിന് വീട്ടമ്മ ഉപയോഗിച്ചത് ഡബിൾ ഹോഴ്‌സിന്റെ ഉൽപ്പന്നമല്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമം. ഇങ്ങനെ കേസെടുപ്പിച്ച് ഒതുക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് ജെസി നാരായണൻ എന്ന വീട്ടമ്മ തെളിവുസഹിതം വീഡിയോ ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു വാട്ട്‌സപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ജെസി പോസ്റ്റ് ചെയ്യുകയും അത് സെയ്ദ് എന്നയാൾ തന്റെ ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. ഇത് അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്‌സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.

വീട്ടമ്മ വാങ്ങിയ വഴുതയ്ക്കാട് ആൽത്തറ ജംഗ്ഷനിലെ സപ്ലൈക്കോ ഔട്ട് ലെറ്റിലെത്തി പരിശോദന നടത്തിയെങ്കിലും ഒരു പായ്ക്കറ്റ് പോലും കണ്ടെത്താനായില്ല. പിന്നീട് വീട്ടമ്മയുടെ പക്കലുണ്ടായിരുന്ന അരി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ലാബിലേക്ക് പരിശോദനയ്ക്ക് അയക്കുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി സപ്ലൈക്കോയിലെ വിവിധ ഔട്ട്ലെറ്റുകളിൽ ഡബിൾഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ എന്ന ബ്രാൻഡ് വാങ്ങാൻ പോയെങ്കിലും എങ്ങും സ്റ്റോക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ പാളയം ത്രിവേണി സ്റ്റോറിൽ നിന്നും രണ്ട് കവർ ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് വാങ്ങി കഴുകി പരിശോധിച്ചു. മൂന്നു വട്ടം കഴുകിയപ്പോഴേക്കും ചുവന്ന അരി വെള്ള നിറത്തിലായി. ഇതോടെയാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ നേരിൽ കാണാൻ ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങൾക്കുണ്ടായ അനുഭവം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.

കൂടാതെ ജെസ്സി എന്ന വീട്ടമ്മയുടെ പക്കൽ നിന്നും ശേഖരിച്ച അരിയുടെ ലാബ് ടെസ്റ്റ് റിസൽട്ട് എന്താണെന്നും ചോദിച്ചു. പരിശോധനയിൽ വീട്ടമ്മ പറയുന്നത് പോലെ കളർ ഇളകുന്നതായി ബോദ്ധ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പരിശോദനകൾ നടത്തി വരികയാണെന്നും റിസൽട്ട് കിട്ടിയാൽ മാത്രമേ ആധികാരികമായി സംസാരിക്കാൻ കഴിയൂ എന്നും കമ്മീഷ്ണർ പറഞ്ഞു. കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

കൃത്രിമമായ കളറുകളല്ല ചേർത്തിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തവിടും തവിടെണ്ണയും പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്ത് പച്ചരിയിൽചേർത്താണ് അരിയുടെ നിറം മാറ്റുന്നത്. ഈ അരിയാണ് മട്ട അരി എന്ന പേരിൽ വിൽക്കുന്നത്. തവിടെണ്ണയും തവിടും ആരോഗ്യത്തിന് ഹാനീകരമല്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് നടപടി എടുക്കുവാൻ കഴിയില്ല. എന്നാൽ ഉപഭോക്താവ് കബളിപ്പിച്ചു എന്ന് പരാതിയുന്നയിച്ചാൽ ഉപഭോക്തൃ കോടതിക്ക് കേസെടുക്കാൻ കഴിയൂ. ഈ ആനുകൂല്യമുള്ളതുകൊണ്ടാണ് ഇവർ ഇത്തരത്തിലുള്ള മായം ചേർക്കൽ തകൃതിയായി നടത്തുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദമായപരിശോദനയാണ് ലാബിൽ നടത്തുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെ എന്നറിയാനാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP